പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്നു
ഡാലസ് ∙ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷനല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു വിളിച്ചു ചേർത്ത സൂം യോഗത്തില്‍ നാഷനല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര

ഡാലസ് ∙ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷനല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു വിളിച്ചു ചേർത്ത സൂം യോഗത്തില്‍ നാഷനല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര (ഷിക്കാഗോ) അധ്യക്ഷത വഹിച്ചു. അനുശോചന പ്രസംഗം നടത്തിയതോടൊപ്പം പികെസിഎന്‍എയ്ക്കുവേണ്ടി റീത്തുകള്‍ സമര്‍പ്പിച്ചതായും മന്ത്രിയെ ഫോണില്‍ വിളിച്ചു തങ്ങളുടെ അനുശോചനം അറിയിച്ചതായും കുളങ്ങര പറഞ്ഞു.
നാഷനല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ സ്വാഗതം പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. പരേതനായ അഗസ്റ്റിന്‍ ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
പി.സി. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. അമേരിക്കയിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് അംഗങ്ങൾക്കുവേണ്ടിയും ന്യൂയോര്‍ക്, ഷിക്കാഗോ, ഡാലസ്, ഹൂസ്റ്റൻ, ഫിലഡല്‍ഫിയ, ജോര്‍ജിയ, കലിഫോര്‍ണിയ, ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ (കാനഡ) മുതലായ ചാപ്റ്ററുകള്‍ക്കുവേണ്ടിയും അനുശോചനം അറിയിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയ്ക്ക് കരുത്തായി നില്‍ക്കുന്ന മന്ത്രിയുടെ നിലപാടുകള്‍ക്ക് ആദര്‍ശപരമായ പിന്തുണ നല്‍കുന്നതായും പ്രമേയത്തില്‍ പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍ എന്നിവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനുവേണ്ടി സംയുക്തമായി തങ്ങളുടെ അനുശോചനം അറിയിച്ചു. ജോസ് ആറ്റുപുറം 'മന്ത്രി റോഷി അഗസ്റ്റിന്‍ നാട്ടില്‍ തന്റെ അയല്‍വാസിയും ജോസഫ് അഗസ്റ്റിന്‍ സാര്‍ ഏറ്റവും സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടുന്ന പിതാവുമായിരുന്നു എന്നും അഗാധമായ അനുശോചനം അറിയിക്കുന്നതായും പറഞ്ഞു.
കേരളത്തില്‍ നിന്നും സജി പുതൃക്കയില്‍ യോഗത്തില്‍ പങ്കു ചേര്‍ന്ന് ഷിക്കാഗോ പ്രോവിന്‍സിനു വേണ്ടി അനുശോചന അറിയിച്ചു. ഒപ്പം തന്റെ വ്യക്തി പരമായ അനുശോചനവും അദ്ദേഹം നേര്‍ന്നു.
ജോസ് ചാഴിക്കാടന്‍ (ഹൂസ്റ്റൻ), ജോസഫ് അഗസ്റ്റിന്‍ സാറിന്റെ നിര്യാണത്തില്‍ ഹൂസ്റ്റൻ ചാപ്റ്ററിനുവേണ്ടി അനുശോചനം രേഖപ്പെടുത്തി. ഒപ്പം തന്റെ വ്യക്തിപരമായ അനുശോചനവും നേര്‍ന്നു. തന്റെ സഹോദരന്‍ തോമസ് ചാഴികാടന്‍ എംപിയുമായി അനുശോചനം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.
ജോബി വരമ്പേല്‍ (കലിഫോര്‍ണിയ), പരേതനായ ജോസഫ് അഗസ്റ്റിന്റെ വേര്‍പാടില്‍ തന്റെയും കലിഫോര്‍ണിയയിലെ പ്രവാസി കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വേണ്ടിയും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വർസ് കയ്യാലക്കകം (ഡാലസ്) ഡാലസ് ചാപ്റ്ററിനു വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പറഞ്ഞു.
വിവിധ പ്രവാസി കേരളാ കോൺഗ്രസ് നേതാക്കളായ, ബാബു പടവത്തില്‍, ജോണ്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്) ചാപ്റ്റര്‍ പ്രസിഡന്റ്, ഷാജി മിറ്റത്താനി (ഫിലഡല്‍ഫിയ), എബ്രഹാം അഗസ്റ്റിന്‍ (ജോര്‍ജിയ), ആന്റോ ജോസഫ് (ന്യൂജഴ്‌സി), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സോണി മണിയങ്ങാട്ട് (ടൊറോന്റോ), ജോസ് കുര്യന്‍ (വാന്‍കൂവര്‍), ജോസ് മാലിയില്‍, മാത്യു പ്ലാമൂടന്‍, റോയ് ചെറിയാന്‍, സണ്ണി കാരിക്കല്‍, ബിജുസ് (ഡാലസ്), ഫ്രാന്‍സിസ് ചെറുകര (ഹൂസ്റ്റൻ ചാപ്റ്റര്‍ പ്രസിഡന്റ്) മുതലായവര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചതായി പി. സി. മാത്യു അറിയിച്ചു.
നാഷനല്‍ ട്രഷറര്‍ ടുട്ടു ചെരുവില്‍ (കലിഫോര്‍ണിയ) പങ്കെടുത്ത നേതാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം കലിഫോര്‍ണിയ ചാപ്റ്ററിനുവേണ്ടിയും തന്റെയും പ്രത്യേകമായ അനുശോചനം രേഖപ്പെടുത്തി.