ടിം സ്‌കോട്ടിന് ട്രംപിനെ മലര്‍ത്തിയടിക്കാന്‍ കഴിയുമോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ ട്വിസ്റ്റ് ഇങ്ങനെ
ഹൂസ്റ്റണ്‍ ∙ ടിം സ്‌കോട്ട് എന്ന കറുത്ത വര്‍ഗക്കാരന്‍ അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ കറുത്ത കുതിരയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് ഒറ്റയടിക്ക് പുനര്‍ നിര്‍വചിച്ചിരിക്കുകയാണ് സ്‌കോട്ട്. ദക്ഷിണ യുഎസില്‍ നിന്നുള്ള ആദ്യ കറുത്ത വര്‍ഗക്കാരനായ റിപ്പബ്ലിക്കന്‍ സെനറ്ററായ ടിം സ്‌കോട്ട്
ഹൂസ്റ്റണ്‍ ∙ ടിം സ്‌കോട്ട് എന്ന കറുത്ത വര്‍ഗക്കാരന്‍ അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ കറുത്ത കുതിരയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് ഒറ്റയടിക്ക് പുനര്‍ നിര്‍വചിച്ചിരിക്കുകയാണ് സ്‌കോട്ട്. ദക്ഷിണ യുഎസില്‍ നിന്നുള്ള ആദ്യ കറുത്ത വര്‍ഗക്കാരനായ റിപ്പബ്ലിക്കന്‍ സെനറ്ററായ ടിം സ്‌കോട്ട്
ഹൂസ്റ്റണ്‍ ∙ ടിം സ്‌കോട്ട് എന്ന കറുത്ത വര്‍ഗക്കാരന്‍ അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ കറുത്ത കുതിരയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് ഒറ്റയടിക്ക് പുനര്‍ നിര്‍വചിച്ചിരിക്കുകയാണ് സ്‌കോട്ട്. ദക്ഷിണ യുഎസില്‍ നിന്നുള്ള ആദ്യ കറുത്ത വര്‍ഗക്കാരനായ റിപ്പബ്ലിക്കന്‍ സെനറ്ററായ ടിം സ്‌കോട്ട്
ഹൂസ്റ്റണ്‍ ∙ ടിം സ്‌കോട്ട് എന്ന കറുത്ത വര്‍ഗക്കാരന്‍ അക്ഷരാര്‍ഥത്തില്‍ ഇപ്പോള്‍ കറുത്ത കുതിരയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പ് ഒറ്റയടിക്ക് പുനര്‍ നിര്‍വചിച്ചിരിക്കുകയാണ് സ്‌കോട്ട്. ദക്ഷിണ യുഎസില്‍ നിന്നുള്ള ആദ്യ കറുത്ത വര്‍ഗക്കാരനായ റിപ്പബ്ലിക്കന്‍ സെനറ്ററായ ടിം സ്‌കോട്ട് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ചു രംഗത്തു വരികയാണ്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രൈമറി പുതിയ തലത്തിലേക്ക് കടക്കുകയാണ്.
Read Also: പ്രായം ബൈഡന് പ്രശ്നമാണെന്ന് ഹിലറി ക്ലിന്റൻ
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ മാറ്റിമറിക്കുമെന്ന് വാഗ്ദാനം ചെയ്തു രംഗത്തു വന്ന ടിം സ്‌കോട്ട് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബദലായി സ്വയം സ്ഥാപിക്കാനുള്ള ശ്രമമാണ് സ്‌കോട്ട് ലക്ഷ്യമിടുന്നത്. ട്രംപിന്റെ മുന്നേറ്റം തടയാന്‍ കെല്‍പ്പുള്ള സ്ഥാനാർഥി താനാണെന്ന് എതിരാളികള്‍ക്ക് സന്ദേശം നല്‍കാനുള്ള ശ്രമമാണ് അദ്ദേം.
ചാള്‍സ്റ്റണ്‍ സതേണ്‍ യൂണിവേഴ്സിറ്റിയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനുമുമ്പില്‍ സംസാരിച്ച സ്‌കോട്ട്, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് അവതരിപ്പിച്ചത്.
ഫെബ്രുവരിയിലെ ഒരു സോഫ്റ്റ് റോള്‍ഔട്ടിനും ഏപ്രിലില്‍ ഒരു പര്യവേക്ഷണ സമിതി രൂപീകരിച്ചതിനും ശേഷമാണ് പ്രൈമറി മത്സരത്തില്‍ പ്രവേശിക്കാനുള്ള സ്‌കോട്ടിന്റെ തീരുമാനം. 22 മില്യണ്‍ ഡോളറിന്റെ ധനസമാഹരണവും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയും ഉപയോഗിച്ച്, ശക്തമായ പ്രചാരണം നടത്താന്‍ ആവശ്യമായ വിഭവങ്ങള്‍ സ്‌കോട്ട് വേഗത്തില്‍ സ്വരൂപിച്ചു എന്നതും ശ്രദ്ധേയമാണ്.
എന്നിരുന്നാലും, സ്‌കോട്ടിന്റെ പ്രതീക്ഷയുടെയും ഉള്‍പ്പെടുത്തലിന്റെയും സന്ദേശം എത്രമാത്രം റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടര്‍മാരില്‍ എത്തുമെന്ന് വ്യക്തമല്ല. പ്രതികാരത്തിനുള്ള ട്രംപിന്റെ രോഷം തുളുമ്പുന്ന ആവശ്യങ്ങളില്‍ ആണ് വോട്ടര്‍മാര്‍ ഇപ്പോഴും മുഴുകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാന റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുമായി സ്‌കോട്ടിന് എത്രമാത്രം പിന്തുണ ആര്‍ജിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല.
അതിനു വലിയ വെല്ലുവിളികള്‍ നേരിട്ടേക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫ്ലോറിഡയിലെ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, ന്യൂജഴ്സിയിലെ മുന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി തുടങ്ങിയ മറ്റു പ്രമുഖ റിപ്പബ്ലിക്കന്‍മാര്‍ മത്സരരംഗത്തേക്ക് വരുന്നത് നോമിനേഷനായുള്ള പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒന്നിലധികം എതിരാളികള്‍ക്ക് ട്രംപ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കാമെന്ന ആശങ്ക അംഗീകരിച്ചുകൊണ്ട്, സൗത്ത് ഡക്കോട്ടയിലെ സെനറ്റര്‍ ജോണ്‍ തുണ്‍ തന്റെ പ്രഖ്യാപനത്തില്‍ സ്‌കോട്ടിനെ അവതരിപ്പിച്ചു. മറ്റു തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍മാരെ സ്‌കോട്ടിനെ പിന്തുണയ്ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സ്‌കോട്ടിന്റെ 22 മില്യണ്‍ ഡോളര്‍ ഫണ്ട് യുഎസ് ചരിത്രത്തിലെ ഏതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയിലും വലുതാണ്. ഇത് അദ്ദേഹത്തിന് കാര്യമായ മുന്‍തൂക്കം നല്‍കുന്നതാണ്. മറ്റു റിപ്പബ്ലിക്കന്‍മാര്‍ക്കായി അദ്ദേഹം സ്വരൂപിച്ച 42 മില്യണ്‍ ഡോളറും കൂടി കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ധനസമാഹരണ വൈദഗ്ദ്ധ്യം സമാനതകളില്ലാത്തതാണ്.
എന്നിരുന്നാലും, സ്‌കോട്ടിന്റെ സ്ഥാനാർഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ ചോദ്യം, അദ്ദേഹത്തിന്റെ പോസിറ്റിവിറ്റി സന്ദേശത്തിന് തിരക്കേറിയ പ്രൈമറി ഫീല്‍ഡില്‍ മതിയായ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമോ എന്നതാണ്. പ്രസിഡന്റ് ജോ ബൈഡന്‍, ഡോണള്‍ഡ് ട്രംപ്, മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി എന്നിവരുള്‍പ്പെടെയുള്ള ശക്തരായ എതിരാളികളെ സ്‌കോട്ട് നേരിടുന്നു.
ദാരിദ്ര്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് തൊഴിലാളിവര്‍ഗ നേതാവായി ഒരു നൂറ്റാണ്ടിനിടെ ദക്ഷിണ യുഎസില്‍ നിന്നുള്ള ആദ്യത്തെ ബ്ലാക്ക് റിപ്പബ്ലിക്കന്‍ സെനറ്ററായി മാറിയ സ്‌കോട്ടിന്റെ വ്യക്തിപരമായ കഥ ആവേശം ജനിപ്പിക്കുന്നതാണ്. വിദ്വേഷ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും കുറഞ്ഞ വരുമാനമുള്ള പ്രദേശങ്ങളിലെ സാമ്പത്തിക അവസരങ്ങള്‍ക്കുമായി വാദിക്കുകയും പൊലീസ് പരിഷ്‌കരണത്തിന് അനുകൂലവുമായ അദ്ദേഹം തന്റെ പാര്‍ട്ടിയില്‍ പ്രമുഖ ശബ്ദമാണ്.
സ്‌കോട്ടിന്റെ മല്‍സരം അദ്ദേഹത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാക്കി മാറ്റിയെങ്കിലും, ഒരു ദേശീയ വേദിയില്‍ കറുത്ത വോട്ടര്‍മാരുടെ പിന്തുണയായി ഇത് മാറുമോ എന്ന് കണ്ടറിയണം. ചില ബ്ലാക്ക് ഡെമോക്രാറ്റുകള്‍ സ്‌കോട്ടിന്റെ സ്ഥാനാർഥിത്വം ഇതിനോടകം തന്നെ നിരസിച്ചു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക വോട്ടിങ് റെക്കോര്‍ഡും അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പരിമിതമായ ആകര്‍ഷണവുമാണ് ഇവര്‍ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.
സ്‌കോട്ട് തന്റെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ ട്രംപിന്റെ ആധിപത്യം മറികടക്കുക എന്ന വെല്ലുവിളി നേരിടുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്‌കോട്ടിന്റെ ശ്രമം റിപ്പബ്ലിക്കന്‍ പ്രൈമറി പോരാട്ടത്തെ എത്രമാത്രം ആവേശകരമാക്കും എന്ന് അറിയാന്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കേണ്ടി വരും.
English Summary: Senator Tim Scott launches bid for 2024 Republican presidential nomination