"കല്യാണിയും ദാക്ഷായണിയും" - നോവൽ ചർച്ച
ഡാലസ് ∙ പ്രഫസർ ആർ രാജശ്രീയുടെ പ്രശസ്ത നോവൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27, ശനിയാഴ്ച (10 am CST) ചർച്ച ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ ചെറുകുറിപ്പുകളായി എഴുതിത്തുടങ്ങി വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ കല്യാണിയും

ഡാലസ് ∙ പ്രഫസർ ആർ .രാജശ്രീയുടെ പ്രശസ്ത നോവൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27, ശനിയാഴ്ച (10 am CST) ചർച്ച ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ ചെറുകുറിപ്പുകളായി എഴുതിത്തുടങ്ങി വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ കല്യാണിയും ദാക്ഷായണിയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിന്റെ അതിന്റെ പ്രാദേശിക ഭാഷാ ശൈലി കൊണ്ടും വേറിട്ട അവതരണരീതി കൊണ്ടും കഥാപാത്രാവിഷ്കാര സവിശേഷത കൊണ്ടും ശ്രദ്ധേയമായിത്തീർന്നു. ഈ നോവലിനെ ക്കുറിച്ചും രചനാനുഭവങ്ങളെക്കുറിച്ചും കഥാകാരിയായ ആർ.രാജശ്രീയുമായി നേരിൽ സംവദിക്കാനുള്ള സുവർണ്ണാവസരം സാഹിത്യകുതുകികൾക്ക് ഒരുക്കുകയാണ് കേരളാ ലിറ്റററി സൊസൈറ്റി, ഡാലസ്.
ഈ അവസരത്തിൽ സൊസൈറ്റിയുടെ സാഹിത്യ പ്രവർത്തനോൽഘാടനം മലയാളം മിഷൻ ഡയറക്റ്ററും എഴുത്തുകാരിയുമായ സുജ സൂസൻ ജോർജ് നിർവ്വഹിക്കും. പ്രശസ്ത കോളമിസ്റ്റായ മീനു എലിസബത്ത് അവതാരകയായെത്തുന്ന പരിപാടിയിൽ അമേരിക്കൻ മലയാളികൾക്കു സുപരിചിതരായ അനേകം എഴുത്തുകാർ പങ്കെടുക്കും.
കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, സിജു വി ജോർജ് എല്ലാവരേയും ഈ സൂം സാഹിത്യവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നു.
സൂം ഐ ഡി: 84833128348 പാസ്കോഡ്: 579125 (മാർച്ച് 27, 2021 10 CST)