ഒഐസിസി യുഎസ്എ ഫ്ലോറിഡ ചാപ്റ്ററും ഈസ്റ്റേൺ റീജിയനും പ്രഖ്യാപിച്ചു
തിരുവനന്തപുരം ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്‍എ) പുതിയ ചാപ്റ്ററായി ഫ്ലോറിഡ ചാപ്റ്ററിനെയും നാലാമത്തെ റീജിയനായി ഈസ്റ്റേൺ റീജിയനെയും പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അംഗീകാരത്തോടെ ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് പ്രഖ്യാപനം

തിരുവനന്തപുരം ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്‍എ) പുതിയ ചാപ്റ്ററായി ഫ്ലോറിഡ ചാപ്റ്ററിനെയും നാലാമത്തെ റീജിയനായി ഈസ്റ്റേൺ റീജിയനെയും പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അംഗീകാരത്തോടെ ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് പ്രഖ്യാപനം നടത്തിയത്.
കെപിസിസിയുടെ പൂർണനിയന്ത്രണത്തിൽ 40ൽ പരം രാജ്യങ്ങളിലായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒഐസിസിയുടെ യുഎസ്എ റീജിയൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഫ്ലോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേൺ റീജിയന്റെയും രൂപീകരണം ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് ഗ്ലോബൽ ചെയർമാൻ പറഞ്ഞു. കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി ചാപ്റ്ററും റീജിയനും ഉടനെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേൺ റീജിയന്റെയും രൂപീകരണത്തിനു നേതൃത്വം നൽകിയ നാഷനൽ വൈസ് പ്രസിഡന്റ് ഡോ മാമ്മൻ സി ജേക്കബിനെ അദ്ദേഹം അഭിനന്ദിച്ചു. ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. ഗ്ലോബൽ ഒഐസിസിക്കും ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസ്ഥാനത്തിനും അഭിമാനം പകരുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം തുടങ്ങിയവരടങ്ങിയ നേതൃനിരയെ കുമ്പളത്തു ശങ്കരപ്പിള്ള പ്രത്യേകം അഭിനന്ദിച്ചു.
ഭാരവാഹികൾ ചുവടെ
പ്രസിഡന്റ്: ജോർജി വർഗീസ്
സെക്രട്ടറി: ജോർജ് മാലിയിൽ
ചെയർപേഴ്സൺ: ബിനു ചിലമ്പത്ത്
ട്രഷറർ: മാത്തുക്കുട്ടി തുമ്പമൺ
വൈസ് പ്രസിഡന്റ്: എബി ആനന്ദ്
വൈസ് പ്രസിഡന്റ്: ബിഷിൻ ജോസഫ്
ജോയിന്റ് സെക്രട്ടറി: ജെയിൻ വാത്തിയേലിൽ
ജോയിൻ ട്രഷറർ: മനോജ് ജോർജ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സജി സക്കറിയാസ്, ബാബു കല്ലിടുക്കിൽ, അസീസി നടയിൽ,ലൂക്കോസ് പൈനുംകൽ,ശ്രീമതി ഷീല ജോസ്, ഷിബു ജോസഫ്, ബിനു പാപ്പച്ചൻ.
ഈസ്റ്റേൺ റീജിയണൽ ഭാരവാഹികൾ
റീജിനൽ പ്രസിഡന്റ്: സാജൻ കുര്യൻ
റീജിനൽ ചെയർമാൻ: ജോയി കുറ്റ്യാനി