സെനറ്റർ കെവിൻ തോമസിന്റെ ചരിത്ര വിജയത്തിന്റെ പിന്നിലെ മലയാളി ചാണക്യന്മാർ
ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു
ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു
ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു
ന്യൂയോർക്ക്∙അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ന്യൂയോർക്ക് രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു 2018 നവംബർ മാസം നടന്ന തിരഞ്ഞെടുപ്പിലെ സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം, ആ തിരഞ്ഞെടുപ്പിൽ സെനറ്റ് സ്ഥാനാർഥിയായിരുന്ന കെവിൻ തോമസിന്റെ അവിചാരിതവും ആശ്ചര്യകരവുമായ വിജയം, ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ലഭിച്ചു, കഴിഞ്ഞ 39 വർഷക്കാലം നസ്സാവു കൗണ്ടി ഡിസ്ട്രിക്ട് 6. ഭരിച്ചിരുന്ന ശക്തനായ എതിർ സ്ഥാനാർഥിയെ അനായാസം പരാജയപ്പെടുത്തുവാൻ കഴിയുമെന്ന് ഡെമോക്രാറ്റിക് പാർട്ടിയെന്നല്ല ഒരു പക്ഷെ കെവിന്റെ സുഹൃത്തുക്കളോ അടുത്തവരോ തന്നേ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ന്യൂയോർക്കിന്റെ ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിച്ച ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ, ആദ്യത്തെ മലയാളി സെനറ്റർ സത്യപ്രതിജ്ഞ ചെയ്തു. തുടർന്നുള്ള 2. വർഷത്തെ മിഴിവുറ്റ പ്രവർത്തനങ്ങളിൽ നിന്നും 2020 ലെ സ്ഥാനാർത്ഥിയായി വീണ്ടും പാർട്ടി കെവിനെ നാമനിർദേശം ചെയ്തു. ഇത്തവണ കെവിന് നേരിടേണ്ടി വന്നത് അത്യുഗ്രമായ പോരാട്ടം തന്നെയാണ്. ന്യൂയോർക്കിലെ തന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ലക്‌ഷ്യം കെവിൻ തോമസിനെ ഈ ഇലക്ഷനിൽ തോൽപ്പിക്കുക എന്നായതോടെ സിറ്റി പോലീസ് അസ്സോസിയേഷൻ കൂടെ അതിനു കൂട്ടുപിടിക്കുകയും തെററിദ്ധാരണാപരമായ പരസ്യങ്ങൾ വളരെ പണം മുടക്കോടെ പ്രചരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 110,000 ഡോളർ ചിലവഴിച്ചെങ്കിൽ ഇത്തവണ വേണ്ടിവന്നത് 6. മില്യൺ ഡോളറിനടുത്താണ് എങ്കിലും ഇത്തവണത്തെ കെവിന്റെ വിജയം വളരെയധികം ദുർഘടവും ആയിരുന്നു. അതെ സമയം അത്ഭുതകരമാം വിധം പോസ്റ്റൽ വോട്ടുകളിലൂടെ വന്ന ഈ വിജയം കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെയുമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഈ വിജയത്തിന്റെ എല്ലാം പിന്നിൽ കെവിനെ ആദ്യമായി 2018 ൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ രൂപപ്പെട്ട, പിന്നീട് ഇന്ന് വരെ സന്തതസഹചാരികളെപോലെ ഇലക്ഷൻ ക്യാമ്പയിന്റെ ഒരു ഇന്ത്യൻ അമേരിക്കൻ മലയാളി ടീമിന്റെ ജാഗരൂകവും ശക്തവുമായ കരങ്ങൾ ഉണ്ടെന്നുള്ളതു വളരെയധികം പേർക്ക് അറിവുള്ളതല്ല.
സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പ്രവർത്തിക്കുന്ന ഇവർ, അജിത് കൊച്ചുകുടിയിൽ എബ്രഹാം (അജിത് കൊച്ചൂസ് ), ബിജു ചാക്കോ, ഷെറിൻ എബ്രഹാം, കോശി ഉമ്മൻ എന്നിവരാണ്.
ഈ ടീമിന്റെ ചുക്കാൻ പിടിക്കുന്നത് അജിത് കൊച്ചൂസ് ആണ്. ന്യൂയോർക്കിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെ സി എ എൻ എ ) യുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കവേ തന്റെ സംഘടനാ പാടവവും പ്രവർത്തണ നൈപുണ്യവും കൊണ്ടു സംഘടനയെ ഒരു പുതിയ തലത്തിലേക്ക് എത്തിച്ച, മാസ്സപെക്വാ സൈന്റ്റ് പീറ്റേഴ്‌സ് ആൻഡ് സൈന്റ്റ് പോൾ ചർച്ചിന്റെ മുൻ സെക്രട്ടറിയും സെനറ്റർ കെവിൻ തോമസിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി ലെയ്‌സൺ കൂടിയായ, ഐ. ടി. മേഖലയിൽ ഡയറക്ടറായി ജോലി ചെയ്യുന്ന അജിത് കൊച്ചുകുടിയിൽ എബ്രഹാം (അജിത് കൊച്ചൂസ്).
ഈ മലയാളി ഹെറിറ്റേജ് ടീമിൽ അജിത് കൊച്ചുസിനെ കൂടാതെ ബിജു ചാക്കോ , ഷെറിൻ എബ്രഹാം, കോശി ഉമ്മൻ എന്നിവരും ഈ ടീമിന്റെ ശക്തരായ മറ്റു അംഗങ്ങൾ ആയി വർത്തിക്കുന്നു.
അമേരിക്കൻ മലയാള മാധ്യമ രംഗത്തെ പ്രമുഖനായ, ഇന്ത്യൻ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി, അമേരിക്കയിലെ ദേശീയ ഇന്ത്യൻ മലയാളി അസ്സോസിയേഷനുകളിലെ നിറസാന്നിധ്യം, കൂടാതെ ജീവകാരുണ്യ മേഖലകളിൽ ഉദാത്തമായ പ്രവർത്തനം ഇക്കോ പോലെയുള്ള സംഘടനകളിലൂടെ കാഴ്ച വെച്ചിട്ടുള്ള ലോങ്ങ് ഐലൻഡ് ജ്യൂവിഷ് മെഡിക്കൽ സെന്ററിലെ റെസ്‌പിറ്ററി വിഭാഗം മേധാവി കൂടിയായ ശ്രീ ബിജു ചാക്കോ.
അമേരിക്കൻ രാഷ്ട്രീയ രംഗത്തെ മലയാളി ഇന്ത്യൻ അധിനിവേശത്തിന്റെ ആദ്യ കാലങ്ങളിൽ തന്നെ ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ അകത്തളങ്ങളിൽ സ്വന്തം കാലുറപ്പിച്ച, വേൾഡ് മലയാളി കൗണ്സിലിന്റെ ചിരകാല അംഗവും വരും വർഷത്തിൽ ന്യൂയോർക് സിറ്റി കൌൺസിൽ ഡിസ്‌ട്രിക്‌ട് 23 യിൽ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മത്സരിക്കാനുമൊരുങ്ങുന്ന ശ്രീ കോശി ഉമ്മൻ..
അമേരിക്കയിലെ മലയാളി നഴ്സുമാരുടെ ആതുര സേവന രംഗത്തെ പ്രവർത്തനോത്സുകതയിൽ മികവ് തെളിയിച്ച,.ഒരു കാർഡിയോളജി നഴ്സസ് പ്രാക്റ്റീഷണർ ആയി ജോലി ചെയ്യുമ്പോഴും തന്റെ വിലപ്പെട്ട സമയം സാമൂഹ്യ സേവനത്തിനായും മാറ്റി വെച്ചിട്ടുള്ള, കെ സി എ എൻ എ യുടെ മുൻ സെക്രട്ടറി കൂടിയായ ഡോക്ടർ ഷെറിൻ എബ്രഹാം എന്നിവർ ആണ് ഈ സംഘത്തിലെ അംഗങ്ങൾ.
ഗാർഡൻ സിറ്റിയിൽ വെച്ച് സെനറ്റർ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ആൽബനിയിലെ സെനറ്റിൽ വെച്ച് നടത്തിയ ന്യൂയോർക്കിന്റെ മലയാളി ഹെറിറ്റേജ് മാസമായി മെയ് മാസത്തെ സെനറ്റർ കെവിൻ തോമസ് സെനറ്റിൽ റെസൊല്യൂഷൻ പാസാക്കിയ മഹാസമ്മേളനത്തിന്റെയും, പിന്നീട് നടന്ന ഒട്ടനേകം ഇന്ത്യൻ മലയാളി സാമൂഹ്യ സാംസ്കാരിക സാമുദായിക ചടങ്ങുകളിൽ എല്ലാം സെനറ്റർ കെവിൻ തോമസിന്റെ ആവശ്യകതയെ വേണ്ടും വിധം നിയന്ത്രിച്ചു ലഭ്യമാക്കുകയും അതുപോലെ തന്നെ ഇന്ത്യൻ അമേരിക്കൻ ജനതയുടെ ഇമ്മിഗ്രേഷൻ, സിറ്റിസൺഷിപ്, വർക്ക് വിസ, ജോലിസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി വളരെയധികം ഭരണസംബന്ധമായ പ്രശനങ്ങൾക്ക് സെനറ്ററുടെ ഓഫീസുമായി ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നത്,
സെനറ്ററുടെ തിരഞ്ഞെടുപ്പുകളിലെല്ലാം ഇന്ത്യൻ അമേരിക്കൻ മലയാളികളുടെയും ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, എക്കോ, ഓൾ കേരളാ മെഡിക്കൽ ഗ്രാഡുവേറ്റ്സ്, കേരളാ ടൈംസ്, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഓഫ് ന്യൂ ജേഴ്‌സി , ന്യൂയോർക്കിലെ എല്ലാ പ്രമുഖ മലയാളി അസോസിയേഷനുകൾ, സാമുദായിക സാംസ്കാരിക സംഘടനകൾ എന്നിവരുടെയെല്ലാം സഹകരണത്തോടെ വൻതുക സമാഹരിക്കുവാൻ നാലു പേരടങ്ങുന്ന ഈ മലയാളി ഹെറിറ്റേജ് സംഘത്തിന്റെ സഹായത്തോടെ സാധിച്ചു. സൗത്ത് ഏഷ്യൻ ഇന്ത്യൻ മലയാളി സമൂഹത്തിലെയെല്ലാം പ്രമുഖ നേതാക്കളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഈ വരുന്ന ഡിസംബർ 17 വ്യാഴാഴ്ച്ച നടത്തുന്ന വിജയാഘോഷ സൂംകോൾ മീറ്റിംഗിന്റെ നടത്തിപ്പും ഈ സംഘത്തിന്റെയും ചുമതലയിലാണ്.
സെനറ്റർ കെവിൻ തോമസിന്റെ നിർണായകമായ വിജയത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം
മലയാളി ഹെറിറ്റേജിന്റെ അടുത്ത ആഘോഷമായ ന്യൂയോർക്ക് പൂരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കെവിൻ സ്വന്തം മലയാളി സമുദായത്തിനായി പല പദ്ധതികളും രൂപപ്പെടുത്തികൊണ്ടിരിക്കുന്നു, നടത്തിപ്പിനായി മലയാളി ഹെറിറ്റേജ് സംഘവും കാത്തിരിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട് : അജിത് കൊച്ചൂസ്.