ലൊസാഞ്ചലസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം)ന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടുവർഷമായി നടത്തിവരുന്ന മലയാളം ക്ലാസിന്റെ ഗ്രാജ്വഷൻ ചടങ്ങു ലൊസാഞ്ചലസ് സനാതന ധർമ ക്ഷേത്ര ഹാളിൽ നടത്തി.

പഠനം പൂർത്തിയാക്കിയ ഇരുപത്തിയൊന്നു വിദ്യാർത്ഥികൾ ചടങ്ങിൽവെച്ചു സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ, സെക്രട്ടറിയും മലയാളം അധ്യാപകനുമായ സുനിൽ രവീന്ദ്രൻ, ട്രഷറർ രമ നായർ, ഡയറക്ടർ രവി വെള്ളത്തിരി, മലയാളം അധ്യാപിക ബിന്ദു നായർ, സുരേഷ് എഞ്ചൂർ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഓമിന്റെ ബെൽഫ്ളവർ സാംസ്കാരിക കേന്ദ്രത്തിൽ വച്ചുനടത്തുന്ന മലയാളം ക്ലാസുകളുടെ അടുത്തവർഷത്തേക്കുള്ള റജിസ്ട്രേഷനു സുനിൽ രവീന്ദ്രൻ (732-207-2385)  അല്ലെങ്കിൽ www.ohmcalifornia.org സന്ദർശിക്കുക.