ട്രംപിന്റെ ശത്രുക്കള്‍ എങ്ങനെ റഷ്യയുടെ ശത്രുക്കളായി
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം പുതിയ ഒരുപറ്റം പേരെ കൂടി ഉള്‍പ്പെടുത്തി റഷ്യ രാജ്യത്തേക്കുള്ള പുതിയ നിരോധനത്തിന്റെ പട്ടിക പുറത്തിറക്കിയിരിക്കുന്നത് വലിയ ചര്‍ച്ചയാകുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ക്കുള്ള പ്രതികാരമായാണ് റഷ്യയുടെ നടപടി. ഇതിനു പ്രതികാരമെന്നോണമാണ്

ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കം പുതിയ ഒരുപറ്റം പേരെ കൂടി ഉള്‍പ്പെടുത്തി റഷ്യ രാജ്യത്തേക്കുള്ള പുതിയ നിരോധനത്തിന്റെ പട്ടിക പുറത്തിറക്കിയിരിക്കുന്നത് വലിയ ചര്‍ച്ചയാകുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണങ്ങള്‍ക്കുള്ള പ്രതികാരമായാണ് റഷ്യയുടെ നടപടി. ഇതിനു പ്രതികാരമെന്നോണമാണ് റഷ്യ, ഉപരോധിക്കപ്പെട്ട അമേരിക്കക്കാരുടെ പട്ടിക വിപുലീകരിച്ചിട്ടുള്ളത്.
എന്നാല്‍ പുട്ടിന്റെ ശത്രുക്കള്‍ ഭൂരിഭാഗവും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ തന്നെ ആണെന്നാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നത്. ട്രംപിന്റെ ശത്രുക്കളെ റഷ്യയുടെ പ്രസിഡന്റ് പുട്ടിന്‍ എത്രമാത്രം തന്റേതായി സ്വീകരിച്ചിരിക്കുന്നു എന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച യാത്രയ്ക്കും സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കുമായി വേര്‍തിരിച്ച 500 പേരു പട്ടികയിലെ അമേരിക്കക്കാരില്‍ മിക്കവരും ട്രംപിന്റെ നേരിട്ടുള്ള ശത്രിക്കളാണെന്നതാണ് കൗതുകകരം. ട്രംപിനെതിരെ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്ത ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഇടംപിടിച്ചു. 2020 ലെ തിരഞ്ഞെടുപ്പിന്റെ ഫലം മാറ്റാനുള്ള ട്രംപിന്റെ സമ്മര്‍ദ്ദം നിരസിച്ച ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്പെര്‍ഗറും പട്ടികയില്‍ ഇടം നേടി.
2021 ജനുവരി 6-ന് ട്രംപ് അനുകൂല കലാപകാരിയായ ആഷ്ലി ബാബിറ്റിനെ വെടിവച്ച കാപ്പിറ്റോള്‍ പൊലീസ് ഓഫിസര്‍ ലെഫ്റ്റനന്റ് മൈക്കല്‍ ബൈര്‍ഡ് മറ്റൊരു ശ്രദ്ധേയമായ പേരാണ്. ഈ മൂന്ന് പേര്‍ക്കും റഷ്യയുടെ നയവുമായി യാതൊരു ബന്ധവുമില്ല. ട്രംപ് അവരെ പരസ്യമായി ആക്രമിച്ചതുകൊണ്ടു മാത്രമാണ് അവര്‍ മോസ്‌കോയുടെ ശ്രദ്ധയില്‍പ്പെടാനുള്ള ഏക കാരണം.
എന്തുകൊണ്ടാണ് അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് എന്നതിന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക വിശദീകരണമൊന്നും നല്‍കിയില്ല. അടുത്തിടെ, ട്രംപ് കാപ്പിറ്റോള്‍ ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ട കലാപകാരികള്‍ക്ക് മാപ്പ് നല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നെ പിന്തുണയ്ക്കുമെന്ന് പരസ്യമായി അഭിപ്രായപ്പെടാനും ട്രംപ് തയാറായില്ലെന്നതും ശ്രദ്ധേയമാണ്. പകരം യുക്രെയ്നും റഷ്യയ്ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്.
ലെറ്റിഷ്യ ജെയിംസ്, റാഫെന്‍സ്പെര്‍ഗര്‍, ബൈര്‍ഡ് എന്നിവരില്‍ ആര്‍ക്കെങ്കിലും റഷ്യയില്‍ സ്വത്തുക്കള്‍ ഉണ്ടെന്നു വിവരമില്ല. ഇവര്‍ റഷ്യയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നതായും അറിയില്ല. അതുകൊണ്ടുതന്നെ ഉപരോധം അവരെ കാര്യമായി സ്വാധീനിക്കില്ല.
എന്തായാലും ട്രംപിന്റെ റഷ്യന്‍ അനുകൂല നിലപാട് പരസ്യമായതിനാലും അദ്ദേഹത്തിന്റെ ശത്രുക്കള്‍ തങ്ങളുടെയും ശുത്രുക്കളാണ് എന്ന റഷ്യന്‍ നിലപാടും യുഎസിന്‍ മാത്രമല്ല ലോക രാജ്യങ്ങള്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമാകും. വരും ദിവസങ്ങളില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കുന്ന ഒരു വിഷയമായി ഇത് ഉയര്‍ന്നു വന്നേക്കാമെന്നും തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.