നന്മ യുഎസ്എ: ഉമർ സിനാഫ് പ്രസിഡന്റ്
വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസാസിയേഷൻസ് (നന്മ) യുഎസ്എ ചാപ്റ്റർ പ്രസിഡന്റായി ഉമർ സിനാഫ് തിരഞ്ഞെടുക്കപ്പെട്ടു. ടെക്സസിൽ നടത്താനിരുന്ന നാഷനൽ കൺവൻഷൻ, കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ചു. ഈ പരിപാടികൾ

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസാസിയേഷൻസ് (നന്മ) യുഎസ്എ ചാപ്റ്റർ പ്രസിഡന്റായി ഉമർ സിനാഫ് തിരഞ്ഞെടുക്കപ്പെട്ടു. ടെക്സസിൽ നടത്താനിരുന്ന നാഷനൽ കൺവൻഷൻ, കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ചു. ഈ പരിപാടികൾ ആഘോഷമായിട്ടല്ല, പകരം സമൂഹ നന്മയിലും സാഹോദര്യത്തിലുമൂന്നിയ സംഘടനയുടെ പ്രവർത്തനത്തുടർച്ച സാധ്യമാക്കാനുള്ളതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാനുള്ള പരിപാടികൾക്കായിരിക്കും മുൻഗണന.
സ്ഥാനമൊഴിയുന്ന ഉപാധ്യക്ഷൻ റഷീദ് കെ. മുഹമ്മദ് പ്രാർഥന നിർവഹിച്ചു. ചെയർമാൻ സമദ് പൊന്നേരി, സ്ഥാനമൊഴിയുന്ന ഭാരവാഹികളായ യു.എ. നസീർ (പ്രസിഡന്റ്), മെഹബൂബ് കിഴക്കേപ്പുര (സെക്രട്ടറി), നിയാസ് അഹമ്മദ് (ട്രഷറർ), അജിത്ത് കാരേടെത്ത് (ജോ. ട്രഷറർ), ഷഹീൻ അബ്ദുൽ ജബ്ബാർ, ഡോ. മൊയ്‌തീൻ മൂപ്പൻ, നിറാർ ബഷീർ, സജീബ് കോയ (എൻടിസി അംഗങ്ങൾ) എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: ഉമർ സിനാഫ് (പ്രസിഡന്റ്), ഫിറോസ് മുസ്തഫ (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഹാരിസ് (സെക്രട്ടറി), നിഷാദ് ഹമീദ് (ജോയിന്റ് സെക്രട്ടറി), റയ്‌ന വളപ്പിലകത്ത് (ട്രഷറർ), മുഹ്‌സിൻ ഇബ്രാഹിം (ജോയിന്റ് ട്രഷറർ). ഡയറക്ടർമാർ: അജ്മൽ ചോലശ്ശേരി (അസറ്റ്സ്), സി. കുഞ്ഞമ്മദ് (പ്രോഗ്രാംസ്), ഫഹീമ ഹസൻ (മീഡിയ), റജില ജലാൽ (വനിതാ ശാക്തീകരണം), മസൂദ് അൽ അൻസാർ (യുവജനശാക്തീകരണം).