മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്കു നവ നേതൃത്വം
ന്യൂജഴ്‌സി∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്കു പുതിയ നേതൃത്വം. മനോജ് ജോസഫ് വട്ടപ്പിള്ളിൽ പ്രസിഡന്റും ഫ്രാൻസിസ് തടത്തിൽ സെക്രട്ടറിയുമായുള്ള പുതിയ എക്സിക്യൂട്ടീവ് ഫെബ്രുവരി രണ്ടിന് ചുമതലയേറ്റു. ഇന്നലെ റോസ്ലാൻഡിലുള്ള വിഎഫ്ഡബ്ല്യൂ ഓഡിറ്റോറിയത്തിൽ നടന്ന മഞ്ച് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ
ന്യൂജഴ്‌സി∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്കു പുതിയ നേതൃത്വം. മനോജ് ജോസഫ് വട്ടപ്പിള്ളിൽ പ്രസിഡന്റും ഫ്രാൻസിസ് തടത്തിൽ സെക്രട്ടറിയുമായുള്ള പുതിയ എക്സിക്യൂട്ടീവ് ഫെബ്രുവരി രണ്ടിന് ചുമതലയേറ്റു. ഇന്നലെ റോസ്ലാൻഡിലുള്ള വിഎഫ്ഡബ്ല്യൂ ഓഡിറ്റോറിയത്തിൽ നടന്ന മഞ്ച് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ
ന്യൂജഴ്‌സി∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്കു പുതിയ നേതൃത്വം. മനോജ് ജോസഫ് വട്ടപ്പിള്ളിൽ പ്രസിഡന്റും ഫ്രാൻസിസ് തടത്തിൽ സെക്രട്ടറിയുമായുള്ള പുതിയ എക്സിക്യൂട്ടീവ് ഫെബ്രുവരി രണ്ടിന് ചുമതലയേറ്റു. ഇന്നലെ റോസ്ലാൻഡിലുള്ള വിഎഫ്ഡബ്ല്യൂ ഓഡിറ്റോറിയത്തിൽ നടന്ന മഞ്ച് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ
ന്യൂജഴ്‌സി∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്കു പുതിയ നേതൃത്വം. മനോജ് ജോസഫ് വട്ടപ്പിള്ളിൽ പ്രസിഡന്റും ഫ്രാൻസിസ് തടത്തിൽ സെക്രട്ടറിയുമായുള്ള പുതിയ എക്സിക്യൂട്ടീവ് ഫെബ്രുവരി രണ്ടിന് ചുമതലയേറ്റു. ഇന്നലെ റോസ്ലാൻഡിലുള്ള വിഎഫ്ഡബ്ല്യൂ ഓഡിറ്റോറിയത്തിൽ നടന്ന മഞ്ച് പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഗിരീഷ് നായർ (ഗാരി) ആണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റായി രഞ്ജിത്ത് പിള്ളയെയും ജോയിന്റ് സെക്രട്ടറിയായി ഡോ. ഷൈനി രാജുവിനെയും ജോയിന്റ് ട്രഷറർ ആയി ആന്റണി കല്ലകാവുങ്കലിനെയും തെരെഞ്ഞെടുത്തു. ഷൈനി ആൽബർട്ട് ആണ് വിമൻസ് ഫോറം ചെയർപേഴ്സൺ. ചാരിറ്റി ചെയർ ആയി ഷിജിമോൻ മാത്യുവിനേയും കൾച്ചറൽ കോർഡിനേറ്റർ ആയി മുൻ പ്രസിഡണ്ട് ഡോ.സുജ ജോസിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി ഭാരവാഹികളായി പിന്റോ കണ്ണമ്പിള്ളി , അനീഷ് ജെയിംസ്, ഷിബു മാടക്കാട്ട്, സന്തോഷ് ജോൺ, ലിന്റോ മാത്യു എന്നിവരെയും യൂത്ത് കോർഡിനേറ്റർ ആയി ജസ്റ്റിൻ ഫിലിപ്പിനെയും തിരഞ്ഞെടുത്തു. പിആർഓ ആയി ഫ്രാൻസിസ് തടത്തിൽ തുടരും. മഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷണർ രാജു ജോയ് ആണു തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിർവഹിച്ചത്.
മഞ്ചിന്റെ ആരംഭം മുതൽ അണിയറയ്ക്കു പിന്നിൽ പ്രവർത്തിച്ചു വന്നിരുന്ന മനോജ് വാട്ടപ്പള്ളിൽ ഒരു മികച്ച സംഘടകനാണ്. ഏതു കാര്യങ്ങളും ക്രിയാത്‌മകമായും കൃത്യതയോടെയും ഏറ്റെടുത്തു നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നേതൃസ്ഥാനങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കാറുള്ള അദ്ദേഹം ഇക്കുറി മഞ്ച് സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്നാണ് സ്ഥാനാർഥിയാകുന്നത്. മികച്ച വാഗ്മികൂടിയായ മനോജിന് മിക്കവാറുമുള്ള എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ട്. മഞ്ചിന്റെ ഏതു പരിപാടികളും വിജയകരമാക്കുവാൻ ഏറെ സജീവമായി പ്രവർത്തിച്ചിരുന്ന മനോജ് ഇത്തവണ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കോസ്സ്കോ വെയർ ഹൗസിൽ സൂപ്പർവൈസർ ആയ മനോജ് വാട്ടപ്പള്ളിൽ എംഎസ്ബി ബിൽഡേഴ്‌സിന്റെ ഡയറക്ടർകൂടിയാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഐ.ടി. വിഭാഗത്തിൽ സീനിയർ ഹോസ്പിറ്റൽ അപ്ലിക്കേഷൻ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന പ്രിയമോൾ മനോജ് ആണ് ഭാര്യ. മക്കൾ: ജോയൽ, ജോവാന,
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് തടത്തിലും സംഘടനാ നേതൃ രംഗത്തേക്ക് ആദ്യമായാണ് എത്തുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ രണ്ടു തവണ തിരസ്‌കരിച്ച സ്ഥാനമാണ് ഇത്തവണ ഫ്രാൻസിസ് ഏറ്റെടുക്കുന്നത്. അമേരിക്കയിലെ പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനും കൂടിയായ ഫ്രാൻസിസ് അടുത്തിടെ പ്രസിദ്ധീകരിച്ച "നാലാം തൂണിനപ്പുറം" എന്ന പുസ്‌തകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അവാർഡ് നേടിയ കൃതികളാണ് ഈ പുസ്‌തകം. കേരളത്തിൽ ദീപിക പത്രത്തിൽ വിവിധ ന്യൂസ് ബ്യുറോകളുടെ ചുമതല വഹിച്ചിട്ടുള്ള ഫ്രാൻസിസ് അമേരിക്കയിലേക്ക്കുടിയേറും മുമ്പ് മംഗളം പത്രത്തിന്റെ കോഴിക്കോട് ന്യൂസ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ ഇ മലയാളിയിൽ ന്യൂസ് എഡിറ്ററുടെ ചുമതല വഹിക്കുന്നു. ഫ്രാൻസിസ് മഞ്ചിന്റെ ആരംഭം അതിന്റെ പി.ആർ. ഒ. ആയിരുന്ന അദ്ദേഹം ഇപ്പോൾ മോംമ് ആൻഡ് ഡാഡ് കെയർ ഹോം ഹെൽത്ത് എന്ന സ്‌ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആണ്. ഭാര്യ: നെസി തടത്തിൽ (നഴ്‌സ് പ്രാക്ടീഷണർ). മക്കൾ: ഐറിൻ,ഐസക്ക്.
ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് നായർ(ഗാരി)ക്ക് കഴിഞ്ഞ തവണത്തെ ജോയിന്റ് ട്രഷർ സ്ഥാനത്തുനിന്ന് ഒരു സ്‌ഥാനക്കയറ്റമാണ് ലഭിച്ചത്. ഫോർത്ത് ടെക്നോളോജിസ് എന്ന ഐ.ടി. കമ്പനിയിലെ സീനിയർ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്ന ഗാരിക്കു കമ്പനിയുടെ ബിസിനസ് ഓപ്പറേഷൻസ് ആൻഡ് പ്രൊജക്റ്റ് മാനേജ്മെന്റിന്റെ ചുമതലയാണുളളത്. കഴിഞ്ഞ 15 വര്ഷത്തിലേറെയായായി ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി കമ്പനികളുടെ എന്റർപ്രൈസ് അക്കൗണ്ടിംഗ് തുടങ്ങി നിരവധി പ്രോജക്ടുകളുടെ ചുമതല വഹിച്ചിട്ടുള്ള ഗാരി രാജ്യാന്തര തലത്തിൽ ഉന്നത നിലവാരമുള്ള ടോപ് ബ്രാൻഡഡ് കമ്പനിയായ റെയ്‌മണ്ട് ഇന്ത്യയുടെ ഏറ്റവും ടോപ് ബ്രാൻഡുകളായ റെയ്മണ്ട് , പാർക്ക് അവന്യൂ എന്നിവയുടെ റീജിയണൽ ഹെഡ് ആയിരുന്നു.മഞ്ചിന്റെ ആരംഭം മുതൽ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ ആയ അദ്ദേഹം എം.ബി.എ ബിരുദധാരിയും 6 സിഗ്മ ഗ്രീൻ ബെൽറ്റ് പൊജെക്ട് മാനേജ്‌മന്റ് പ്രൊഫെഷണലുമാണ്. സൗത്ത് ജേഴ്സി ക്രിക്കറ്റ് ക്ലബ്ബിന്റെ ട്രഷറർ കൂടിയാണ്.
വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് പിള്ള മഞ്ചിന്റെ സ്ഥാനമൊഴിയുന്ന സെക്രട്ടറിയാണ്. 2016-2018 ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 2020 ലെ ഫൊക്കാന കൺവെൻഷന്റെ റജിസ്ട്രേഷൻ വൈസ് ചെയർമാനാണ് രഞ്ജിത്ത്.കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്സി (കെ.എച്ച് .എൻ.ജെ), റുഥർഫോർഡ് മൾട്ടികൾച്ചറൽ ഫെസ്റ്റിവൽ എന്നീ സംഘടനകളുടെ ട്രഷറർ ആയിരുന്നു.ന്യൂജഴ്‌സിയിലെ അറിയപ്പെടുന്ന സംഘാടകനും സാമുഹ്യ പ്രവർത്തകനുമായ രഞ്ജിത്ത് ഫിനാൻസിൽ എം.ബി.എ എടുത്തിട്ടുള്ള ഐ.ടി പ്രൊഫഷണലാണ്. 1999ൽ അമേരിക്കയിൽ എത്തിയ കാലം മുതൽ പൊതുപ്രവർത്തനരംഗത്തു സജീവമായി ഇടപെടലുകൾ നടത്തിയിരുന്ന രഞ്ജിത്തിനെ 2015ൽ റുഥർഫോർഡ് മേയർ സിവിൽ സർവീസ് കമ്മീഷൻ ആയി നിയമിച്ചിരുന്നു. 2018ൽ സിവിൽ സർവീസ് കമ്മീഷന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള (കമ്യൂണിറ്റി) അവാർഡ് നൽകി റുഥർഫോർഡ് മേയർ രഞ്ജിത്തിനെ ആദരിച്ചിരുന്നു. ഭാര്യ: രേഷ്‌മ. മകൾ: അപർണ്ണ പിള്ള.
ജോയിന്റ് സെക്രട്ടറി ഡോ. ഷൈനി രാജു നിലവിൽ കൾച്ചറൽ ഫോറം കോർഡിനേറ്റർ ആയിരുന്നു. മഞ്ചിന്റെ ആരംഭം മുതൽ സജീവ പ്രവർത്തകയായിരുന്ന ഷൈനി നിരവധി കലാ-സാംസ്കാരിക-സമുദായിക സംഘടനകളിൽ നേതൃത്വം നൽകിയിട്ടുണ്ട്. കാഞ്ച് സെക്രട്ടറി, വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡണ്ട്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡിയോസിസ്ന്റെ എം.എം.വി,എസ്. ജനറൽ സെക്രട്ടറി, തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്. എസ്സെക്സ് കൗണ്ടി കോളേജിൽ റേഡിയോളജി വിഭാഗം അധ്യാപികയായ ഷൈനി കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദാന്തര ബിരുദം നേടിയ ശേഷം ജേർസിസിറ്റി സ്റ്റേറ്റ് കോളേജിൽ നിന്ന് പ്യുർ മാത്തമാറ്റിക്സിൽ എം. എസും കൈസർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. നിരവധി വേദികളിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന ഡോ. ഷൈനി രാജു ടെലിവിഷൻ അവതാരകയുമാണ്. റെസ്‌പിറ്റോറി തെറാപ്പിസ്റ്റ് ആയ രാജു ജോയ് ആണ് ഭർത്താവ്. ജെഫ്‌റി, ജാക്കി എന്നിവർ മക്കളാണ്.
ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ആന്റണി കല്ലക്കാവുങ്കൽ മഞ്ചിന്റെ സ്ഥാനമൊഴിയുന്ന ജോയിന്റ് സെക്രട്ടറിയാണ്.കാഞ്ചിന്റെ ലൈഫ് ടൈം മെമ്പർ കൂടിയായ തങ്കച്ചൻ എന്ന് വിളിക്കുന്ന ആന്റണി മികച്ച സംഘാടകനും ഫൊക്കാനയുടെ സജീവ പ്രവർത്തകനുമാണ്.വിപ്പനിയിലുള്ള ആക്ചുവേഷൻ കമ്പനിയിൽ അസ്സെംബ്ളിങ്ങ് ടെസ്റ്റ് ടെക് ആയി ജോലി ചെയ്യുന്ന തങ്കച്ചൻ 35 വർഷമായി അമേരിക്കയിൽ എത്തിയിട്ട്. ഗാലക്‌സി സൊല്യൂഷനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ മകൻ ടോണി ഫൊക്കാനയുടെ മുൻ യൂത്ത് നാഷണൽ കമ്മിറ്റി മെമ്പറും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മകൾ ടീന നിലവിൽ ഫൊക്കാന യൂത്ത് നാഷണൽ കമ്മിറ്റി മെംബറുമാണ്.
വിമൻസ് ഫോറം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഷൈൻ ആൽബർട്ട് കണ്ണമ്പിള്ളി ഒരു മികച്ച കലാകാരിയും നർത്തകിയും സാമൂഹിക പ്രവർത്തകയുമാണ്.നിരവധി ചെറു നാടകങ്ങളിൽ അഭിനയ മികവ് തെളിയിച്ചിട്ടുള്ള ഷൈൻ ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ ശേഷം റാഡ്‌ഗേഴ്‌സ് യൂണിവേഴ്സിറ്റിയിൽ നിന്ന് നഴസിങ് ഇൻഫോമാറ്റിക്സിൽ മാസ്‌റ്റേഴ്‌സ് എടുത്ത ഷൈൻ ഇപ്പോൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഐ.ടി. വിഭാഗത്തിൽ സീനിയർ ഹോസ്പിറ്റൽ അപ്ലിക്കേഷൻ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നേരത്തെ സർജറി വിഭാഗത്തിൽ ആർഎൻഫസ്റ്റ് അസിസ്റ്റന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ടോമാർ കോൺസ്ട്രക്ഷനിൽ ചീഫ് ഫിനാൻസ് ഓഫിസർ ആയ ആൽബർട്ട് ആന്റണി കണ്ണമ്പിള്ളിയാണ് ഭർത്താവ്. ആൻ മരിയ, അലോഷ്യസ് എന്നിവർ മക്കൾ.
പ്രസിഡന്റ സ്ഥാനമൊഴിഞ്ഞ ഡോ. സുജ ജോസ്, മുൻ സെക്രട്ടറിയും രഞ്ജിത് പിള്ളയും എല്ലാ മഞ്ച് അംഗങ്ങളോടും കൃതഞത അറിയിച്ചു.