ന്യൂജഴ്‌സി∙ ജോർജി വർഗീസ് ടീം നയിക്കുന്ന ടീമിൽ നാഷണൽ കമ്മിറ്റി അംഗമായി ന്യൂജഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക

ന്യൂജഴ്‌സി∙ ജോർജി വർഗീസ് ടീം നയിക്കുന്ന ടീമിൽ നാഷണൽ കമ്മിറ്റി അംഗമായി ന്യൂജഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ ജോർജി വർഗീസ് ടീം നയിക്കുന്ന ടീമിൽ നാഷണൽ കമ്മിറ്റി അംഗമായി ന്യൂജഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്‌സി∙ ജോർജി വർഗീസ് ടീം നയിക്കുന്ന ടീമിൽ നാഷണൽ കമ്മിറ്റി അംഗമായി ന്യൂജഴ്‌സിയിലെ പ്രമുഖ സംഘടനാനേതാവും സാമൂഹിക പ്രവർത്തകനുമായ ഷാജി വർഗീസ് മത്സരിക്കുന്നു.  മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി(മഞ്ച്)യുടെ പ്രതിനിധിയായ ഷാജി ഫൊക്കാനയിൽ പ്രവർത്തിച്ചു അനുഭവ സമ്പത്തുനേടിയ വ്യക്തിയാണ്.  2016-2018 കാലയളവിൽ ഫൊക്കാന ട്രഷറർ ആയിരുന്ന ഷാജി ന്യൂജഴ്‌സിയിലെ നിരവധിയായ കർമ്മമണ്ഡലങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ന്യൂജഴ്സിയിലെ മികച്ച സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്) യുടെ സ്ഥാപകരിലൊരാളായിരുന്ന ഷാജി ആയിരുന്ന ഈ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട്.നിലവിൽ മഞ്ചിന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനാണ് ഷാജി. 

 

ADVERTISEMENT

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ കൗൺസിൽ മെമ്പർ ആയി 5 വര്ഷം പ്രവർത്തിച്ചിട്ടുള്ള ഷാജി നാട്ടിൽ വച്ച് സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എംജിസിഎസ്എമ്മിന്റെ  സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാരംഭിച്ച യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച ഊർജ്ജമാണ് ഒരു മികച്ച സംഘടനാ പ്രവർത്തകനാക്കി  മാറ്റിയത്. 

 

ADVERTISEMENT

മെട്രോട്രെസ്‌ ഇൻഫ്രസ് സ്ട്രക്കച്ച്റിന്റെ മാർക്കറ്റിംഗ് മാനേജർ ആയിരുന്ന ഷാജി പിന്നീട് അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് ആയി ഗൾഫിലേക്ക് തന്റെ പ്രവർത്തനമേഖല മാറ്റി. 1992ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ഇപ്പോൾ ഐ ടി കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നു.ഭാര്യ :സൂസൻ വർഗീസ്. മക്കൾ:റിഫണി,ടാനിയ,ടിയ. മരുമകൻ:രോഹിത്ത്.  

  

ADVERTISEMENT

ഫൊക്കാനയുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള ഷാജി ജേക്കബിന്റെ  സ്‌ഥാനാർഥിത്വം ഫൊക്കാനയ്ക്കും  തങ്ങളുടെ ടീമിനും ഏറെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാർഥി ജോർജി വർഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ഷിക്കാഗോ), വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ മാത്യു വർഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർ സ്‌ഥാനാർത്ഥി  വിപിൻ രാജ് (വാഷിങ്ടൻ ഡിസി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡിസി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ഷിക്കാഗോ), നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ഷിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), റീജിയണൽ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി. സി.), സോമോൻ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പൻ(കാലിഫോർണിയ) എന്നിവർ പറഞ്ഞു.