ടെക്സസ് ∙ മേയർ എന്ന നിലയിൽ മിസോറി സിറ്റിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി റോബിൻ ഇലക്കാട്ട്. സന്ദർശനത്തിനെത്തിയ മാധ്യമ പ്രതിനിധികളോടും വിവിധ സാമൂഹിക നേതാക്കളോടും പ്രതികരിക്കയായിരുന്നു മേയർ. രണ്ടാം തവണയും മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന അദ്ദേഹം നഗരത്തിന്റെ സമഗ്ര വികസനത്തിനായി

ടെക്സസ് ∙ മേയർ എന്ന നിലയിൽ മിസോറി സിറ്റിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി റോബിൻ ഇലക്കാട്ട്. സന്ദർശനത്തിനെത്തിയ മാധ്യമ പ്രതിനിധികളോടും വിവിധ സാമൂഹിക നേതാക്കളോടും പ്രതികരിക്കയായിരുന്നു മേയർ. രണ്ടാം തവണയും മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന അദ്ദേഹം നഗരത്തിന്റെ സമഗ്ര വികസനത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ് ∙ മേയർ എന്ന നിലയിൽ മിസോറി സിറ്റിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി റോബിൻ ഇലക്കാട്ട്. സന്ദർശനത്തിനെത്തിയ മാധ്യമ പ്രതിനിധികളോടും വിവിധ സാമൂഹിക നേതാക്കളോടും പ്രതികരിക്കയായിരുന്നു മേയർ. രണ്ടാം തവണയും മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന അദ്ദേഹം നഗരത്തിന്റെ സമഗ്ര വികസനത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ് ∙ മേയർ എന്ന നിലയിൽ മിസോറി സിറ്റിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി റോബിൻ ഇലക്കാട്ട്. സന്ദർശനത്തിനെത്തിയ മാധ്യമ പ്രതിനിധികളോടും വിവിധ സാമൂഹിക നേതാക്കളോടും പ്രതികരിക്കയായിരുന്നു മേയർ. രണ്ടാം തവണയും മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന അദ്ദേഹം നഗരത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ചു.

‘ഓപ്പൺ ഫോർ ബിസിനസ്’ നയം നിരവധി പുതിയ വ്യവസായ സംരംഭകരെ സിറ്റിയിലേക്ക് ആകർഷിച്ച പദ്ധതിയാണ്. 2021 ലും 2022 ലും പ്രോപ്പർട്ടി ടാക്സിൽ ഇളവു വരുത്തി. പൊതു സുരക്ഷിതത്വം, ടാക്സ് റിലീഫ്, യുണിറ്റി, ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് മിസോറി സിറ്റിക്ക് ഗുണകരമായി. പരിഷ്കരിച്ച പ്രോപ്പർട്ടി, സെയിൽസ് ടാക്സ് സിസ്റ്റത്തിലൂടെ ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ സാധിച്ചു. സിറ്റിയുടെ അറ്റകുറ്റപണികൾ, നടപ്പാതകളുടെ പുനർനിർമ്മാണം, വാട്ടർ പ്ലാന്റുകളുടെ നിർമാണം, മലിന ജല പ്ലാന്റ് വിപുലീകരണം, വികലാംഗരുടെ സ്വത്ത് നികുതി ഇളവുകൾ, വിദ്യാർഥികൾക്കും യുവാക്കൾക്കുമായും ഏർപ്പെടുത്തിയ  "Mayor's Youth Commission, One Million book and a smile " തുടങ്ങിയ പദ്ധതികൾ എല്ലാം ശ്രദ്ധേയമായവയാണ്. പുതിയ വികസന കോറിഡോറാണ് മറ്റൊരു മികവ്. വർഷങ്ങൾക്കു ശേഷം ശമ്പളത്തിൽ വർധന വരുത്തിയത് ജീവനക്കാരുടെ ഇടയിൽ പുത്തൻ ഉണർവുണ്ടാക്കി. 

ADVERTISEMENT

മിസോറി സിറ്റി മേയർ സ്ഥാനത്തേക്ക് രണ്ടാം തവണ ജനവധി തേടുന്ന റോബിൻ ഇലക്കാട്ട് പ്രതിഭകളെ അംഗീകരിക്കുന്നതിലും ആദരിക്കുന്നതിലും പ്രത്യേക ശ്രദ്ധയുള്ള പൊതുപ്രവർത്തകനാണ്. മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ സിറ്റിയിലെത്തിയാൽ അവർക്ക് മേയറുടെ അംഗീകാരം നൽകാറുണ്ട്. സന്ദർശനത്തിനെത്തിയ മാധ്യമ പ്രവർത്തകരായ സന്തോഷ് ജോർജ് ജേക്കബ് (കോർഡിനേറ്റിംഗ് എഡിറ്റർ, മനോരമ ഓൺലൈൻ), ജോസ് കണിയാലി (എക്സിക്യുട്ടീവ് എഡിറ്റർ, കേരളാ എക്സ്പ്രസ്) എന്നിവരെ മേയർ പുരസ്കാരപത്രം നൽകി ആദരിച്ചു. മാധ്യമരംഗത്തും പൊതു സമൂഹത്തിനും നൽകി വരുന്ന സേവനങ്ങളേയും നേതൃത്വത്തേയും മാനിച്ചാണ് ഈ അംഗീകാരം നൽകിയതെന്ന് മേയർ അറിയിച്ചു. 

ഒരു മാധ്യമം വായനക്കാർക്കിടയിൽ ശ്രദ്ധ നേടണമെങ്കിൽ മികച്ച സംഘാടനം ആവശ്യമാണെന്ന് തെളിയിച്ചവരാണ് സന്തോഷ് ജോർജ് ജേക്കബും ജോസ് കണിയാലിയും. 2015 ല്‍ പ്രസ് ക്ലബ് ഓഫ് അമേരിക്ക ചടങ്ങിൽ സന്തോഷ് നടത്തിയ പ്രഭാഷണം രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കാനുള്ള ഊർജം നൽകിയെന്നും പൊതുപ്രവർത്തനരംഗത്തേക്ക് കൊണ്ടുവരുന്നതിൽ ഗുരുസ്ഥാനീയനായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് കണിയാലിയെന്നും റോബിൻ ഇലക്കാട്ട് അനുസ്മരിച്ചു. 25 വർഷമായി മനോരമ ഓൺലൈനിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനാണ് സന്തോഷ് ജോർജ് ജേക്കബ്. അമേരിക്കൻ മലയാളികൾക്കിടയിലെ അച്ചടി, ഓൺലൈൻ മാധ്യമമായി കേരളാ എക്സ്പ്രസിനെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കു വഹിക്കുകയും അമേരിക്കൻ മലയാള മാധ്യമ രംഗത്തിന് വ്യത്യസ്തങ്ങളായ ആശയങ്ങൾ സംഭാവന ചെയ്യുകയും ചെയ്ത മാധ്യമ പ്രവർത്തകനാണ് ജോസ് കണിയാലി. ഈ വർഷത്തെ ന്യൂയോർക്ക് കേരളാ സെന്ററിന്റെ മാധ്യമ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

മിസോറി സിറ്റി മാനേജർ സെഡ്രിക് കോൾ, ഇന്നോവേഷൻ ആന്റ് ടെക്നോളജി ഡയറക്ടർ ജോബി മാത്യു, ജെയിംസ് തെക്കനാട്ട്, സണ്ണി കാരിക്കൽ, ബബ്ലു ചാക്കോ, അഡ്വ . ജയചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇതിനോടകം  പ്രവർത്തന മികവു കൊണ്ട് ശ്രദ്ധിക്കപ്പെട്ട പൊതുപ്രവർത്തകനായി വളർന്ന റോബിൻ ഇലക്കാട്ട് മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ സജീവമായിക്കഴിഞ്ഞു. നവംബർ എട്ടിനാണ് തെരഞ്ഞെടുപ്പ്. ഏർലി വോട്ടിംഗ് നടന്നു വരുന്നു. രണ്ടു വർഷം കൊണ്ട് മിസോറി സിറ്റിയുടെ ജനകീയ  മേയറായി മാറാൻ റോബിൻ ഇലക്കാട്ടിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തങ്ങളായ ശൈലിയിലൂടെ സിറ്റിയും ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുവാനും പല പ്രശ്നങ്ങളിലും നേരിട്ട് ഇടപെടാനും പരിഹരിക്കുവാനും പ്രത്യേക മികവു കാട്ടി. മിസോറി സിറ്റിയിലെ വോട്ടർമാർ വോട്ടുരേഖപ്പെടുത്തി റോബിൻ ഇലക്കാട്ടിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ അവസരം നൽകുമെന്നാണ് പ്രതീക്ഷ.