നാഷണൽ അസോസിയേഷൻ ഓഫ് ഇൻഡ്യൻ നേഴ്സസ് ഓഫ് അമേരിക്ക (NAINA)യുടെ രണ്ടാമത് ക്ലിനിക്കൽ എക്സലൻസ് കോൺഫറൻസ് നവംബർ 2 ന് ഈസ്റ്റ് ഹാനോവർ ന്യൂജേഴ്സിയിൽ വളരെ വിജയകരമായി നടത്തപ്പെട്ടു. പോപ്പുലേഷൻ ഹെൽത്ത് : ബ്രിഡ്ജിംഗ് ആൻഡ് ഇംപ്രൂവിംഗ് അക്സസ് റ്റു കെയർ എന്ന തീം ആസ്പദമാക്കി നടത്തപ്പെട്ട ഈ കോൺഫറൻസിനു ആതിഥേയത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജേഴ്സി ∙ നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA)യുടെ രണ്ടാമത് ക്ലിനിക്കൽ എക്സലൻസ് കോൺഫറൻസ് നവംബർ രണ്ടിന് ഈസ്റ്റ് ഹാനോവർ ന്യൂജേഴ്സിയിൽ വിജയകരമായി നടന്നു. ‘പോപ്പുലേഷൻ ഹെൽത്ത്: ബ്രിഡ്ജിംഗ് ആൻഡ് ഇംപ്രൂവിംഗ് അക്സസ് റ്റു കെയർ’ എന്ന തീം ആസ്പദമാക്കി നടത്തപ്പെട്ട ഈ കോൺഫറൻസിനു ആതിഥേയത്വം വഹിച്ച അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് ന്യൂജേഴ്സി ചാപ്റ്റർ2 (AAIN-NJ2) NAINA പ്രസിഡന്റിന്റെ പ്രത്യേക പ്രശംസയ്ക്ക് അർഹരായി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നഴ്സിംഗ് മേഖലയിൽ പ്രമുഖരായ നഴ്സ് എക്സിക്യുട്ടീവ്സ്, നഴ്സ് എഡ്യുക്കേറ്റേഴ്സ്,അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സസ് (APN) നഴ്സ് ലീഡേഴ്സ് തുടങ്ങിയവർ ഈ കോൺഫറന്‍സിൽ സംബന്ധിച്ചു.

AAIN-NJ2 പ്രസിഡന്റ് സാന്‍ഡ്ര ഇമ്മാനുവേൽ എല്ലാവരെയും സ്വാഗതം ചെയ്തു. NAINA യുടെ ഏപിഎൻ കമ്മിറ്റി ചെയർ ആയ ഡോ.റെയ്ച്ചൽ കോശി കോൺഫറൻസിനെ കുറിച്ച് അവലോകനം നടത്തി. ആരംഭം മുതൽ അവസാനം വരെ മോഡറേറ്റേഴ്സ് ആയി സ്റ്റേജിൽ നിറഞ്ഞുനിന്ന ഷിബി വർഗീസും സൂര്യ ചാക്കോയും കോൺഫറൻസിന് മാറ്റു കൂട്ടി തങ്ങളുടെ കർത്തവ്യത്തോട് കൂറു പുലർത്തി.

ADVERTISEMENT

NAINA പ്രസിഡന്റ് ഡോ.ആഗ്ന്സ് തേരാടി പ്രസിഡൻഷ്യൽ അഡ്രസ് നടത്തി.ന്യൂജേഴ്സി ഡിപാർട്മെന്റ് ഓഫ് ഹെൽത്ത് (NJDOH) സാമൂഹ്യ ആരോഗ്യമേഖലയുടെ അസിസ്റ്റന്റ് കമ്മീഷണർ ആയ നാഷോൺ ഹോൺസ്ബി മുഖ്യപ്രഭാഷകനായിരുന്നു. ആരോഗ്യഫലങ്ങളും സാമൂഹ്യമേഖലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

AAIN-NJ2 ന്റെ പ്രാരംഭം മുതലെ അതിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും താങ്ങും തണലുമായി പ്രവർത്തിച്ച ബർണബാസ് ഹെൽത്ത് സിസ്റ്റം വൈസ് പ്രസിഡന്റും ചീഫ് നഴ്സിങ്ങ് ഓഫീസർ (NO) ആയ മിസിസ് നാൻസി ഹോളോക്കിനെ ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ആഗോളവ്യാപകമായ "നഴ്സിംഗ് നൗ" കാംപെയിന്റെ ഉദ്ഘാടനവും ഇതേ ദിവസം നടന്നു.

ADVERTISEMENT

AAIN-NJ2 സെ‌ക്രട്ടറി ഉമാ വേണുഗോപാൽ നന്ദി പറഞ്ഞു. ANCCയുടെ ‌അക്രെഡിറ്റഡ് പ്രൊവൈഡർ ആയ NAINA കോൺഫറൻസിൽ പങ്കെടുത്തവർക്ക് ഏഴു കോൺടാക്റ്റ് അവാർഡ് നൽകി. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൊതുജനാരോഗ്യരംഗത്ത് പല മേഖലകളിലും മികവുറ്റ സേവനം നൽകാൻ വേണ്ട വിജ്ഞാനവും അറിവും ഇതിൽ സംബന്ധിച്ചവർ നേടി എന്നതിൽ NAINAയ്ക്ക് അഭിമാനിയ്ക്കാം.