കോവിഡിന് ഹോമിയോപതി ചികിത്സ: ഡോ. ബാസ്ക്കർ ശർമക്ക് പ്രസിഡന്റിന്റെ ആദരവ്
വാഷിങ്ടൻ ഡിസി ∙ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹോമിയോപതി ചികിത്സയിലൂടെ ഡോ. ബാസ്ക്കർ ശർമ നൽകിയ വിലയേറിയ സംഭാവനകൾ മാനിച്ചു അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രിസിഡൻഷ്യൽ ആക്ടീവ് ലൈഫ് സ്റ്റെൽ അവാർഡ് നൽകി ശർമയെ ആദരിച്ചു. ഇതോടൊപ്പം പ്രിസിഡൻഷ്യൽ യൂത്ത്

വാഷിങ്ടൻ ഡിസി ∙ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹോമിയോപതി ചികിത്സയിലൂടെ ഡോ. ബാസ്ക്കർ ശർമ നൽകിയ വിലയേറിയ സംഭാവനകൾ മാനിച്ചു അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രിസിഡൻഷ്യൽ ആക്ടീവ് ലൈഫ് സ്റ്റെൽ അവാർഡ് നൽകി ശർമയെ ആദരിച്ചു. ഇതോടൊപ്പം പ്രിസിഡൻഷ്യൽ യൂത്ത് ഫിറ്റ്നസ് അവാർഡും ശർമയെ തേടിയെത്തി. പ്രസിഡന്റിന്റെ ഈ അവാർഡുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഹോമിയോപതി ഡോക്ടറാണ് ബാസ്ക്കർ ശർമ.
ഹോമിയോപതി ചികിത്സക്ക് പ്രധാന്യം നൽകിയിട്ടുള്ള ശക്തമായ രാഷ്ട്രങ്ങളുടെ മുൻ നിരയിലാണ് ഇന്ത്യയെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഇമെയിലിലൂടെ ട്രംപ് ശർമയെ അഭിനന്ദിക്കുകയും ഒപ്പോടുകൂടിയ രണ്ടു സർട്ടിഫിക്കറ്റുകളും പ്രസിഡന്റിന്റെ സീലോടുകൂടിയ മെഡലുമാണ് ഡോ. ശർമക്ക് ലഭിക്കുക.
രാജ്യാന്തര തലത്തിൽ ആദ്യമായല്ല ശർമയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്. നിരവധി പുസ്തകങ്ങളും ഗവേഷണ പേപ്പറുകളും ഡോ. ശർമയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി രാജ്യാന്തര അവാർഡുകളും ശർമക്ക് ലഭിച്ചിട്ടുണ്ട്. 1978 ജൂലായിൽ ഭാസ്ക്കർ ശർമ ഉത്തർപ്രദേശിലാണ് ജനിച്ചത്. ഹോമിയോപതി പ്രാക്ടീഷ്നർ, ഗവേഷകൻ, അക്കാദമീഷ്യൻ, സോഷ്യൽ വർക്കർ എന്നീ നിലകളിൽ ഉത്തർപ്രദേശ് സിദ്ധാർത്ഥ നഗറിലായിരുന്നു പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. ശർമ ഹോപിയോപതി ചികിത്സാലയ ആന്റ് റിസേർച്ച് സെന്ററിന്റെ സ്ഥാപകൻ കൂടിയാണ് ശർമ.