ഹൂസ്റ്റൺ∙ ഹൂസ്റ്റൺ  ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സുവിശേഷ  യോഗവും ബൈബിൾ സ്റ്റഡിയും നടത്തപ്പെടുന്നു. കൺവൻഷൻ പ്രസംഗികനും എഴുത്തുകാരനും വേദപുസ്തക പണ്ഡിതനുമായ പാസ്റ്റർ ജോൺ ഫിലിപ്പ് തിരുവചന ശുശൂഷകൾക്കു നേതൃത്വം നൽകും. കൊച്ചി ഏഷ്യൻ ബൈബിൾ കോളജ് മുൻ പ്രിൻസിപ്പലും  ഒമാൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ മുൻ പാസ്റ്ററുമായ ഇദ്ദേഹം  ബൈബിൾ കോളജ് കുമ്പനാട് ഫാക്കൽറ്റിയായും സേവനമനുഷ്ഠിക്കുന്നു.    

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ദേവാലയത്തിൽ ( 7705, S LOOP  E Fwy, Houston, TX 77012)  മേയ്  24 , 25 തീയതികളിൽ  (വെള്ളി, ശനി) വൈകുന്നേരം 7  മണിയ്ക്ക് യോഗങ്ങൾ ആരംഭിക്കും. ശനിയാഴ്ച  രാവിലെ 10  മണിയ്ക്ക് വേദപഠന ക്ലാസും ക്രമീകരിച്ചിട്ടുണ്ട്.    

വിവരങ്ങൾക്ക്: 

പാസ്റ്റർ മാത്യു കെ ഫിലിപ്പ് (ലീഡ് പാസ്റ്റർ ) - 281 736 6008

ഡോ.ഡെന്നി ജോസഫ് - (സെക്രട്ടറി) - 713 775 7407

ജോബിൻ ജോൺസൺ - (ട്രഷറർ)     - 423 356 0303

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT