പ്രായം ബൈഡന് പ്രശ്നമാണെന്ന് ഹിലറി ക്ലിന്റൻ
വാഷിങ്ടൻ ∙ 80 കാരനായ പ്രസിഡന്റിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരിയ സംശയം പ്രകടിപ്പിച്ചd 75 വയസ്സുകാരി ഹിലറി. "അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്,

വാഷിങ്ടൻ ∙ 80 കാരനായ പ്രസിഡന്റിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരിയ സംശയം പ്രകടിപ്പിച്ചd 75 വയസ്സുകാരി ഹിലറി. "അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്, ആളുകൾക്ക് ഇത് പരിഗണിക്കാൻ എല്ലാ അവകാശവുമുണ്ട്" ഹിലറി പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.
Read also : ട്രംപിന്റെ ശത്രുക്കള്‍ എങ്ങനെ റഷ്യയുടെ ശത്രുക്കളായി
കഴിഞ്ഞയാഴ്ച നടന്ന ജി 7 ഉച്ചകോടിക്കിടെ ബൈഡൻ വീണതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ന്യൂയോർക്കിൽ നിന്നുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറിയും സെനറ്ററുമായ ഹിലറി ക്ലിന്റൻ.
'അദ്ദേഹത്തിനു വളരെ ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, അതാണ് നാമെല്ലാവരും പ്രതീക്ഷിക്കേണ്ടത്' ഹിലറി പറഞ്ഞു.
അടുത്തിടെ നടന്ന വാഷിങ്ടൻ പോസ്റ്റ്-എബിസി ന്യൂസ് സർവേയിൽ, 63% അമേരിക്കക്കാരും ബൈഡന് ഫലപ്രദമായി ഭരിക്കാൻ മാനസികമായി കഴിയില്ലെന്നും 62% അദ്ദേഹം നല്ല ശാരീരികാവസ്ഥയിലല്ലെന്നും പറയുന്നു. അതേ മാസം റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ വോട്ടെടുപ്പിൽ ഏകദേശം 60% ഡമോക്രാറ്റുകളും ജോ ബൈഡന് പ്രസിഡന്റായി പ്രവർത്തിക്കാൻ വളരെ പ്രായമാണെന്ന് അംഗീകരിച്ചിരുന്നു .
English Summary : Hillary Clinton admits 'age is an issue' for Biden in 2024