മിഷിഗൺ ∙ നാലര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി സാംസ്‌കാരിക സംഘടനയായ കേരളക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ "ബോൺ നഥാലിയ" ‌പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.

മിഷിഗൺ ∙ നാലര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി സാംസ്‌കാരിക സംഘടനയായ കേരളക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ "ബോൺ നഥാലിയ" ‌പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഷിഗൺ ∙ നാലര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി സാംസ്‌കാരിക സംഘടനയായ കേരളക്ലബ്ബിന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ "ബോൺ നഥാലിയ" ‌പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. സാങ്കേതിക തികവോടെ ഓൺലൈൻ സംവിധാനത്തിൽ നടത്തിയ ഈ ക്രിസ്തുമസ് പുതുവത്സര ആഘോഷം പരിപാടികളുടെ വൈവിധ്യം കൊണ്ട് മികച്ചനിലവാരം പുലർത്തി. 

കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആശംസകളോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ കേരളക്ലബ്ബിന്റെ മുൻപ്രസിഡന്റ് ജോർജ് തോമസ് യൂത്ത് പ്രതിനിധി സിയാന നൈനാൻ എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. കേരള ക്ലബ്ബിന്റെ മുഖപത്രമായ "കേരളൈറ്റ്" എന്ന മാസികയുടെ ക്രിസ്മസ് വിശേഷാൽ ഡിജിറ്റൽ പതിപ്പിന്റെ പ്രകാശനം ചീഫ് എഡിറ്റർ ബിന്ദു പണിക്കരുടെ നേതൃത്വത്തിൽ നടത്തി.

ADVERTISEMENT

കേരളക്ലബ്ബിന്റെ പ്രസിഡന്റ് അജയ് അലക്സ് സ്വഗതവും സെക്രട്ടറി ആശാ മനോഹർ നന്ദിയും അറിയിച്ച സമ്മേളനത്തിൽ സൂം സംവിധാനത്തിലൂടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത് വൻവിജയമാക്കി തീർത്തു. ഏവരോടും നന്ദി അറിയിക്കുന്നതായി കേരളക്ലബ്ബിന്റെ ചുമതലക്കാർ അറിയിച്ചു.