വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫിസർ വെടിയേറ്റ് മരിച്ചു
ഇൻഡ്യാന ∙ ഇൻഡ്യാനയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫിസർ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ്
ഇൻഡ്യാന ∙ ഇൻഡ്യാനയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫിസർ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ്
ഇൻഡ്യാന ∙ ഇൻഡ്യാനയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫിസർ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ്
ഇൻഡ്യാന ∙ ഇൻഡ്യാനയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഓഫിസർ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ് പൊലീസ് സർജന്റ് അറിയിച്ചു. മിലിട്ടറിയിൽ 5 വർഷത്തെ സേവനത്തിനുശേഷം എൽവുഡ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പതിനൊന്നു മാസം മുൻപാണ് 24 വയസ്സുള്ള നോഹ ജോലിക്ക് ചേർന്നത്.
സംശയം തോന്നിയ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ കാറിലെ യാത്രക്കാരനായ 24 വയസ്സുള്ള യുവാവ് കാറിൽ നിന്നിറങ്ങി ഓഫിസർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവയ്പ്പിനുശേഷം കാറിൽ കയറി സ്ഥലം വിട്ട പ്രതിയെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ വിവധ വകുപ്പുകൾ ചേർത്തു കേസെടുത്തു.