ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വിഷു ആഘോഷം
ഷിക്കാഗോ∙ ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു. ശനിയാഴ്ച (ഏപ്രിൽ 15) രാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെയും അനുരാഗ് വേലുകാട്ടിൽ സ്വാമിയുടെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമങ്ങളോടെയാണ് മഹാവിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീസൂക്തങ്ങളാലും വിശേഷാൽ

ഷിക്കാഗോ∙ ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു. ശനിയാഴ്ച (ഏപ്രിൽ 15) രാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെയും അനുരാഗ് വേലുകാട്ടിൽ സ്വാമിയുടെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമങ്ങളോടെയാണ് മഹാവിഷു പൂജകൾ ആരംഭിച്ചത്. തുടർന്ന് പുരുഷസൂക്തങ്ങളാലും ശ്രീസൂക്തങ്ങളാലും വിശേഷാൽ ശ്രീകൃഷ്ണ പൂജ നടത്തി. ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, ഓട്ടുരുളികളിൽ ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും ചക്കയും മത്തനും കുമ്പളങ്ങയും മാങ്ങയും നാണയവും തുടങ്ങി ഐശ്വര്യദായകവുമായ വിഭവങ്ങളോടു കൂടിയ കണിയാണ് ചിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്.
കണികണ്ട ശേഷം കുട്ടികൾക്കും മുതിര്‍ന്നവർക്കും വിശ്വനാഥൻജിയും വേണു വലയൽനാൽജിയും മണിചന്ദ്രനും വിഷു കൈനീട്ടം നൽകി. കുഞ്ഞുങ്ങൾ നയിച്ച കൃഷ്ണഭജനയും ശാന്തി മന്ത്രങ്ങളും നാരായണീയ പാരായണവും നടത്തി. കുഞ്ഞുങ്ങൾ ഒരുക്കിയ കലാപരിപാടികളും നാരായണീയത്തെ അടിസ്ഥാനമാക്കി സ്ത്രീകള്‍ അവതരിപ്പിച്ച നൃത്തവും ഈ വർഷത്തെ വിഷുവിനു മാറ്റുകൂട്ടി. വിഷുസദ്യയും ഒരുക്കി.
പാരമ്പര്യമൂല്യങ്ങള്‍ പങ്കിടുന്ന തലമുറ ഒരിക്കലും പതിരായിപ്പോകില്ല എന്ന സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഷിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷങ്ങൾ ആഘോഷിക്കുന്നതെന്ന് ഗീതാമണ്ഡലം അല്മീയ ആചാര്യൻ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു. പൂജകൾക്കു നേതൃത്വം നൽകിയ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിക്കും അനുരാഗ് വേലുകാട്ടിൽ സ്വാമിക്കും ഈ വർഷത്തെ വിഷു പൂജകൾ പരിപാടികൾക്ക് നേതൃത്വം നൽകിയ ലതിക കൃഷ്ണനും വിഷു കൈനീട്ടം സ്പോൺസർ ചെയ്ത ജയ്ചന്ദ്രനും എല്ലാ ബോർഡ് അംഗങ്ങൾക്കും ഗീതാമണ്ഡലം വനിതാ പ്രവർത്തകർക്കും വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും സെക്രട്ടറി ബൈജു എസ് മേനോനും പ്രത്യേകം നന്ദി അറിയിച്ചു.