നായയായി മാറാൻ ചെലവാക്കിയത് 11 ലക്ഷം; യുട്യൂബറുടെ വിചിത്ര ആഗ്രഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ, ഹിറ്റായി ബിസിനസും

സ്വന്തം ആഗ്രഹങ്ങളെയും അഭിനിവേശത്തെയും വരുമാന മാർഗ്ഗമാക്കി മാറ്റുന്നവർ നമ്മുക്കിടയിൽ ഒരുപാടുണ്ട്. എന്നാൽ വിചിത്രമായ ഒരാഗ്രഹത്തെ ബിസിനസാക്കി മാറ്റിയ ജാപ്പനീസ് യുട്യൂബറാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം.

ടോക്കിയോ ∙ സ്വന്തം ആഗ്രഹങ്ങളെയും അഭിനിവേശത്തെയും വരുമാന മാർഗ്ഗമാക്കി മാറ്റുന്നവർ നമ്മുക്കിടയിൽ ഒരുപാടുണ്ട്. എന്നാൽ വിചിത്രമായ ഒരാഗ്രഹത്തെ ബിസിനസാക്കി മാറ്റിയ ജാപ്പനീസ് യുട്യൂബറാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം. ഇത്ര ചർച്ചയാകുന്ന ആഗ്രഹമെന്താണെന്നല്ലേ? നായയാകണം..! ഞെട്ടണ്ട സംഭവം സത്യമാണ്. ജപ്പാനില്‍ നിന്നുള്ള ടോക്കോ എന്ന യുട്യൂബറാണ് നായയായി ജീവിക്കണം എന്ന തന്റെ ഏറെ നാളത്തെ ആഗ്രഹം ഒരു സംരംഭമാക്കിയത്.
ഒരു നായ ആകണമെന്ന് സ്വപ്നം കണ്ടിരുന്ന ടോക്കോ ഇതിനായി ഏകദേശം 2 ദശലക്ഷം യെൻ (10.8 ലക്ഷം രൂപ) ചെലവഴിച്ച് ഹൈപ്പർ-റിയലിസ്റ്റിക് കോസ്റ്റ്യും ഉണ്ടാക്കി. തന്റെ ഇഷ്ട ഇനമായ കോളിയുടെ രൂപത്തിലാണ് വസ്ത്രം. ഇത് ധരിച്ച് താൻ നായയായി മാറുന്ന വിഡിയോ ടോക്കോ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചതിന് പിന്നാലെ ആരാധകരുമെത്തി. ഇന്ന് യുട്യൂബില്‍ 70,000 ത്തിന് മുകളിലാണ് ടോക്കോയുടെ ചാനലിന് സബസ്ക്രൈബേഴ്സ്.
സംഭവം വിജയിച്ചതോടെ ടോക്കോ സംരംഭ പാതയിലേക്ക് നീങ്ങി. തന്നെ പോലെ നായയും മറ്റ് മൃഗങ്ങളും ആകാൻ ആഗ്രഹിക്കുന്നവർക്ക് വസ്ത്രം വാടകയ്ക്ക് നൽകുന്നതാണ് പുതിയ ബിസിനസ്.
വസ്ത്രത്തിന് നാല് കിലോ ഭാരമുണ്ട്. മൂന്ന് മണിക്കൂറിന് 49,000 യെന്നും (26500 രൂപ) രണ്ട് മണിക്കൂറിന് 36,000 യെന്നും (19,500 രൂപ) ആണ് നായയുടെ വസ്ത്രത്തിന്റെ വാടക. ജനുവരി 26നാണ് സംരംഭം ആരംഭിക്കുന്നത്. ഫെബ്രുവരിയിലെ ബുക്കിങ് എല്ലാം പൂര്‍ത്തിയായതായാണ് റിപ്പോർട്ടുകൾ.