വ്യോമിംഗിൽ ഗർഭഛിദ്ര ഗുളികകൾക്ക് പൂർണ്ണ നിരോധനം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
വ്യോമിംഗ്∙ ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുള്ള ബില്ലിൽ വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു. ഇതോടെ ഗർഭഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചു കൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന യുഎസിലെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ് മാറി. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗോർഡൻ വെള്ളിയാഴ്ച രാത്രിയാണ് ബില്ലിൽ ഒപ്പുവെച്ചത്.

വ്യോമിംഗ്∙ ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുള്ള ബില്ലിൽ വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു. ഇതോടെ ഗർഭഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചു കൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന യുഎസിലെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ് മാറി. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗോർഡൻ വെള്ളിയാഴ്ച രാത്രിയാണ് ബില്ലിൽ ഒപ്പുവെച്ചത്. 13 സംസ്ഥാനങ്ങളിലാണ് എല്ലാത്തരം ഗർഭഛിദ്രങ്ങൾക്കും നിരോധനമുള്ളത്. 15 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഗർഭഛിദ്ര ഗുളികകൾക്ക് പരിമിതമായ നിയന്ത്രണമുണ്ട്.
Read Also: മേയറെയും പൊലീസിനെയും വധിക്കുമെന്നു സമൂഹമാധ്യമത്തിൽ ഭീഷണി; യുവാവ് യുഎസിൽ അറസ്റ്റിൽ
വ്യോമിംഗിൽ ഗർഭഛിദ്ര ഗുളികകൾക്കുള്ള നിരോധനം ജൂലൈയിൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇതിനു കാലതാമസം വരുത്താനുള്ള നിയമനടപടികൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗർഭഛിദ്രത്തിനുള്ള ഗുളികകൾ നിർദ്ദേശിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ആറുമാസം വരെ തടവും 9,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറും.
പുതിയ നിയമം ഗർഭഛിദ്രം ഉൾപ്പടെയുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ അവകാശം ഇല്ലാതാക്കുമെന്നതിൽ തങ്ങൾ നിരാശരാണെന്ന് വെൽസ്പ്രിംഗ് ഹെൽത്ത് ആക്‌സസ് പ്രസിഡന്റ് ജൂലി ബർഖാർട്ട് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കാസ്‌പറിൽ ഗർഭഛിദ്രത്തിനായി വനിതാ ആരോഗ്യ ക്ലിനിക്ക് തുറക്കാനായി ഒരു സംഘം നിയമപരമായ സാധ്യതകൾ വിലയിരുത്തുകയാണ്.
English Summary: abortion pills completely banned in wyoming