റവ.അജു എബ്രഹാം ബൈബിൾ കൺവൻഷന് മുഖ്യ സന്ദേശം നൽകും
Mail This Article
ഡാലസ് ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയുമായ റവ.അജു എബ്രഹാം ഡാലസ് കാരോൾട്ടൻ മാർത്തോമ്മ ഇടവക മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷന് മുഖ്യ സന്ദേശം നൽകുന്നു.
നവംബർ 19 വെള്ളി (നാളെ) മുതൽ ആരംഭിക്കുന്ന കൺവൻഷൻ ഞായറാഴ്ച്ച സമാപിക്കും. കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W.Frankford Rd, Carrollton, Tx 75007) വച്ച് നടത്തപ്പെടുന്ന കൺവൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് ഗാനശുശ്രുഷയോട് ആരംഭിക്കും. ഇടവക വികാരി റവ. പി.തോമസ് മാത്യു അധ്യക്ഷത വഹിക്കും.
നവംബർ 21 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന ശുശ്രുഷയോടെ ആരംഭിക്കുന്ന ആരാധനയ്ക്കു ശേഷം കൺവൻഷന്റെ സമാപന സന്ദേശം റവ.അജു എബ്രഹാം നൽകും .www.mtcd.org എന്ന വെബ് സൈറ്റിലൂടെയും യൂട്യൂബിലൂടെയും കൺവൻഷനിൽ ഏവർക്കും തത്സമയം പങ്കെടുക്കാവുന്നതാണെന്ന് കൺവീനർ ഷേർളി എബ്രഹാം അറിയിച്ചു.
നാളെ മുതൽ ആരംഭിക്കുന്ന ഇടവകമിഷൻ കൺവൻഷനിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.പി.തോമസ് മാത്യു, ഇടവക മിഷൻ സെക്രട്ടറി ഷേർളി എബ്രഹാം എന്നിവർ അറിയിച്ചു.