വാഷിങ്ടൻ ഡിസി ∙ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത് സന്ധുവിന്റെ വാഷിങ്ടൻ ഡിസിയിലുള്ള വസതിയില്‍ ഇന്ത്യന്‍ ധനകാര്യമന്ത്രി നിർമല സീതാരാമനും അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി ജീനാ റെയ്മണ്ടോയ്ക്കും സ്വീകരണം നല്‍കി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കോവിഡിനുശേഷം മറ്റു രാജ്യങ്ങളെ വച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 വാഷിങ്ടൻ ഡിസി ∙ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത് സന്ധുവിന്റെ വാഷിങ്ടൻ  ഡിസിയിലുള്ള വസതിയില്‍  ഇന്ത്യന്‍ ധനകാര്യമന്ത്രി നിർമല സീതാരാമനും അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി ജീനാ റെയ്മണ്ടോയ്ക്കും സ്വീകരണം നല്‍കി.

ADVERTISEMENT

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കോവിഡിനുശേഷം മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ച്ചയും സുരക്ഷിതവുമാണെന്ന് നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരത്വം ഏറെ മികച്ചതാണെന്നും അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും അവർ പറഞ്ഞു.

ADVERTISEMENT

തുടര്‍ന്ന് സംസാരിച്ച അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറിയും മുന്‍ റോഡ് അയലന്റ് ഗവര്‍ണറുമായിരുന്ന ജീനാ റെയ്മണ്ടോ താന്‍ ഈയിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. സാമ്പത്തിക രംഗത്തും വാണിജ്യ രംഗത്തും ഇരു രാജ്യങ്ങളും വളരെ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. വളരെയേറെ വാണിജ്യ കരാറുകള്‍ തന്റെ സന്ദര്‍ശനവേളയില്‍ ഒപ്പു വയ്ക്കുകയുണ്ടായി.

ADVERTISEMENT

അമേരിക്കയിലെ വിവിധ വ്യവസായ, സാമൂഹിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളികളെ പ്രതിനിധാനം ചെയ്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മുന്‍ ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സിഇഒ ഫോറം ചെയര്‍മാന്‍ ഡോ. ജോസഫ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു.