വാക്‌സീന്‍ എടുത്തവര്‍ക്കും രോഗം ഭേദമായവർക്കും യാത്രാ നിയമങ്ങളില്‍ ഇളവ്
ഹൂസ്റ്റണ്‍ ∙ കഴിഞ്ഞ ഒൻപത് മാസത്തിനുള്ളില്‍ വാക്‌സീന്‍ എടുക്കുകയോ കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്ത യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പരിശോധനയോ ക്വാറന്റീനോ പോലുള്ള അധിക നിയന്ത്രണങ്ങള്‍ നേരിടേണ്ടതില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ചൊവ്വാഴ്ച വ്യക്തമാക്കി പുതിയ

ഹൂസ്റ്റണ്‍ ∙ കഴിഞ്ഞ ഒൻപത് മാസത്തിനുള്ളില്‍ വാക്‌സീന്‍ എടുക്കുകയോ കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്ത യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പരിശോധനയോ ക്വാറന്റീനോ പോലുള്ള അധിക നിയന്ത്രണങ്ങള്‍ നേരിടേണ്ടതില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ചൊവ്വാഴ്ച വ്യക്തമാക്കി പുതിയ ശുപാര്‍ശ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വാക്‌സിനേഷന്റെ മുഴുവന്‍ കോഴ്‌സും രേഖപ്പെടുത്തുന്ന കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്, രോഗത്തില്‍ നിന്ന് അടുത്തിടെ സുഖം പ്രാപിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് പരിശോധനാ ഫലം എന്നിവയുള്ള താമസക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകും. ഫെബ്രുവരി 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇത് യൂണിയനില്‍ ഉടനീളമുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ഭീഷണിയാകുന്ന പുതിയ വേരിയന്റുകളോ മറ്റ് കോവിഡ് അടിയന്തരാവസ്ഥയോ ഉയര്‍ന്നുവന്നാല്‍, കൂടുതല്‍ നിയന്ത്രണങ്ങളുള്ള യാത്രാ നിയമങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കും. അതിനിടയ്ക്ക്, 18 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് നാലാമത്തെ കൊറോണ വൈറസ് വാക്‌സീന്‍ ഡോസുകള്‍ ലഭ്യമാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ ഉപദേശിക്കുന്ന മെഡിക്കല്‍ പാനല്‍ ശുപാര്‍ശ ചെയ്തു. 60 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കും മെഡിക്കല്‍ വര്‍ക്കര്‍മാര്‍ക്കും ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകള്‍ക്കും ഇസ്രായേല്‍ നാലാം ഡോസ് നല്‍കാന്‍ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ ശുപാര്‍ശ വരുന്നത്. ഇത്രയും വിപുലമായി അധിക ഷോട്ടുകള്‍ നല്‍കുന്ന ആദ്യ രാജ്യമാണിത്.
ടെല്‍ അവീവിനടുത്തുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ 154 മെഡിക്കല്‍ തൊഴിലാളികള്‍ക്ക് നല്‍കിയ നാലാമത്തെ ഡോസ് സ്വീകര്‍ത്താക്കളുടെ രക്തത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആന്റിബോഡികളുടെ അഞ്ചിരട്ടി വർധനവ് ഉണ്ടാക്കിയതായി കണ്ടെത്തി. ഉയര്‍ന്ന അളവിലുള്ള ആന്റിബോഡികള്‍ ഗുരുതരമായ രോഗങ്ങളില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കും.
ഒമിക്രോണ്‍ കുതിച്ചുയര്‍ന്നതിനാല്‍ പല ആരോഗ്യ സംവിധാനങ്ങളും ആഴ്ചകള്‍ക്ക് മുമ്പ് ആന്റിബോഡി ചികിത്സകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി. ആന്റിവൈറല്‍ ഗുളികകള്‍ പോലുള്ള അധിക ചികിത്സകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്യുന്നു. റെജെനറോണും ലില്ലി മരുന്നുകള്‍ നേരത്തെ നല്‍കിയാല്‍ രോഗബാധിതരായ ആളുകളെ ആശുപത്രിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കും. ഒമിക്രോണ്‍ ഉയര്‍ന്നുവന്നതോടെ, ചികിത്സകള്‍ വൈറസിനെ നിര്‍വീര്യമാക്കില്ലെന്ന് വ്യക്തമായി, ന്യൂയോര്‍ക്ക് നഗരത്തിലെ ചിലത് ഉള്‍പ്പെടെയുള്ള വലിയ ആരോഗ്യ സംവിധാനങ്ങള്‍ ഡിസംബറില്‍ അവ ഉപയോഗിക്കുന്നത് നിര്‍ത്തി.
ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍, വിര്‍ ബയോടെക്‌നോളജി എന്നിവയുടെ ഒരു മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ ഒമിക്രോണിനെതിരെ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസംബറില്‍ ഫലപ്രദമല്ലാത്ത ചികിത്സകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, കേസുകള്‍ കുതിച്ചുയര്‍ന്നതിനാല്‍ ഉടന്‍ തന്നെ പകരം സംവിധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ ആന്റിവൈറല്‍ ഗുളികകളായ പാക്സ്ലോവിഡ്, ഫൈസര്‍, മോള്‍നുപിരാവിര്‍ എന്നിവ മെര്‍ക്കില്‍ നിന്ന് അയച്ചുതുടങ്ങി.