എട്ടു വയസ്സുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസ്സുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ
ഫ്ലോറിഡ ∙ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടു വയസ്സുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസ്സുകാരിക്കു ദാരുണാന്ത്യം
ഫ്ലോറിഡ ∙ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടു വയസ്സുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസ്സുകാരിക്കു ദാരുണാന്ത്യം
ഫ്ലോറിഡ ∙ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടു വയസ്സുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസ്സുകാരിക്കു ദാരുണാന്ത്യം
ഫ്ലോറിഡ ∙ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടു വയസ്സുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസ്സുകാരിക്കു ദാരുണാന്ത്യം. രണ്ടു വയസ്സുകാരിക്കു ഗുരുതരമായ പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഈ സംഭവത്തിൽ കുട്ടികളുടെ പിതാവും മാതാവിന്റെ കാമുകനുമായ റോഡ്രിക്ക് സ്വയ്‍ൻ റാണ്ടലിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വാരാന്ത്യം ഫ്ലോറിഡ പെൻസകോളയിലെ ഹോട്ടലിൽ വച്ചായിരുന്നു സംഭവമെന്നു ജൂൺ 27ന് പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമ്മയും അച്ഛനും മുറിയിൽ കിടന്ന് ഉറങ്ങുന്നതിനിടയിലാണ് എട്ടു വയസ്സുകാരനു ക്ലോസറ്റിൽ സൂക്ഷിച്ചിരുന്ന തോക്ക് ലഭിച്ചത്. പിതാവ് എവിടെയാണു തോക്ക് വച്ചിരുന്നതെന്നു കുട്ടിക്കറിയാമെന്നാണു പൊലീസ് വെളിപ്പെടുത്തിയത്.
സംഭവം അറിഞ്ഞു പൊലീസ് എത്തുന്നതിനു മുൻപു റോഡ്രിക്ക് തോക്കും മുറിയിൽ സൂക്ഷിച്ചിരുന്ന മയക്കു മരുന്നും അവിടെ നിന്നു മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ആയുധം കൈവശം വച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തോക്ക് സുരക്ഷിത സ്ഥാനത്തു വയ്ക്കാതിരുന്നതിനുമാണു റോഡ്രിക്കിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ജയിലിൽ അടച്ചു.
ഒരു വയസ്സുകാരന്റെ ശരീരത്തിൽ കൂടി കടന്ന ബുള്ളറ്റ് രണ്ടു വയസ്സുകാരിയുടെ ശരീരത്തിൽ തറക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയുടെ ഇരട്ട സഹോദരി അവിടെ ഉണ്ടായിരുന്നുവെങ്കിലും പരുക്കില്ല. അറസ്റ്റ് ചെയ്ത പ്രതിക്ക് 41,000 ഡോളറിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്.
English Summary : One year-old fatally shot by 8-year-old playing with gun in Florida hotel