ADVERTISEMENT

ഹാമിൽട്ടൺ∙ സ്വന്തം അടുക്കളയിൽ, സ്വന്തം പാചകക്കാരുടെ കൈപ്പുണ്യമെന്ന പെരുമയുമായി ഹാമിൽട്ടൺ മലയാളി സമാജം (എച്ച്എംഎസ്) ഓണത്തിന് അരങ്ങൊരുങ്ങുന്നു. ഓഗസ്റ്റ് 27 ശനിയാഴ്ച വൈകിട്ട് നാലിനാണു സമാജത്തിലെ ഓണസദ്യയ്ക്കായി ഇലയിടുക. തുടർന്ന് ഏഴിനു കലാവിരുന്നുമുണ്ടാകും. 

 

സമാജത്തിൽ തന്നെ തയാറാക്കുന്ന ഓണവിഭവങ്ങൾ എന്നതാണ് എക്കാലത്തെയും പ്രത്യേകത. വ്യാഴാഴ്ചയോടെ തന്നെ കലവറ സജീവമാകും.  മാവേലി വരവേൽപ്പും പൂക്കളവും സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികളുമാണു ശനിയാഴ്ച ഓണാഘോഷത്തിനു കൊഴുപ്പുകൂട്ടുക. ബാരിസ്റ്റർ ക്രിസ് ലാമണ്ണിലാണ് ഇത്തവണത്തെ ഓണത്തിന്റെ ഗ്രാൻഡ് സ്പോൺസർ.

 

നിശ്ചിത സീറ്റ് മാത്രമേ സദ്യയ്ക്കുള്ളൂ എന്നതിനാൽ മുൻകൂട്ടി ടിക്കറ്റെടുക്കാൻ ശ്രമിക്കണമെന്ന് പ്രസിഡന്റ് ബിജു ദേവസിയും സെക്രട്ടറി മനു നെടുമറ്റത്തിലും അറിയിച്ചു. വിവരങ്ങൾ സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.

 

ഇരുപത് ഡോളറാണ് ടിക്കറ്റ് നിരക്ക്. ആറു മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 15 ഡോളറാണ്. മാതാപിതാക്കൾക്കൊപ്പം വരുന്ന ആറു വയസിൽ താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ട. ക്രിക്കറ്റ്, വടംവലി മാമാങ്കൾക്കു പിന്നാലെയാണ് ഓണാഘോഷത്തിനായി സമാജം ഒരുങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com