കേരളത്തിന് 115 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി നന്മ യുഎസ്എ
വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസ് (നൻമ യുഎസ്എ) കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 115 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കേരളസർക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) വഴിയാണ് ഉപകരണങ്ങൾ അമേരിക്കയിൽ

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻസ് (നൻമ യുഎസ്എ) കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 115 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കേരളസർക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) വഴിയാണ് ഉപകരണങ്ങൾ അമേരിക്കയിൽ നിന്നു നാട്ടിലെത്തിച്ചത്. ആദ്യ ഘട്ടമായ 50 കോൺസെൻട്രേറ്ററുകൾ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. ബാക്കിയുള്ളവ അടുത്ത ആഴ്ച നാട്ടിലെത്തും.
നൻമ ട്രസ്റ്റീ കൗൺസിലിന്റെയും യുഎസ് ഭാരവാഹികളുടെയും നേതൃത്വത്തിൽ അമേരിക്കൻ മലയാളികളുടെ സഹകരണത്തോടെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരു കോടിയോളം രൂപ കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി സമാഹരിച്ചിരുന്നു.
നോർക്കയുടെയും കേരളസർക്കാരിന്റെയും സഹായങ്ങൾ നാട്ടിലേക്കയയ്ക്കുന്നതിലുള്ള സാങ്കേതിക നടപടികൾ എളുപ്പമാക്കി. നോർക്കയിലെ ഹരികൃഷ്ണൻ നമ്പൂതിരി, അജിത് കൊളശ്ശേരി, കെഎംഎസ്‌സിഎലിലെ ഡോ. ദിലീപ് കുമാർ, കെ.എം. സലിം എന്നിവർ സാങ്കേതിക സഹകരണങ്ങൾ നൽകി.