ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോയിലും, പരിസരത്തും താമസിക്കുന്ന 60 കുടുംബങ്ങളുടെ കൂട്ടായ്മയായ 'കേരള ക്ലബി'ന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി. നിര്‍വഹിച്ചു.

തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് കേരള ക്ലബ് ലക്ഷ്യമിടുന്നത്. മറ്റു സംഘടനകളോ ക്ലബുകളോ ചെയ്യുന്ന പരിപാടികള്‍ ക്ലബിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ല. ഇതിലെ അംഗങ്ങള്‍ക്കു മാത്രം ഉള്ള പ്രവര്‍ത്തനങ്ങളും, പരിപാടികളും ആണ് ഉദ്ദേശിക്കുന്നത്. കാരണം അംഗങ്ങള്‍ എല്ലാവരും തന്നെ മറ്റു സാമൂഹിക സാംസ്കാരിക സംഘടനകളിലും, സമുദായ സംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ ആണ്.

അതോടൊപ്പം സമൂഹത്തിനോ, വ്യക്തികള്‍ക്കോ, ആവശ്യമെന്നു കണ്ടാല്‍ സഹായങ്ങള്‍ ചെയ്യുവാനും താല്‍പര്യം ഉണ്ട്. ക്ലബിലെ അംഗങ്ങള്‍ തികച്ചും ഫാമിലി ഓറിയന്റഡ് ആണ്. 

അംഗങ്ങളായ കുടുംബങ്ങള്‍ തമ്മില്‍ സുഹൃത്ബന്ധം മെച്ചപ്പെടുത്തുകയാണു പ്രധാന ലക്ഷ്യം. ഒന്നിച്ചു കൂടുവാനും ഭക്ഷണം പാകം ചെയ്ത് ഒന്നിച്ച് കഴിക്കുവാനും, കുട്ടികള്‍ കോളേ‌ജില്‍ പോയിക്കഴിഞ്ഞ് ഒറ്റയ്ക്കാകുന്ന മാതാപിതാക്കള്‍, മക്കളുടെ കല്യാണം കഴിഞ്ഞതിനുശേഷം ഒറ്റയ്ക്കിരിക്കുന്ന മാതാപിതാക്കല്ലാം എന്നിവര്‍ക്കെല്ലാം ഒന്നിച്ചു കൂടാനുള്ള വേദിയാണിത്

അംഗങ്ങള്‍ ഒരുമിച്ചുള്ള ഉല്ലാസയാത്ര തുടങ്ങിയവയും പ്രവര്‍ത്തന പദ്ധതിയില്‍ ഉണ്ട്. കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയായിരിക്കും. ക്ലബിന്റെ പ്രവര്‍ത്തനങ്ങളും, ഉദ്ദേശശുദ്ധിയും, അറിഞ്ഞ ചാഴിക്കാടന്‍ ഇതിലെ അംഗങ്ങളെ പ്രകീര്‍ത്തിച്ചു. ക്ലബിന്റെ പ്രഥമ കമ്മിറ്റി അംഗങ്ങളായ ബെന്നി വച്ചാച്ചിറ, അച്ചന്‍കുഞ്ഞ് മാത്യു, സാജന്‍ താമരപള്ളി, സാബു അച്ചേട്ട്, ജോസഫ് മാത്യു, വര്‍ഗീസ് ജോണ്‍, റോയി മുളകുന്നം എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ടെസ ചുങ്കത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടു കൂടിയ യോഗത്തില്‍ ബെന്നി വാച്ചാച്ചിറ അധ്യക്ഷത വഹിച്ചു. റോയി മാത്യു നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com