ഭ്രൂണഹത്യ നിരോധന ബിൽ ഓക്‌ലഹോമ സെനറ്റ് പാസാക്കി
ഓക്‌ലഹോമ ∙ ആറാഴ്ച വളർച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബിൽ ഓക്‌ലഹോമ സെനറ്റ് പാസാക്കി. സെനറ്റിൽ അവതരിപ്പിച്ച ബിൽ മുപ്പത്തിയാറു

ഓക്‌ലഹോമ ∙ ആറാഴ്ച വളർച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബിൽ ഓക്‌ലഹോമ സെനറ്റ് പാസാക്കി. സെനറ്റിൽ അവതരിപ്പിച്ച ബിൽ മുപ്പത്തിയാറു വോട്ടുകളോടെയാണ് പാസാക്കിയത്. എട്ടു പേർ എതിർത്ത് വോട്ടു ചെയ്തു. ഹൃദയസ്പന്ദനം ആരംഭിക്കുന്ന ആറ് ആഴ്ച വളർച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുന്നതിൽ നിന്നും ഡോക്ടറന്മാരെ വിലക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് പുതിയ ബിൽ.
ഗർഭധാരണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നത് ആറാഴ്ച പ്രായമാകുമ്പോഴാണ്. അതിനുശേഷം ഗർഭച‌്ഛിദ്രം അനുവദിക്കാനാവില്ല എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ഓക്‌ലഹോമയിൽ 20 ആഴ്ച പ്രായമെത്തിയതിനുശേഷം ഗർഭച‌്ഛിദ്രം നടത്തുന്നത് നിരോധിക്കുന്ന നിയമം നിലവിലുണ്ട്.
സെനറ്റ് വൻ ഭൂരിപക്ഷത്തോടെ പാസാക്കിയ ബിൽ ഇനിയും ചില കടമ്പകൾ കൂടി കടക്കാനുണ്ട്. സെനറ്റ് പാസാക്കിയതിനുശേഷം ഓക്‌ലഹോമ ഹൗസും അതിനുശേഷം ഗവർണറും അംഗീകരിച്ചാൽ മാത്രമേ ബിൽ നിയമമാകൂ.