ഫാ. അലക്സാണ്ടർ കുര്യന് സർവീസ് എക്സലൻസ് അവാർഡ്

വാഷിങ്ടൻ ∙ അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ അഭിമാനമായ, വൈറ്റ്ഹൗസിലും അമേരിക്കൻ ഗവൺമെന്റിലും ഉന്നതമായ സ്ഥാനങ്ങൾ

വാഷിങ്ടൻ ∙ അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ അഭിമാനമായ, വൈറ്റ്ഹൗസിലും അമേരിക്കൻ ഗവൺമെന്റിലും ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ഫാ. അലക്സാണ്ടർ കുര്യന് ട്രൈസ്റ്റേറ്റ് കേരള ഫോറം സർവീസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹത്തെ ആദരിക്കുന്നത്.
സുപ്രീം കോടതി പരിഷ്കരണം സംബന്ധിച്ച യുഎസ് പ്രസിഡൻഷ്യൽ കമ്മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഫാ. അലക്സാണ്ടർ കുര്യന്‍. പ്രസിഡന്റ് ജോ ബൈഡനാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. യുഎസ് പ്രസിഡന്റിന്റെ ഓഫിസിലെ സീനിയർ എക്സിക്യൂട്ടീവും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുമാണ്. ഇതുവരെ തുടർച്ചയായി 5 യുഎസ് പ്രസിഡന്റുമാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്.