ഓശാന ഞായർ ആരാധന സംപ്രേഷണം ചെയ്യുന്നു
Mail This Article
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ആസ്ഥാനമായ സീനായ് മാർത്തോമ്മ സെന്ററിൽ നിന്നും ഓശാന ഞായറായ ഇന്നത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും മാർത്തോമ്മ മീഡിയയിലൂടെ ഇന്ന് ദർശിക്കാം. നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന മലയാളത്തിലുള്ള ശുശ്രൂഷ ന്യുയോർക്ക് സമയം രാവിലെ 10 മണിക്ക് ആണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.
ഏപ്രിൽ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് ന്യൂയോർക്ക് സമയം 7 മണിക്ക് നടക്കുന്ന ശുശ്രുഷയും ഏപ്രിൽ 10 ദുഃഖ വെള്ളിയാഴ്ച്ച രാവിലെ 10ന് നടക്കുന്ന മൂന്നു ഭാഗങ്ങളിലായിട്ടുള്ള ശുശ്രുഷയും, ഏപ്രിൽ 12 ഈസ്റ്റർ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ശുശ്രുഷയും മാർത്തോമ്മ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തുന്ന പീഡാനുഭവ ആഴ്ചകളിലെ ഈ ശുശ്രുഷകൾ www.marthomanae.org/live എന്ന ഭദ്രാസന വെബ്സൈറ്റിലൂടെ വിശ്വാസികൾക്ക് ദർശിക്കാവുന്നതും ഈ ശിശ്രൂഷകളിൽ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തിൽ പങ്കെടുക്കണമെന്നും ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.