കാരുണ്യ ഹസ്തവുമായി ഫോമ മലയാളികൾക്കൊപ്പം; അനിയൻ ജോർജ് മനസ്സ് തുറക്കുന്നു
യുഎസിലെ പ്രവാസി മലയാളികളുടെ സംഘടനകളിൽ പ്രശസ്തമാണ് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ).
യുഎസിലെ പ്രവാസി മലയാളികളുടെ സംഘടനകളിൽ പ്രശസ്തമാണ് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ).
യുഎസിലെ പ്രവാസി മലയാളികളുടെ സംഘടനകളിൽ പ്രശസ്തമാണ് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ).
യുഎസിലെ പ്രവാസി മലയാളികളുടെ സംഘടനകളിൽ പ്രശസ്തമാണ് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ). നിരവധി പ്രവർത്തനങ്ങളിലൂടെ അവർ കേരളവുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളികളുടെ വിവിധ പ്രശ്നങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും കൈത്താങ്ങായി കൂടെ നിൽക്കുന്ന സംഘടന. ഫോമയെ ഇപ്പോൾ നയിക്കുന്നത് പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഫോമയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഭാവിപരിപാടികളെ കുറിച്ചും അനിയൻ ജോർജ് മനോരമ ഓൺലൈനുമായി മനസ്സു തുറക്കുന്നു
വളരെ അഭിമാനത്തോടെയാണ് ഇപ്പോൾ സംസാരിക്കുന്നത്. അതിനുള്ള കാരണം, പ്രതിസന്ധി ഘട്ടങ്ങളിൽ ഫോമ എന്ന സംഘടനയ്ക്ക് കേരളത്തിനൊപ്പം നിൽക്കാനും സഹായം എത്തിക്കാനും സാധിച്ചുവെന്നതാണ്. അമേരിക്കയിൽ കോവിഡ് ആഞ്ഞടിച്ചപ്പോൾ നമ്മുടെ സഹോദരി സഹോദന്മാർ മരിച്ചു വീണപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന ഒരു സമയം ഉണ്ടായിരുന്നു. പിന്നെ സജീവമായി രംഗത്ത് വരികയും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു. ഫോമയ്ക്ക് 80 ഓർഗനൈസേഷനുകളുണ്ട് കാനഡ മുതൽ കലിഫോർണിയ വരെ. അതിനുപരിയായി യുവജനങ്ങൾ, കുട്ടികൾ, സീനിയേഴ്സ്, മെൻസ്ഫോറം, വനിത ഫോറം എന്നിവരുൾപ്പെടെ വലിയൊരു വേദിയാണു ഫോമയുടേത്.
കോവിഡ് സമയത്ത് അമേരിക്കയിൽ സ്റ്റുഡന്റ് വീസയിൽ വന്നവർ, വിസിറ്റിംഗ് വീസയിൽ വന്നവർ, എച്ച് വൺ1ൽ വന്നവർ എന്നിവരെ തിരിച്ച് നാട്ടിലേയ്ക്കു അയക്കുക. അവർക്ക് വേണ്ട ഭക്ഷണം കൊടുക്കുക എന്നിവയ്ക്ക് പുറമേ ചാറ്റേർഡ് ഫ്ലൈറ്റ് ഉപയോഗിച്ച് അവരെ തിരിച്ച് നാട്ടിലെത്തിക്കാനും സാധിച്ചു. കുട്ടികൾ മുതൽ പ്രായമായവരെ വരെ ബോധവൽക്കരിക്കാൻ ഔവർ മൈൻഡ്സ് എന്ന് പറഞ്ഞ് ഉപന്യാസ രചന, ചിത്രരചന മുതൽ ഒട്ടേറെ പരിപാടികൾ ഫോമ തുടങ്ങി. യുഎസിൽ മെഡിക്കൽ മേഖലയിൽ ഒട്ടേറെ മലയാളി ജോലിക്കാർ ഉണ്ട്. അവർക്കുവേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും മാനസികമായ ഉല്ലാസത്തിനു വേണ്ട പരിപാടികളും സംഘടിപ്പിച്ചു.
സമൂഹത്തിന് സഹായവുമായി ഫോമ
ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശസ്തമാണ്. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കുട്ടികൾക്കായി ഒരു വാർഡ് തന്നെ ഫോമ പണിതു നൽകിയിരുന്നു. 2018ൽ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ആദ്യാവസാനം സഹായ ഹസ്തവുമായി ഫോമയുണ്ടായിരുന്നു. കടപ്രായിലും നിലമ്പൂരും പറവൂരുമെല്ലാം നിരവധി പേർക്ക് വീടുകൾ വച്ചു നൽകി. ഫോമ വില്ലേജ് എന്ന പേരിൽ കടപ്രയിൽ 36 വീടുകൾ നിർമിച്ചത് സംസ്ഥാന സർക്കാരിനുപോലും മാതൃകയായ പദ്ധതിയായിരുന്നു. ഇനിയൊരു പ്രളയം വന്നാലും വെള്ളം കയറാത്ത നിലയിലാണ് ഈ വീടുകൾ പണികഴിപ്പിച്ചത്. കേവലം വീടുകൾ നിർമ്മിച്ചു നൽകി അവരെ ഉപേക്ഷിക്കാതെ കാര്യങ്ങളിൽ ഇടപെടുകയും പിന്നീടു വേണ്ട സഹായങ്ങൾ എത്തിക്കാനും ഫോമ മറന്നില്ല.
കേരളത്തെ ചേർത്തു പിടിച്ച് മുന്നോട്ട്
അമേരിക്കയുടെ സമസ്ത മേഖലകളിലും സഹായവുമായി ഫോമ എത്തുമ്പോഴും ഒരിക്കൽ പോലും കേരളത്തെ വിട്ടുപോകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ചാണ് ഫോമയുടെ ഓരോ പ്രവർത്തനങ്ങളും. ഏറ്റവും ഒടുവിൽ കോവിഡ് കേരളത്തിലും വലിയ ആശങ്ക വിതച്ചപ്പോൾ സഹായവുമായി ഫോമ സജീവമായി രംഗത്തുണ്ടായിരുന്നു. കേരളത്തിന് ആ സമയത്ത് ഏറ്റവും ആവശ്യമുണ്ടെന്ന് തോന്നിയ കാര്യങ്ങൾ ഫോമ എത്തിക്കുകയും വിവിധ ഡോക്ടർമാർ, നോർക്ക ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ള കാര്യങ്ങൾ മനസിലാക്കി.
വെന്റിലേറ്ററുകളായിരുന്നു അന്ന് പ്രധാനമായും വേണ്ടിയിരുന്നത്. 13 വെന്റിലേറ്ററുകൾ ഉടൻ തന്നെ ഫോമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. കൂടാതെ ഒരു കണ്ടൈനർ നിറയെ സാനിറ്റൈസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും കേരളത്തിൽ എത്തിച്ച് ഫോമ മാതൃകയായി. ഇതിനുശേഷമാണ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പല സഹായങ്ങളും വേണമെന്ന ആവശ്യം ഉയർന്നത്. ടിവി, ഫോൺ തുടങ്ങി നിരവധി സഹായം എത്തിച്ചു. അരൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം നൂറോളം ഫോൺ വിതരണം ചെയ്തു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരും
ഫോമാ ഹെൽപ്പിങ് ഹാൻഡ്സ്
ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ ഫോമയ്ക്ക് സാധിച്ചു. ഹെൽപ്പിങ് ഹാൻഡ്സ് എന്ന േപരിൽ ആരംഭിച്ച പദ്ധതി വളരെ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ ആളുകൾക്ക് സഹായം എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഹെൽപിങ് ഹാന്റിന്റെ ആരംഭ കാലം മുതൽ നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെൽപ്പിങ് ഹാൻഡ് വേറിട്ട് നിൽക്കുന്നു. ഒരു മാസം നാലു കേസുകളാണ് ചെയ്യുന്നത്. കേരളത്തിൽ നിന്നും നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. മെഡിക്കൽ സഹായം, വിദ്യാഭ്യാസ സഹായം മറ്റു അത്യാഹിതങ്ങൾ എന്നിവയ്ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ക്രൗൺ ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം 100 ഡോളർ മുതൽ 5000 ഡോളർ വരെ തുക ഓരോരുത്തരും നൽകും. 800 ഓളം ആളുകൾ അതിലുണ്ട്.
സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവ് തുടങ്ങിയ വലിയൊരു സംഘം തന്നെ ഫോമയ്ക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. ഏകദേശം മൂന്ന് കോടി രൂപയുടെ സഹായം ഈ വരവിൽ ചെയ്തു. ഫോമ വില്ലേജ് രണ്ടാം രണ്ടാം ഘടത്തിന്റെ ഭാഗമായി പത്തനാപുരത്ത് 15 വീടുകൾക്ക് തറക്കല്ലിട്ടു കഴിഞ്ഞു. കരുണാലയം, ഗാന്ധിഭവൻ, വയോവ്യദ്ധജനങ്ങൾ, ഷാലോം എന്നിവിടങ്ങളിൽ മൂന്ന് ലക്ഷം–രണ്ടു ലക്ഷം രൂപയുടെ സഹായങ്ങൾ ചെയ്തു കഴിഞ്ഞു. ധനസഹായം ആവശ്യമുള്ളവർക്ക് അതു നൽകുകയും ചെയ്തു. കൂടാതെ അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ നഷ്ടം സംഭവിച്ചവരെ സഹായിക്കുകയും ചെയ്തു. കേരളത്തിന്റെ സന്തോഷത്തിലും ദുഃഖത്തിലും ദുരിതത്തിലും എല്ലാം അമേരിക്കൻ മലയാളികളും ഫോമയും ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു.
ഇനിയുള്ള പ്രവർത്തനങ്ങൾ
കേരള കൺവൻഷൻ വളരെ പ്രധാന്യമുള്ള പരിപാടിയാണ്. പ്രഫസർ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലാണ്. മറ്റൊരു പ്രധാന പരിപാടി ഫോമയുടെ ഏഴാമത് ഇന്റർനാഷനൽ കൺവൻഷനാണ്. മെക്സിക്കോയിലെ ക്യാൻപൂർ എന്ന സ്ഥലത്താണ്. 2022 സെപ്റ്റംബർ 2 മുതൽ അഞ്ചുവരെയാണ് ഇത് നടക്കുക. നിരവധിപേരാണ് ഇതിൽ പങ്കെടുക്കാൻ താൽപര്യം അറിയിച്ചിട്ടുള്ളത്. മേയ് മാസത്തിൽ ഫോമ നിർമിക്കുന്ന വീടുകളുടെ താക്കോൽ ദാനം നടത്തണം. ഈ ടീം തുടങ്ങിവച്ച പരിപാടികൾ നിരവധി തീർക്കാനുണ്ട്. ഫോമയുടെ കീഴിൽ ഏതാണ്ട് ആറു ലക്ഷത്തോളം ആളുകളാണ് ഉള്ളത്. എന്തു സഹായത്തിനും വലിയൊരു സംഘം ഉണ്ട്. യുഎസിലെ എന്ത് ആവശ്യങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും പോകുന്നവർ, എജ്യൂക്കേഷൻ ഫണ്ട്, ആക്സിഡന്റ് എന്നിവയുണ്ടെങ്കിൽ www.foma.org ബന്ധപ്പെടുക.