ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്മസ്–ന്യൂഇയർ ആഘോഷം
ഡാലസ് ∙ കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് യാക്കോബാ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ 28 ശനിയാഴ്ച 5.30-നു നടത്തപ്പെടുന്ന ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്മസ് & ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം കമ്മറ്റി കൺവീനേഴ്‌സ് സുകു വറുഗീസ്, തോമസ് കൊട്ടിയാടി എന്നിവർ അറിയിച്ചു. പ്രസിഡന്റ്

ഡാലസ് ∙ കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് യാക്കോബാ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ 28 ശനിയാഴ്ച 5.30-നു നടത്തപ്പെടുന്ന ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്മസ്– ന്യൂഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം കമ്മറ്റി കൺവീനേഴ്‌സ് സുകു വറുഗീസ്, തോമസ് കൊട്ടിയാടി എന്നിവർ അറിയിച്ചു.
പ്രസിഡന്റ് അജയകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിക്കും. മാർത്തോമാ സഭയിലെ മികച്ച പ്രാസംഗീകനും, ഡലസ് സെന്റ്പോൾസ് ചർച്ചിലെ വികാരിയും, ജാതി മത വ്യത്യാസം കൂടാതെ ഡാലസിലെ മലയാളികൾക്കിടയിൽ ഫാമിലി കൗൺസിലറായി സേവനം നടത്തിവരുന്ന റവ. മാത്യു ജോസഫ് (മനോജ് അച്ചൻ) ക്രിസ്മസ്–ന്യൂഇയർ സന്ദേശം നൽകും.
സുകു വറുഗീസിന്റെ നേതൃത്വത്തിൽ കരോൾ ഗാന ശുശ്രുഷ, തോമസ് കൊട്ടിയാടിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് സ്കിറ്റ്, പുതുമയേറിയ ഗ്രൂപ്പ്, സോളോ ക്രിസ്മസ് ഗാനങ്ങൾ തുടങ്ങിയവ ക്രിസ്മസ്– ന്യൂ ഇയർ പ്രോഗ്രമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതി വിപുലമായ കലാ പരിപാടികൾ ഉൾക്കൊള്ളിച്ചു നടത്തപ്പെടുന്ന വാർഷിക സമ്മേളനം ഫിലിപ്പ് ചാമത്തിൽ (ഫോമാ നാഷണൽ പ്രസിഡന്റ്) ഉദ്ഘടനം ചെയ്യും. ജോസെൻ ജോർജ് (ലാന നാഷണൽ പ്രസിഡന്റ്), സാറാ ചെറിയാൻ (റിട്ട.ഹയർ സെക്കൻഡറി അധ്യാപിക) തുടങ്ങിയവർ ആശംസകൾ നേരും.
ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റിഥം ഓഫ് ഡാലസിന്റെ ഏറ്റവും പുതുമയേറിയ ഗ്രൂപ്പ് ഡാൻസുകൾ, മാർഗ്ഗംകളി, സ്‌കിറ്റുകൾ,ഐറിൻ കലൂർ, അലക്സാണ്ടർ പാപ്പച്ചൻ, ഡോ.നിഷാ ജേക്കബ്,ഷാജി പത്തനാപുരം,ഷെർവിൻ ബാബു അമ്പനാട്ടു,റൂബി തോമസ്,അനു ജെയിംസ് തുടങ്ങിയവരുടെ ഇമ്പമേറിയ ഗാനങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് നടത്തപ്പെടുന്ന ആഘോഷ പരിപാടിയുടെ അവസാനത്തിൽ ന്യൂഇയർ ഡിന്നർ ഒരുക്കിയിട്ടുണ്ട്.