ഐഎപിസി വാൻകൂവർ കാനഡാ ചാപ്റ്ററിനു നവനേതൃത്വം
ന്യൂയോർക്ക്∙ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) വാൻകൂവർ ( ബ്രിട്ടീഷ് കൊളംബിയ ) ചാപ്റ്റർ 2020 ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐഎപിസി മുൻ ചെയർമാൻ ജിൻസ് മോൻ പി. സഖറിയ, ആഷ്ലി ജോസഫ്, തമ്പാനൂർ മോഹൻ, ഓ. കെ. ത്യാഗരാജൻ

ന്യൂയോർക്ക്∙ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) വാൻകൂവർ ( ബ്രിട്ടീഷ് കൊളംബിയ ) ചാപ്റ്റർ 2020 ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐഎപിസി മുൻ ചെയർമാൻ ജിൻസ് മോൻ പി. സഖറിയ, ആഷ്ലി ജോസഫ്, തമ്പാനൂർ മോഹൻ, ഓ. കെ. ത്യാഗരാജൻ എന്നിവരുടെ നേതൃത്വത്തിൽ ചാപ്റ്റർ പ്രസിഡന്റായി മഞ്ജു കോരുതിനെ തിരഞ്ഞെടുത്തു . കേരള കൾച്ചറൽ അസോസിയേഷൻ ബ്രിട്ടീഷ് കൊളംബിയ സംഘടനയുടെ മുൻ പ്രസിഡന്റായും / വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്ന മഞ്ജു ക്ലിനിക്കൽ ഫാർമസി മേഖലയിൽ ഉദ്യോഗസ്ഥ കൂടിയാണ് .
സെക്രട്ടറി സ്ഥാനത്തേക്ക് അനിത നവീൻ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമ ബിരുദധാരിയായ അനിത ഹ്യൂമൻ റിസോഴ്സ് മാനേജ്മന്റ്, പ്രാവർത്തിക മാർഗനിർദേശം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു, വാൻകൂവറിൽ ഭക്ഷ്യമേഖലയിൽ ഒരു ചെറുകിട സംരംഭത്തിന്റെ ഉടമകൂടിയാണ്.
ചാപ്റ്റർ ട്രഷറർ ആയി നീതു ശിവറാം തിരഞ്ഞെടുക്കപ്പെട്ടു. ആതുരസേവനത്തിൽ ബിരുദമെടുത്ത നീതു WHO ന്റെ ഭാഗമായി ചില പ്രസിദ്ധീകരണത്തിൽ ക്ലിനിക്കൽ ഗവേഷണത്തിലും പങ്കെടുത്തിരുന്നു, ഫുഡ്-ബെവെറേജ്‌സ് മേഖലയിൽ സേവനം അനുഷ്ഠിച്ചുവരുന്നു.
ജോയിന്റ് സെക്രട്ടറിയായി ജിതിൻ എസ് നാഥ് തിരഞ്ഞെടുക്കപ്പെട്ടു. Visual Media യിൽ തല്പരനായ ജിതിൻ ഒരു ക്രോസ്സ്‌കന്ററി റൈഡർ കൂടിയാണ്. പ്രിന്റിങ് & ഗ്രാഫിക് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ജിതിൻ ടൈംസ് ഓഫ് ഇന്ത്യ ന്യൂഡൽഹി, തോംസൺ പ്രസ് എന്നീ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വാൻകൂവറിൽ പ്രിന്റ് മീഡിയ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നു.
ചാപ്റ്റർ വൈസ് പ്രസിഡന്റ് ആയി അമിത നായർ ഏകകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടു. അമിത റിപ്പോർട്ടർ ചാനലിന്റെ അവതാരികയും,നിലവിൽ കാര്യനിര്വഹണ മേഖലയിൽ സേവനം അനുഷ്ഠിച്ചുവരുന്നു. മാർക്കറ്റിംഗ്/ഐ ടി & ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ് ബിരുദാനന്തര ബിരുദധാരിണി കൂടിയാണ് അമിത.
കൂടാതെ എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയി രാജേഷ് ജയപ്രകാശ്, ജയറാം, റെജിമോൻ, അശ്വിനി കുമാർ, സുനിൽകുമാർ എന്നിവരേയും നോമിനേറ്റ് ചെയ്തു.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പുതിയ വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സെമിനാറുകളും, കുട്ടികളിലും യുവാക്കളിലും മാധ്യമവിഷയങ്ങളിൽ അഭിരുചി വളർത്താനുതകുന്ന വർക്ഷോപ്പുകളും നടത്താൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നു പ്രസിഡന്റായി സ്ഥാനമേൽക്കുന്ന മഞ്ജു കോരുത് പ്രസ്താവിച്ചു.