ബ്രിസ്ബെൻ ∙ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് അപൂർവമായി രൂപം കൊണ്ട ആൽഫ്രഡ് ചുഴലിക്കാറ്റ് മന്ദഗതിയിലായി. ശനിയാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് കരയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നത്. ആൽഫ്രഡ് ചുഴലിക്കാറ്റ് കനത്ത മഴ,കൊടുങ്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്ക ഭീഷണിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെൻ ∙ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് അപൂർവമായി രൂപം കൊണ്ട ആൽഫ്രഡ് ചുഴലിക്കാറ്റ് മന്ദഗതിയിലായി. ശനിയാഴ്ച പുലർച്ചെ  ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആൽഫ്രഡ് ചുഴലിക്കാറ്റ് കനത്ത മഴ,കൊടുങ്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്. 

ചുഴലിക്കാറ്റ് മന്ദഗതിയിലാകുന്നത് മോശമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് ഹിഗ്ഗിൻസ് സ്റ്റോം ചേസിങ്ങിലെ കാലാവസ്ഥാ നിരീക്ഷകൻ തോമസ് ഹിന്റർഡോർഫർ നേരത്തെ പറഞ്ഞിരുന്നു. കാരണം, ചുഴലിക്കാറ്റ് തീരത്ത് നിലനിൽക്കുമ്പോൾ വളരെക്കാലം കനത്ത മഴ തുടരും എന്നാണ് ഇതിനർത്ഥം.

ADVERTISEMENT

നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ആവശ്യപ്പെട്ടു. വടക്കൻ ന്യൂ സൗത്ത് വെയിൽസ് തീരത്ത് കടൽ പ്രക്ഷുബ്ധമായതിനെ  ഒരു ജെറ്റ്‌സ്കിയറെ കാണാതായി. ഇയാൾക്കായി അധികൃതർ തിരിച്ചിൽ തുടരുകയാണ്. ശക്തമായ കാറ്റ് കാരണം ഇതിനകം ആയിരക്കണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. നൂറുകണക്കിന് വിമാന സർവീസുകൾ നിർത്തിവച്ചതോടെ ബ്രിസ്ബെൻ വിമാനത്താവളം അടച്ചു. ആശുപത്രികൾ അടിയന്തര ചികിത്സകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ആൽഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്ബെനിലേക്ക് അടുക്കുമ്പോൾ, മിക്കവരും വീടിനുള്ളിൽ അഭയം തേടുമ്പോൾ, 1,300 ൽ അധികം ഭവനരഹിതർ അപകടകരമായ സാഹചര്യങ്ങളിലാണ് കഴിയുന്നത്.  വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നതിനാൽ ലിസ്‌മോർ നിവാസികൾ വീടുകൾ വിടാൻ ആവശ്യപ്പെട്ട് ലിസ്‌മോർ എംപി ജാനെൽ സാഫിൻ പറഞ്ഞു. ഒഴിപ്പിക്കലിന്റെ ബുദ്ധിമുട്ട് അംഗീകരിക്കുമ്പോൾ തന്നെ സുരക്ഷയുടെ പ്രാധാന്യം പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

അമേരിക്കൻ റാപ്പറും നടനുമായ ഐസ് ക്യൂബ് ഓസ്‌ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഒരാളാണ്. വെള്ളിയാഴ്ച സിഡ്‌നിയിൽ അദ്ദേഹത്തിന് ഒരു പരിപാടി ഉണ്ടെങ്കിലും, കാലാവസ്ഥ മോശമായതിനാൽ അദ്ദേഹത്തിന് അവിടെ എത്താൻ കഴിയില്ല. നടി ഇസ്‌ല ഫിഷറും ഓസ്‌ട്രേലിയയിൽ കുടുങ്ങിക്കിടക്കുകയാണ്. 

വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ബ്രിസ്ബെനിലെ താഴ്ന്ന പ്രദേശങ്ങളിലെ നിവാസികൾക്ക് ഷോപ്പിങ് സെന്ററുകളിൽ സൗജന്യമായി കാറുകൾ പാർക്ക് ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു.

ADVERTISEMENT

ചുഴലിക്കാറ്റ് ആൽഫ്രഡ് ബ്രിസ്ബെന് 240 കിലോമീറ്റർ കിഴക്കായി മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങുകയാണെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി മാനേജർ മാറ്റ് കോളോപ്പി പറഞ്ഞു. കരയിലെത്തുന്നതിന് മുൻപ് കാറ്റിന്റെ ശക്തി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.  തെക്കൻ ക്വീൻസ്‌ലാൻഡിലെ 660 സ്‌കൂളുകളും വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ 280 സ്‌കൂളുകളും കാലാവസ്ഥ മോശമായതിനാൽ വ്യാഴാഴ്ച അടച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു.

English Summary:

Alfred Cyclone: Flood threat in Australia; Heavy rain and strong winds expected