വീട്ടിൽ ഇരിക്കാത്തവരെ അറസ്റ്റു ചെയ്യുമെന്ന് ഹിഡാൽഗോ കൗണ്ടി
ടെക്സസ്∙ ടെക്സസിന്റെ തെക്കുഭാഗത്ത് മെക്സിക്കോയോട് ചേർന്നു കിടക്കുന്ന ഹിഡാൽഗോ കൗണ്ടിയിലെ റിയോ ഗ്രാൻഡെ വാലിയിൽ കോവിഡ്-19 കേസുകളുടെ വർധിച്ച വ്യാപനം .
ടെക്സസ്∙ ടെക്സസിന്റെ തെക്കുഭാഗത്ത് മെക്സിക്കോയോട് ചേർന്നു കിടക്കുന്ന ഹിഡാൽഗോ കൗണ്ടിയിലെ റിയോ ഗ്രാൻഡെ വാലിയിൽ കോവിഡ്-19 കേസുകളുടെ വർധിച്ച വ്യാപനം .
ടെക്സസ്∙ ടെക്സസിന്റെ തെക്കുഭാഗത്ത് മെക്സിക്കോയോട് ചേർന്നു കിടക്കുന്ന ഹിഡാൽഗോ കൗണ്ടിയിലെ റിയോ ഗ്രാൻഡെ വാലിയിൽ കോവിഡ്-19 കേസുകളുടെ വർധിച്ച വ്യാപനം .
ടെക്സസ്∙ ടെക്സസിന്റെ തെക്കുഭാഗത്ത് മെക്സിക്കോയോട് ചേർന്നു കിടക്കുന്ന ഹിഡാൽഗോ കൗണ്ടിയിലെ റിയോ ഗ്രാൻഡെ വാലിയിൽ കോവിഡ്-19 കേസുകളുടെ വർധിച്ച വ്യാപനം . അവിടെ താമസിക്കുന്നവരിൽ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവർ വീട്ടിൽ തന്നെ തുടരാൻ കൗണ്ടി ജഡ്ജ് റിച്ചാർഡ് കോർട്ടസ് ഉത്തരവിറക്കി, അല്ലെങ്കിൽ അവർ ക്രിമിനൽ നിയമനടപടി നേരിടേണ്ടി വരും എന്ന് അധികൃതർ അറിയിച്ചു. പോസിറ്റീവ് ടെസ്റ്റ് ആയവർക്കുമാത്രമല്ല, അവരോടൊപ്പം താമസിക്കുന്നവർക്കും ഈ നിയമം ബാധകമാണ്.
ഞായറാഴ്ച കൊറോണ വൈറസ് ബാധമൂലം കൗണ്ടിയിൽ 17 പുതിയ മരണങ്ങളും 1,300 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ 5 യുഎസ് നേവി ടീമുകളെയാണ് ടെക്സാസിലെ പല കൊറോണവൈറസ് ഹോട്ട് സ്പോട്ടുകളിലും വിന്യസിക്കുന്നത്. "റിയോ ഗ്രാൻഡെ വാലി ഒരു COVID-19 ഹോട്ട് സ്പോട്ട് ആയി, അവർക്കുള്ള സഹായം വരുന്നു". ഗവ. ഗ്രെഗ് അബോട്ട് അറിയിച്ചു. ഗവർണറുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ് പ്രകാരം, ഹാർലിംഗൻ, ഡെൽ റിയോ, ഈഗിൾ പാസ്, റിയോ ഗ്രാൻഡേ സിറ്റി എന്നിവിടങ്ങളിൽ അഞ്ച് യുഎസ് നേവി ടീമുകളെ വിന്യസിച്ചു. യുഎസ് നേവിയിൽ നിന്നുള്ള ഈ മെഡിക്കൽ പ്രൊഫഷണലുകൾ നാലു നഗരങ്ങളിലെ ആശുപത്രികളെ സഹായിക്കും. സംസ്ഥാനത്തെ ഏതാണ്ട് പകുതിയോളം കൗണ്ടികൾ വൈറ്റ് ഹൗസ് കൊറോണവൈറസ് ടാസ്ക് ഫോഴ്സ് അടുത്തിടെ "റെഡ് സോൺ " ആയി നിയുക്തമായിട്ടുണ്ട്.
ഫോർട്ട് ബെൻഡ് കൗണ്ടി റെന്റർസ് അസ്സിസ്റ്റൻസ് പ്രോഗ്രാമിനായുള്ള 6.5 മില്ലിയൻ ഡോളറിന്റെ രണ്ടാം ഘട്ട അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. ഈ മാസം അവസാനം വരെയോ ഫണ്ട് ഇല്ലാതാകുന്നത് വരെയോ അപേക്ഷകൾ സ്വീകരിക്കും. ഈ ഫണ്ട് വാടക, മോർട്ട്ഗേജ് അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലിൽ ആളുകളെ സഹായിക്കാൻ കൗണ്ടി നേരത്തെ പ്രഖ്യാപിച്ച $19.5 ദശലക്ഷം ഡോളർ സഹായ പാക്കേജിന്റെ ഭാഗമാണ്.
രണ്ടാം ഘട്ടത്തിൽ 6.5 ദശലക്ഷം ഡോളർ ലഭ്യമാണ്, ഇത് ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയാണ്. യോഗ്യത നേടാൻ നിങ്ങൾ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ താമസിക്കുകയും പാൻഡെമിക് സമയത്തു ശരാശരി പ്രീ പാൻഡെമിക് വരുമാനത്തിന്റെ 80 ശതമാനത്തിൽ താഴെ വരുമാനം ഉണ്ടായിരിക്കുന്നവരും ആയിരിക്കണം. ഒന്നാം ഘട്ടത്തിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വരുമാന നഷ്ടം കാരണം ബില്ലുകൾ അടയ്ക്കാൻ കഴിയില്ല എന്ന് അപേക്ഷ നൽകുന്നവർ തെളിയിക്കേണ്ടതുണ്ട്. അർഹരായവർക്ക് 2,000 ഡോളർ നൽകും, വാടക അല്ലെങ്കിൽ മോർട്ട്ഗേജിന് $1,500 ഉം യൂട്ടിലിറ്റികൾക്ക് 500 ഡോളറും ആണ് അനുവദിക്കുന്നത്. അർഹരായവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം fortbendcountytx.gov അല്ലെങ്കിൽ 281-238-CARE എന്ന നമ്പറിൽ വിളിക്കുക.