ലൂയിസ്‌വില്ല (കെന്റുക്കി) ∙ ക്വാറന്റീൻ ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിച്ച ഭാര്യാഭർത്താക്കന്മാർ വീട്ടു തടങ്കലിൽ. എലിസബത്ത് ലിൻസ്കോട്ടിനും ഭർത്താവുമാണു വീട്ടുതടങ്കലിൽ കഴിയുന്നത്.

ലൂയിസ്‌വില്ല (കെന്റുക്കി) ∙ ക്വാറന്റീൻ ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിച്ച ഭാര്യാഭർത്താക്കന്മാർ വീട്ടു തടങ്കലിൽ. എലിസബത്ത് ലിൻസ്കോട്ടിനും ഭർത്താവുമാണു വീട്ടുതടങ്കലിൽ കഴിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് പൊസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് എലിസബത്ത് ലിൻസ്കോട്ടിനോടു സെൽഫ് ക്വാറന്റീനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരുന്നു. അതിനാവശ്യമായ പേപ്പറുകൾ ഒപ്പിട്ടു നൽകണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

കോവിഡ് –19 പോസിറ്റീവാണെങ്കിലും യാതൊരു രോഗലക്ഷണവും എലിസബത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല മിഷിഗണിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കുന്നതിനുള്ള  പ്ലാനും തയാറാക്കിയിരുന്നു. അതുകൊണ്ടാണ് പേപ്പറുകൾ ഒപ്പിട്ടു നൽകുവാൻ അവർ  വിസമ്മതിച്ചതെന്ന് ഭർത്താവ് പറഞ്ഞു. ഭർത്താവ് ക്വാറന്റീൽ പോകുന്നതിനു സമ്മതിക്കുകയും ചെയ്തിരുന്നു. ക്വാറന്റീൻ പേപ്പറിലെ ചില വാചകങ്ങൾ ശരിയല്ല എന്നതും ചൂണ്ടിക്കാട്ടി ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു.

അൽപസമയത്തിനകം ഇവർക്ക് ടെക്സ്റ്റ് മെസ്സേജ് ലഭിച്ചു. ഒപ്പിടാൻ വിസമ്മതിച്ചതിനാൽ ലോ എൻഫോഴ്സമെന്റിനെ ഈ വിഷയത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചുവെന്നായിരുന്നുവത്. പിന്നീട് ഹർദിൻ കൗണ്ടി ഷെറിഫ് ഓഫിസിൽ നിന്നും എത്തിയ പൊലീസ് ഇരുവരോടും ആങ്കിൾ മോണിറ്റർ ധരിച്ചു ഹൗസ് അറസ്റ്റിൽ കഴിയണമെന്ന് നിർദേശിക്കുകയായിരുന്നു. ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും 200 അടി മാറിപോകരുതെന്നും കർശന നിർദേശവും നൽകി.

ADVERTISEMENT

ഞങ്ങൾ കവർച്ചക്കാരല്ല, ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഞങ്ങൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്. ക്വാറന്റീൽ പേപ്പറിലെ തെറ്റുകൾ തിരുത്തിയിരുന്നുവെങ്കിൽ ഒപ്പിടുന്നതിന് തയാറായിരുന്നുവെന്നും ഇവർ പറഞ്ഞു.