വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം 21ന്
ഫിലഡൽഫിയ∙വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മേയ് 21 തീയതി ഞായറാഴ്ച നാലു 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ ...

ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മേയ് 21 തീയതി ഞായറാഴ്ച 4.30 മുതൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രൊവിൻസ് ചെയർപേഴ്സൺ സിനു നായർ, പ്രസിഡന്റ് റെനി ജോസഫ്, ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ, വുമൻസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ യോഗത്തിൽ ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മുഖ്യാതിഥിയായി അബിൻടോൺ പൊലീസ് മേധാവി പാട്രിക് മോളോ പങ്കെടുക്കും. ഫിലഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും. കൂടാതെ വ്യത്യസ്തമായ നിലയിൽ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പി.വി. അന്നമ്മ എന്നിവർ മുഖ്യ സന്ദേശം നൽകും. അതോടൊപ്പം തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.