അമേരിക്കയിൽ എത്തി പത്താം ദിവസം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
ഷിക്കാഗോ ∙ ഷിക്കാഗോ പ്രിസിംഗ്ടൺ പാർക്കിൽ ജനുവരി 22 നുണ്ടായ വെടിവയ്പ്പിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർഥി കൊല്ലപ്പെടുകയും....
ഷിക്കാഗോ ∙ ഷിക്കാഗോ പ്രിസിംഗ്ടൺ പാർക്കിൽ ജനുവരി 22 നുണ്ടായ വെടിവയ്പ്പിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർഥി കൊല്ലപ്പെടുകയും....
ഷിക്കാഗോ ∙ ഷിക്കാഗോ പ്രിസിംഗ്ടൺ പാർക്കിൽ ജനുവരി 22 നുണ്ടായ വെടിവയ്പ്പിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർഥി കൊല്ലപ്പെടുകയും....
ഷിക്കാഗോ ∙ ഷിക്കാഗോ പ്രിസിംഗ്ടൺ പാർക്കിൽ ജനുവരി 22 നുണ്ടായ വെടിവയ്പ്പിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർഥി കൊല്ലപ്പെടുകയും തെലുങ്കാനയിൽ നിന്നുള്ള മറ്റൊരു വിദ്യാർഥിക്ക് പരുക്കേൽക്കുകയും ചെയ്തു. വിജയവാഡയിൽ നിന്നുള്ള നന്ദപ്പു ദേവ്ശിഷ് (23) ആണ് കൊല്ലപ്പെട്ടത്. കൊപ്പള സായ്‌സരൺ എന്ന ഹൈദരാബാദിൽ നിന്നുള്ള വിദ്യാർഥിക്ക് വെടിയേൽക്കുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മൺ എന്ന വിദ്യാർഥി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Also read: ഓസ്കർ സാധ്യതാ പട്ടിക: ഇത്തവണയും ഇന്ത്യൻ ചിത്രത്തിന് ഇടം നേടാനായില്ല
മൂന്നു വിദ്യാർഥികളും പഠനത്തിനായി ഇന്ത്യയിൽ നിന്നും പത്തു ദിവസം മുമ്പാണു യുഎസിൽ എത്തിയത്. ഷിക്കാഗോ ഗവർണഴേസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇവർ അപ്പാർട്ട്മെന്റിൽ ഒരുമിച്ചായിരുന്നു താമസവും. മൂവരും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയിൽ വെച്ചു ആയുധ ധാരികളായ രണ്ടുപേർ ഇവരെ തടഞ്ഞുനിർത്തി ഇവരുടെ മൊബൈൽ ഫോണും, ഫോണിന്റെ പാസ്‍വേർഡും ആവശ്യപ്പെട്ടു. തുടർന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും കവർച്ച ചെയ്തു.
കവർച്ചക്കുശേഷം മടങ്ങിപോകുമ്പോൾ ആയുധധാരികൾ ഇവർക്കെതിരെ നിറയൊഴിക്കുകയായിരുന്നു. വെടിയേൽക്കാതിരുന്ന വിദ്യാർഥി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി വെടിയേറ്റ രണ്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, നന്ദപ്പുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിരുദാനന്തര ബിരുദ പഠനത്തിനാണ് നന്ദപ്പു ജനുവരി 13ന് യുഎസിൽ എത്തിയത്.
English Summary: Indian student shot to death in armed robbery attempt in Chicago