തികഞ്ഞ ആത്മസംതൃപ്തി: ജോർജി വർഗ്ഗീസ്
തികഞ്ഞ ആത്മ സംതൃപ്തിയോടെ ഫൊക്കാന നാഷനൽ കൺവൻഷൻ നടത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്. "വാക്കുകളില്ല. അത്രയേറെ സന്തോഷം. ഫൊക്കാനയുടെ നാഷനൽ കൺവൻഷൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ആക്കി മാറ്റുവാൻ ഫൊക്കാന എക്സിക്യുട്ടീവ് കമ്മറ്റി, നാഷനൽ കമ്മിറ്റി, റീജിയനൽ
തികഞ്ഞ ആത്മ സംതൃപ്തിയോടെ ഫൊക്കാന നാഷനൽ കൺവൻഷൻ നടത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്. "വാക്കുകളില്ല. അത്രയേറെ സന്തോഷം. ഫൊക്കാനയുടെ നാഷനൽ കൺവൻഷൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ആക്കി മാറ്റുവാൻ ഫൊക്കാന എക്സിക്യുട്ടീവ് കമ്മറ്റി, നാഷനൽ കമ്മിറ്റി, റീജിയനൽ
തികഞ്ഞ ആത്മ സംതൃപ്തിയോടെ ഫൊക്കാന നാഷനൽ കൺവൻഷൻ നടത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്. "വാക്കുകളില്ല. അത്രയേറെ സന്തോഷം. ഫൊക്കാനയുടെ നാഷനൽ കൺവൻഷൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ആക്കി മാറ്റുവാൻ ഫൊക്കാന എക്സിക്യുട്ടീവ് കമ്മറ്റി, നാഷനൽ കമ്മിറ്റി, റീജിയനൽ
തികഞ്ഞ ആത്മ സംതൃപ്തിയോടെ ഫൊക്കാന നാഷനൽ കൺവൻഷൻ നടത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്. "വാക്കുകളില്ല. അത്രയേറെ സന്തോഷം. ഫൊക്കാനയുടെ നാഷനൽ കൺവൻഷൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ആക്കി മാറ്റുവാൻ ഫൊക്കാന എക്സിക്യുട്ടീവ് കമ്മറ്റി, നാഷനൽ കമ്മിറ്റി, റീജിയനൽ കമ്മിറ്റികൾ മറ്റ് ഫൊക്കാന നേതാക്കൾ, ഫ്ലോറിഡയിലെ വിവിധ സംഘടനകൾ, സംഘടനാ നേതാക്കൾ, അമേരിക്കൻ മലയാളി സുഹൃത്തുക്കൾ, വിവിധ സാംസ്കാരിക നായകന്മാർ, സാമൂഹ്യ രാഷ്ട്രീയ, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി ഒരു തവണയെങ്കിലും ഫൊക്കാനയെക്കുറിച്ച് സംവദിച്ചവർ എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. കാരണം അത്രത്തോളം ഗംഭീരമായിരുന്നു പത്തൊൻപതാമത് ഫൊക്കാന നാഷനൽ കൺവൻഷൻ. അത്രത്തോളം പ്രൗഢമായിരുന്നു കൺവൻഷന്റെ മുന്നൊരുക്കങ്ങൾ. അതിന് സഹായിച്ചവരാണ് ഈ ഓരോ മനുഷ്യരും. "
ഫൊക്കാനയുടെ നേതൃത്വം ഏറ്റെടുത്ത സമയം വളരെ സങ്കീർണ്ണമായ നിമിഷങ്ങൾ ആയിരുന്നു. ആ സമയങ്ങളിൽ ജനറൽ സെക്രട്ടറി സജിമോൻ ആന്റണി മുതൽ ഫൊക്കാനയുടെ സാധാരണ അംഗങ്ങൾ വരെയുള്ളവരുടെ പിന്തുണ വലിയ ശക്തിയാണ് നൽകിയത്. കോവിഡ് മഹാമാരിയുടെ കാലത്താണ് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. സമയ ബന്ധിതമായി ഓരോ പരിപാടികളും സംഘടിപ്പിക്കുവാൻ സാധിച്ചു എുന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ജോർജി വർഗ്ഗീസ് പറഞ്ഞു.
ഫെക്കാന കേരളാ കൺവൻഷൻ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുവാൻ സാധിച്ചു എന്നത് വലിയ ആത്മ സംതൃപ്തിയാണ് നൽകിയത്. ഗോപിനാഥ് മുതുകാട് എന്ന മനുഷ്യത്വത്തിന്റെ പ്രതീകത്തെ ഫൊക്കാനയ്ക്കൊപ്പം കിട്ടിയത് വലിയ അനുഗ്രഹമായി.
ജൂലൈ ഏഴിന് ഒർലാൻഡോയിൽ ഒത്തുകൂടുമ്പോൾ മൂന്ന് ദിനരാത്രങ്ങൾ ചരിത്രമായി മാറും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം കഴിഞ്ഞ രണ്ട് വർഷങ്ങൾ നന്മയുള്ള പ്രവർത്തനങ്ങൾക്കായി മാത്രം ഒത്തുകൂടിയതിന്റെ അനുഭവങ്ങൾ അത്രത്തോളം ഉണ്ടായിരുന്നു.
ഘോഷയാത്രയോടെ തുടങ്ങിയ നാഷണൽ കൺവൻഷൻ മൂന്നാം ദിവസം ബാങ്ക്വറ്റോടെ അവസാനിക്കുമ്പോൾ ഓരോ നിമിഷവും സന്തോഷത്തിന്റെതായിരുന്നു. ഞാൻ ഈ കൺവൻഷനിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത യുവജനങ്ങളുടെ പ്രാധാന്യമാണ്. കൃത്യസമയത്ത് ഭക്ഷണം എത്തിക്കുവാൻ കഴിഞ്ഞത് മറ്റൊരു നേട്ടം. ഒരു പരാതിയുമില്ലാതെ ഭക്ഷണം ക്രമീകരിക്കുവാൻ കഴിഞ്ഞു.കൺവൻഷനിൽ സംഘടിപ്പിക്കുന്ന സെമിനാറുകൾക്ക് കഴിഞ്ഞ കുറേ കാലങ്ങളായി കാഴ്ച്ചക്കാരെ ലഭിക്കുന്നില്ല എന്ന പരാതി ഇത്തവണ കൃത്യമായി പരിഹരിച്ചു. എല്ലാ സെമിനാറിലും ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തത് നവ്യാനുഭവമായി.
മാജിക് ഇനി അവതരിപ്പിക്കില്ല, മാജിക് വേദിയിൽ നിന്ന് പിൻവാങ്ങുന്നു എന്ന് പ്രഖ്യാപിച്ച ഗോപിനാഥ് മുതുകാട് ഫൊക്കാന വേദിയിൽ മാജിക് അവതരിപ്പിച്ച് തുടങ്ങിയ മോട്ടിവേഷനൽ സെമിനാർ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ടു. കൺവൻഷനിൽ പങ്കെടുത്ത് നൃത്തം അവതരിപ്പിച്ച പാരീസ് ലക്ഷ്മി വേദി കൈയ്യടിക്കിയത് നർത്തകിയായി മാത്രമല്ല, മിസ് ഫൊക്കാന, മലയാളി മങ്ക പരിപാടികളുടെ ജഡ്ജായും കൂടിയായിരുന്നു.
തമാശക്കഥകൾ കേട്ട് ചിരിച്ച സദസ്സായിരുന്നു ചിരിയരങ്ങിലേത്. കുത്തും കോമയും ഒന്നുമില്ലാതെ അമേരിക്കൻ മലയാളികളെ രസാവഹമായി കുത്തുകയും തലോടുകയും ചെയ്യുന്ന രാജു മൈലപ്രയുടെ നേതൃത്വത്തിൽ നടന്ന ചിരിയരങ്ങിൽ രസച്ചരടിന്റെ കെട്ടഴിക്കാൻ എം.പി. ജോൺ ബ്രിട്ടാസും കൂടി വന്നതോടെ ചിരിയരങ്ങ് കൊഴുത്തു.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ ഒരു ഒത്തു ചേരലിന് സാക്ഷ്യം വഹിച്ച ഒർലാൻഡോ ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട കൺവൻഷനാണ്.
കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്കും കൺവൻഷന്റെ വിജയത്തിനും വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ എന്റെ നന്ദി അറിയിക്കുന്നു. ഡോ. ബാബു സ്‌റ്റീഫൻ മുതൽ കൺവൻഷന് രജിസ്റ്റർ ചെയ്ത് കടന്നു വന്ന എല്ലാ സ്പോൺസർമാർക്കും, ഡെലിഗേറ്റുകൾക്കും നന്ദി.