ഓസ്ട്രേലിയയിൽ ബൈക്കപകടം: മലയാളി മരിച്ചു
ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) മരിച്ചു.
ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) മരിച്ചു.
ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) മരിച്ചു.
തീക്കോയി ∙ ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) മരിച്ചു. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പിതാവ്: റോയൽ തോമസ്. അമ്മ: അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാംഗം ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ. ഫ്ലയിങ് ക്ലബ്ബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു.