ലൊസാഞ്ചലസ് ∙ ഈ വർഷത്തെ രാജ്യാന്തര വനിതാദിനം തികച്ചും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാനൊരുങ്ങി ഒരുകൂട്ടം ചിത്രകാരികൾ. ലോകത്തിന്റെ വിവിധ കോണുകളിരുന്നുകൊണ്ടു ഓൺലൈനായി ഒരു ചിത്രപ്രദർശനമൊരുക്കിയാണ് അവർ ഈവർഷത്തെ വനിതാദിനം ആഘോഷിക്കുന്നത്. കൊച്ചിയിലെ ആർട്ട് ഇൻ ആര്ട്ട് സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ ഈ വർഷത്തെ രാജ്യാന്തര വനിതാദിനം തികച്ചും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാനൊരുങ്ങി ഒരുകൂട്ടം ചിത്രകാരികൾ. ലോകത്തിന്റെ വിവിധ കോണുകളിരുന്നുകൊണ്ടു ഓൺലൈനായി ഒരു ചിത്രപ്രദർശനമൊരുക്കിയാണ് അവർ ഈവർഷത്തെ വനിതാദിനം ആഘോഷിക്കുന്നത്.

കൊച്ചിയിലെ ആർട്ട് ഇൻ ആര്ട്ട് സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ ഇന്ത്യയിൽനിന്നുള്ളവരോടൊപ്പം അമേരിക്ക, ഖത്തർ, യുഎഇ, കുവൈത്ത് എന്നീ  രാജ്യങ്ങളിൽ നിന്നുമുള്ള മുപ്പത്തിരണ്ട് ചിത്രകാരികൾ പങ്കെടുക്കും. 

ADVERTISEMENT

സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമാക്കി നടത്തുന്ന ചിത്രപ്രദർശനത്തിവെച്ചു, ഈവർഷത്തെ പദ്മഭൂഷൺ പുരസ്കാരത്തിനർഹയായ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയെ ആദരിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്തു ചിത്രകാരികൾ ചേർന്ന് പൂർത്തിയാക്കിയ ചിത്രയുടെ ഛായാചിത്രം  സമ്മാനിക്കും. ചിത്രത്തിന്റെ ഓരോഭാഗങ്ങളും വരച്ചത് വിവിധ രാജ്യങ്ങളിരുന്ന പത്തുപേരാണ്. പത്തുഭാഗങ്ങളും കൂട്ടിച്ചേർത്തു പൂർണരൂപത്തിലാക്കിയ ചിത്രം പിന്നീട് ചിത്രയ്ക്കു സമ്മാനിക്കുമെന്നു സംഘാടകയും ചിത്രകാരിയുമായ സീമ സുരേഷ് അറിയിച്ചു.

കലിഫോർണിയയിൽനിന്നും ചിത്രകാരികളായ രേണു സുജിത്, ബിന്ദു സുരേഷ്, അറ്റ്ലാന്റയിൽനിന്നും സുജ മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ രചനയിലും പ്രദർശനത്തിലും പങ്കാളികളാകുന്നുണ്ട്. രാജ്യാന്തര വനിതാ ദിനമായ മാർച്ച് എട്ടിന് വൈകിട്ട് നാലുമണിക്ക് നർത്തകി ഡോ. രാജശ്രീ വാര്യർ, പൊതുപ്രവർത്തക സീന ബ്രിട്ടോ, അവതാരകരായ സിന്ധു ബിജു (ദുബായ്), ലക്ഷ്മി പദ്‌മ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർചേർന്നു ഉദ്ഘാടനം ചെയ്യുന്ന ‘ഷീ സ്‌ട്രോക്സ്’ എന്നുപേരിട്ടിരിക്കുന്ന പ്രദർശനം ആർട് ഇൻ ആർട്ടിന്റെ യു ട്യൂബ് ചാനലിൽ കാണാം.