ഹൂസ്റ്റൻ ∙ ആവേശത്തോടെ എത്തിയ ജോണ്‍സണ്‍ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സീന് യുഎസില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നു റിപ്പോര്‍ട്ട്. ഒറ്റഡോസ്, സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ല എന്നതൊക്കെയും പ്ലസ് പോയിന്റായിരുന്നുവെങ്കില്‍ ബാള്‍ട്ടിമോര്‍ പ്ലാന്റിലെ പ്രശ്‌നവും രക്തം കട്ടപിടിക്കുന്നുവെന്ന കിംവദന്തിയും

ഹൂസ്റ്റൻ ∙ ആവേശത്തോടെ എത്തിയ ജോണ്‍സണ്‍ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സീന് യുഎസില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നു റിപ്പോര്‍ട്ട്. ഒറ്റഡോസ്, സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ല എന്നതൊക്കെയും പ്ലസ് പോയിന്റായിരുന്നുവെങ്കില്‍ ബാള്‍ട്ടിമോര്‍ പ്ലാന്റിലെ പ്രശ്‌നവും രക്തം കട്ടപിടിക്കുന്നുവെന്ന കിംവദന്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ ആവേശത്തോടെ എത്തിയ ജോണ്‍സണ്‍ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സീന് യുഎസില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നു റിപ്പോര്‍ട്ട്. ഒറ്റഡോസ്, സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ല എന്നതൊക്കെയും പ്ലസ് പോയിന്റായിരുന്നുവെങ്കില്‍ ബാള്‍ട്ടിമോര്‍ പ്ലാന്റിലെ പ്രശ്‌നവും രക്തം കട്ടപിടിക്കുന്നുവെന്ന കിംവദന്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ ആവേശത്തോടെ എത്തിയ ജോണ്‍സണ്‍ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സീന് യുഎസില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നു റിപ്പോര്‍ട്ട്. ഒറ്റഡോസ്, സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ല എന്നതൊക്കെയും പ്ലസ് പോയിന്റായിരുന്നുവെങ്കില്‍ ബാള്‍ട്ടിമോര്‍ പ്ലാന്റിലെ പ്രശ്‌നവും രക്തം കട്ടപിടിക്കുന്നുവെന്ന കിംവദന്തിയും താത്കാലിക നിരോധനവുമൊക്കെ പ്രശ്‌നമായി. ഫെബ്രുവരി അവസാനത്തില്‍ ജോണ്‍സന്‍ & ജോണ്‍സന്റെ സിംഗിള്‍ഡോസ് കൊറോണ വൈറസ് വാക്‌സീന്‍ അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചപ്പോള്‍ വലിയൊരു പ്ലസ് പോയിന്റാണെന്നാണ് കരുതിയിരുന്നത്. ഇത്, ദുര്‍ബലരും ഒറ്റപ്പെട്ടവരുമായ അമേരിക്കക്കാരിലേക്ക് എത്തിച്ചേരുന്നതിനുള്ള ഒരു വഴിത്തിരിവായി മാറി. വാക്‌സീനുകള്‍ക്ക് നിര്‍ണായകമായ രണ്ട് ഷോട്ടുകള്‍ ആവശ്യമാണെന്നിരിക്കേ ജോണ്‍സണ്‍ സിംഗിള്‍ ഡോസും ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കി.

കോളേജ് കാമ്പസുകളിലും, വീടുതോറുമുള്ള പ്രചാരണങ്ങളിലും, ആരോഗ്യ പരിപാലനവുമായി പലപ്പോഴും പോരാടുന്ന കമ്മ്യൂണിറ്റികളിലും ഇത് വളരെ പ്രചാരത്തിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ പഴയതു പോലെയല്ല. ഇതുവരെ 11.8 ദശലക്ഷം ഡോസുകള്‍ മാത്രമാണ് അമേരിക്കയില്‍ നല്‍കിയിട്ടുള്ളത്. മൊത്തം നാലു ശതമാനത്തില്‍ താഴെ മാത്രം. ദശലക്ഷക്കണക്കിന് ഡോസുകളുടെ ബുക്കിങ് കാലാവധി ഉടന്‍ കാലഹരണപ്പെടുമെന്ന് സംസ്ഥാനങ്ങള്‍ ആഴ്ചകളായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ADVERTISEMENT

ബാള്‍ട്ടിമോറിലെ പ്ലാന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ട ദശലക്ഷക്കണക്കിന് ഡോസുകള്‍ മലിനമാകാന്‍ സാധ്യതയുണ്ടെന്ന് റെഗുലേറ്റര്‍മാരും ജോണ്‍സണും പറഞ്ഞപ്പോള്‍ വാക്‌സീന്‍ വിതരണം പിന്നെയും മങ്ങി. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടില്ലെങ്കിലും അമേരിക്കയിലെ അതിന്റെ പങ്ക് അതിവേഗം മങ്ങുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരും സമാനമായ നിരുത്സാഹപ്പെടുത്തുന്ന ചിത്രം അവതരിപ്പിച്ചു. ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍ ഏപ്രില്‍ 23ന് താല്‍ക്കാലികമായി നിര്‍ത്തിയതിന് ശേഷം ഏകദേശം 3.5 ദശലക്ഷം ഡോസുകള്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യോമിംഗ് ആരോഗ്യവകുപ്പിന്റെ വക്താവ് കിം ഡെറ്റി പറഞ്ഞു. 

ജോണ്‍സണ്‍ ഷോട്ട് ഒരു വര്‍ക്ക്‌ഹോഴ്‌സ് ആയിരിക്കുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥര്‍ ആദ്യം പ്രതീക്ഷിച്ചിരുന്നു. ബഹുജന വാക്‌സിനേഷന്‍ സൈറ്റുകളില്‍ സംഭരിക്കാനുള്ള സൗകര്യമായിരുന്നു ഇതിന്റെ ഹൈലൈറ്റ്. രണ്ടാം ഡോസ് ആവശ്യമില്ലാത്തതും ആയിരക്കണക്കിന് ആളുകള്‍ക്ക് സ്വീകാര്യമാക്കി. എന്നാല്‍ ഈ ആഴ്ച സാന്‍ അന്റോണിയോയിലെ ഫിയസ്റ്റ ഫെസ്റ്റിവല്‍, ഒമാഹയിലെ കോളേജ് വേള്‍ഡ് സീരീസ്, ജോണ്‍സ്റ്റൗണിലെ ജൂണ്‍നൈറ്റീന്ത് ആഘോഷം, കലിഫോര്‍ണിയയിലെ ലോംഗ് ബീച്ചിലെ അക്വേറിയം എന്നിവയില്‍ പോലും ഇത് ഒരു ചെറിയ രീതിയിലാണ് ഉപയോഗിക്കുന്നത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സീന്‍ വ്യാഴാഴ്ച നല്‍കി തുടങ്ങിയതായി ഫുഡ് ബാങ്ക് ഓഫ് നോര്‍ത്തേണ്‍ നെവാഡയുടെ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജോസെലിന്‍ ലാന്‍ട്രിപ്പ് പറഞ്ഞു. 

ADVERTISEMENT

ആരോഗ്യപരമായ അസമത്വമാണ് ഈ വാക്‌സീന്റെ അവസരം യുഎന് നഷ്ടപ്പെടുത്തുന്നതെന്നു പലരും പറയുന്നു. 'ജെ & ജെയുടെ ആദ്യ നാളുകളില്‍, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തോടും പള്ളികളോടും, ഇവിടുത്തെ വിശ്വാസ സമൂഹത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വളരെ ജനപ്രിയമായ ഒരു ഓപ്ഷനായിരുന്നു,' തെക്കന്‍ മധ്യ ലൂസിയാനയിലെ വാക്‌സിന്‍ സംഭവങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന റീജിയണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഗ്ഗിന്‍സ് പറഞ്ഞു. 'താല്‍ക്കാലികമായി നിര്‍ത്തുന്നതിന് മുമ്പുള്ളതുപോലെ ഇത് സ്വീകരിക്കപ്പെടുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇത് ഒരു വാക്‌സിന്‍ ആണ്, ഞങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രശ്‌നങ്ങളുള്ള ജനസംഖ്യയ്ക്ക് ഇത് വളരെ അനുയോജ്യമാണ്,' അദ്ദേഹം പറഞ്ഞു. പള്ളികള്‍, കാസിനോകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍ എന്നിവയിലേക്ക് വാക്‌സീന്‍ അയച്ച സമീപ മാസങ്ങളില്‍ തനിക്ക് നേരിയ വിജയം മാത്രമാണുണ്ടായതെന്ന് ഡോ. റിഗ്ഗിന്‍സ് പറഞ്ഞു. 

അമേരിക്കയിലെ ജോണ്‍സന്റെ ഇടിവ് മൊത്തത്തില്‍ കോവിഡ് വാക്‌സീനുകളുടെ ആവശ്യം കുറയുന്നതിനെയും സൂചിപ്പിക്കുന്നു. ഏകദേശം 30 ദശലക്ഷം ഡോസുകള്‍ ഫൈസര്‍ ബയോടെക് വാക്‌സിന്‍ ഉപയോഗിക്കാതെ ഇരിക്കുന്നു, മോഡേണയുടെ 25 ദശലക്ഷത്തിന്റെ അവസ്ഥയും ഇങ്ങനെ തന്നെ. മൊത്തം 135 ദശലക്ഷം ആളുകള്‍ക്ക് ഈ വാക്‌സിനുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്, ഇത് ജോണ്‍സണ് ഉള്ളതിനേക്കാള്‍ 11 മടങ്ങ് കൂടുതലാണ്. രണ്ട്‌ഡോസ് വാക്‌സീനുകള്‍ക്ക് മൊത്തത്തില്‍ ഉയര്‍ന്ന ഫലപ്രാപ്തി ഉണ്ട്. ഏകദേശം 95 ശതമാനം. ജോണ്‍സണ് 72 ശതമാനവും. എന്നാല്‍ പഠനങ്ങള്‍ കാണിക്കുന്നത് ആശുപത്രിയില്‍ പ്രവേശിക്കുന്നതും മരണവും തടയുന്നതില്‍ ഇവ മൂന്നും വളരെ ഫലപ്രദമാണെന്നാണ്.

ADVERTISEMENT

ഇതുവരെ 26 രാജ്യങ്ങളില്‍ ഉപയോഗിച്ച വാക്‌സീന്‍ വിദേശത്ത് മഹാമാരിയെ അടക്കിയെന്ന് താന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതായി ജോണ്‍സണ്‍ & ജോണ്‍സന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ഗോര്‍സ്‌കി പറഞ്ഞു. വെസ്റ്റ് വെര്‍ജീനിയയില്‍, വേനല്‍ക്കാല മേളകളിലും ഉത്സവങ്ങളിലും പാര്‍ക്കുകളിലും 20,000 ഡോസ് ഷോട്ട് ഉപയോഗിക്കാമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. പോര്‍ട്ട്‌ലാന്‍ഡിലെ 150,000 ഡോസുകള്‍ ത്രൂപുട്ട് സൈറ്റുകളിലേക്ക് മാറ്റിവെക്കുന്നുണ്ടന്ന് ഒറിഗോണില്‍ സംസ്ഥാന ആരോഗ്യ അതോറിറ്റി ഉേദ്യാഗസ്ഥന്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളായ നോര്‍ത്ത് വെല്‍ ഹെല്‍ത്തിലെ ചീഫ് ഫാര്‍മസി ഓഫീസര്‍ ഒനിസിസ് സ്‌റ്റെഫാസ് പറയുന്നത്, മാര്‍ച്ച് മുതല്‍ ജോണ്‍സന്‍ & ജോണ്‍സന്റെ വാക്‌സീന് ആവശ്യത്തിന് ഉപയോക്താക്കളില്ലെന്നാണ്. ഇത് വളരെ മുമ്പുതന്നെ ആവശ്യം കുറഞ്ഞുവെന്നതിന്റെ സൂചനയാണ്. വാക്‌സീന്‍ സാധാരണ വരുന്ന 50 പായ്ക്കിനുപകരം ഒരു സമയം 10 ഡോസുകള്‍ മാത്രമേ ഡോക്ടര്‍മാരുടെ ഓഫീസുകള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. 200,000ത്തിലധികം ജോണ്‍സണ്‍ & ജോണ്‍സണ്‍ ഡോസുകള്‍ ഉപയോഗിക്കാതെ മിഷിഗണില്‍ ഉണ്ട്. വാക്‌സീന്‍ കാലഹരണപ്പെടുന്നതിന് മുമ്പ് നല്‍കാമെന്ന പ്രതീക്ഷയില്‍ ഉയര്‍ന്ന അളവിലുള്ള സൈറ്റുകളിലേക്ക് വാക്‌സീന്‍ പുനര്‍വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതു സാധിക്കുമോയെന്നു കണ്ടറിയണം.

English Summary: High Hopes for Johnson & Johnson Covid Vaccine Have Fizzled in the US