റവ. ക്രിസ്റ്റഫർ ഡാനിയേൽ മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജർ
ന്യൂയോർക്ക്∙നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജരായി റവ ക്രിസ്റ്റഫർ പി.ഡാനിയേൽ നിയമിതനായി

ന്യൂയോർക്ക്∙നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജരായി റവ ക്രിസ്റ്റഫർ പി.ഡാനിയേൽ നിയമിതനായി .റവ ഡോ ഫിലിപ്പ് വർഗീസ് സേവനം പൂർത്തിയാക്കിയതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണു ക്രിസ് അച്ചനെ നിയമിച്ചിരിക്കുന്നത്
അമേരിക്കയിൽ ജനിച്ചു വളർന്ന ക്രിസ് അച്ചൻ ബിരുദം നേടിയതിനു ശേഷം തിരുവല്ല മാർത്തോമാ വൈദീക സെമിനാരിയിൽ നിന്നു നാലു വർഷ ബിഡി ബിരുദം കരസ്ഥമാക്കി.2012 ൽ മാർത്തോമാ സഭയിലെ പൂർണ സമയ പട്ടക്കാരനായി സഭ ശുശ്രുഷയിൽ പ്രവേശിച്ചു .ന്യൂജഴ്‌സി ,ഷിക്കാഗോ മാർത്തോമാ ഇടവകളിൽ വികാരിയായും യൂത്ത് ചാപ്ലിയനായും പ്രവർത്തിച്ചു .
ഭദ്രാസന പ്രോഗ്രാം മാനേജർ ചുമതലക്കു പുറമെ കണക്ടികട്ട് ജെറുസലം ഇടവക വികാരിയായും പ്രവർത്തിക്കുന്നു .ക്രിസ് അച്ചനോടൊപ്പം നീതി കൊച്ചമ്മയും സഭയുടെ സജീവ സേവനത്തിലാണ് .ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച് അംഗമാണ് ക്രിസ് അച്ചൻ. 2021 വരെ ഭദ്രാസന പ്രോഗ്രാം മാനേജരായി സ്തുത്യഹ സേവനം അനുഷ്ഠിച്ച സഭയിലെ സീനിയർ പട്ടക്കാരനായ റവ ഡോ ഫിലിപ്പ് വര്ഗീസ്സിനും എലിസബേത് കൊച്ചമ്മക്കും ഭദ്രാസനം സമുചിതമായ യാത്രയയപ്പും നൽകി .