ന്യൂസീലൻഡിലെ പ്രണയത്തിന് പാലായിൽ സാഫല്യം; അലീനയ്ക്ക് ജീവിത പങ്കാളിയായി കരൺവീർ സിങ്
പാലാ ∙ ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് (24) ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27). കത്തീഡ്രലിൽ ഇന്നലെ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ വിവാഹം ആശീർവദിച്ചു.

ന്യൂസീലൻഡിലെ പാമർസ്റ്റൺ നോർത്തിൽ സ്ഥിര താമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. 6 വരെ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച അലീന പിന്നീട് മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്കു പോകുകയായിരുന്നു. നിയമ വിദ്യാർഥിയായ ആൽബിയാണ് അലീനയുടെ സഹോദരൻ.
കരൺവീർ സിങ് സൈനി ഓക്‌ലാൻഡിൽ ടോമി ഹിൽഫിഗർ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ്. പിതാവ് ഹർഭജൻ സിങ് സൈനി ബിസിനസുകാരനാണ്. മാതാവ് ഹരീന്ദർ കൗർ സൈനി. സഹോദരി മൻരിത് കൗർ സരണി അധ്യാപികയാണ്.