ബാല വിവാഹത്തിനെതിരെ പോരാടിയ പായൽ ജൻഗിഡിന് അവാർഡ്
ന്യൂയോർക്ക് ∙ ബാല വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിൽ നിന്നുള്ള പതിനേഴുകാരി പായൽ ജൻഗിഡിന് ഗേറ്റ്സ് ഫൗണ്ടേഷന്റെ ചെയ്ഞ്ച് മെ

ന്യൂയോർക്ക് ∙ ബാല വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിൽ നിന്നുള്ള പതിനേഴുകാരി പായൽ ജൻഗിഡിന് ഗേറ്റ്സ് ഫൗണ്ടേഷന്റെ ചെയ്ഞ്ച് മെയ്ക്കർ അവാർഡ് സമ്മാനിച്ചു. യുഎൻ ഡപ്യുട്ടി സെക്രട്ടറി ജനറൽ അമിന ജെ. മുഹമ്മദാണ് പായലിന് അവാർഡ് സമ്മാനിച്ചത്.
രാജസ്ഥാനിലെ ഹിൻസ്‌ല വിലേജിലും സമീപ പ്രദേശങ്ങളിലും ശൈശവ വിവാഹം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പായൽ അവാർഡിനർഹയായത്. രാജസ്ഥാൻ ബാൽമിത്ര ഗ്രാമത്തിൽ നിന്നുള്ള പായലിന് രാജ്യാന്തര ബഹുമതി ലഭിച്ചതിലുള്ള ആഹ്ലാദം മറച്ചുവച്ചില്ല.
കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി തന്റെ കൂടെ പോരാടിയ എല്ലാവരോടും പായൽ നന്ദി പറഞ്ഞു. സ്വന്തം വിവാഹം തടഞ്ഞു കൊണ്ടാണ് ബാല വിവാഹമെന്ന സാമൂഹ്യ വിപത്തിനെതിരെ ശബ്ദമുയർത്താൻ മുന്നോട്ടുവന്നതെന്ന് ഇവർ പറഞ്ഞു. കുട്ടികളെ ചൂക്ഷണം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടാൻ ഈ അംഗീകാരം തന്നെ കൂടുതൽ ശക്തയാക്കുന്നു എന്നാണ് അവാർഡ് ഏറ്റുവാങ്ങി കൊണ്ടു ഇവർ പ്രതികരിച്ചത്.