എഐ ഡ്രോൺ പരീക്ഷണത്തിനിടെ ഓപ്പറേറ്ററെ കൊലപ്പെടുത്തി?; നിഷേധിച്ച് യുഎസ് വ്യോമസേന
ന്യൂയോർക്ക്∙ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുഎസ്എഎഫ് ഡ്രോൺ പപരീക്ഷണത്തിനിടെ ഓപ്പറേറ്ററെ കൊല്ലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ യുഎസ് വ്യോമസേന നിഷേധിച്ചു. നിർമിത ബുദ്ധിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡ്രോണിന്‍റെ പ്രവർത്തനം വിലയിരുത്തുകയായിരുന്നു പരീക്ഷണ

ന്യൂയോർക്ക്∙ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുഎസ്എഎഫ് ഡ്രോൺ പരീക്ഷണത്തിനിടെ ഓപ്പറേറ്ററെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ യുഎസ് വ്യോമസേന നിഷേധിച്ചു. നിർമിത ബുദ്ധിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡ്രോണിന്‍റെ പ്രവർത്തനം വിലയിരുത്തുകയായിരുന്നു പരീക്ഷണ ലക്ഷ്യം. ഡ്രോണിന് ശത്രുവിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കാനുള്ള ചുമതല നൽകി. അതിന്‍റെ ദൗത്യത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ തിരിച്ചടിക്കാൻ പ്രോഗ്രാം ചെയ്യുകയും ചെയ്തു. പക്ഷേ നിർദേശം പാലിക്കാതെ ഡ്രോൺ അതിന്‍റെ ഓപ്പറേറ്ററെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
Read more at: ലോക കേരളസഭ യുഎസ് സമ്മേളനം: ചെലവ് 4.53 കോടി; പിരിവെത്ര?...
‘‘ യുഎസ് വ്യോമസേന നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഡ്രോൺ പരീക്ഷണം നടത്തിയിട്ടില്ല. നിർമിത ബുദ്ധി സാങ്കേതികവിദ്യ ധാർമ്മികമായി ഗുണപരമായ കാര്യങ്ങൾ വേണ്ടി മാത്രമേ വിനിയോഗിക്കൂ. നിർമിത ബുദ്ധി സംബന്ധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെസ്റ്റ് ആൻഡ് ഓപ്പറേഷൻസ് മേധാവി കേണൽ ടക്കർ സിൻകോ നടത്തിയ അഭിപ്രായങ്ങൾ സന്ദർഭത്തിൽ നിന്ന് എടുത്തുമാറ്റി റിപ്പോർട്ട് ചെയ്തതാണ്.’’– വ്യോമസേന വക്താവ് ആൻ സ്റ്റെഫനെക് പറഞ്ഞു.
അതേസമയം, ‘‘അവർ (നിർമിത ബുദ്ധി) ഭീഷണി തിരിച്ചറിയുമ്പോൾ, ചില സമയങ്ങളിൽ ആക്രമിക്കരുതെന്ന് ഓപ്പറേറ്റർ നിർദേശം നൽകും. പക്ഷെ അത്തരം നിർദേശം അവഗണിക്കുന്നു. അതിന് ഭീഷണിയാകുന്നവരെ ആക്രമിക്കുന്നതിന് പോയിന്റുകൾ ലഭിക്കും വിധത്തിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. അത് ഓപ്പറേറ്ററെ കൊന്ന് പോയിന്റുകൾ കരസ്ഥമാക്കി. ’’- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെസ്റ്റ് ആൻഡ് ഓപ്പറേഷൻസ് മേധാവി കേണൽ ടക്കർ സിൻകോ രാജ്യാന്തര മാധ്യമത്തോട് അഭിമുഖത്തിൽ പറഞ്ഞു.
ഈ പരാമർശമാണ് യുഎസ്എഎഫ് ഡ്രോൺ ഓപ്പറേറ്ററെ പരീക്ഷണം നടത്തുന്നതിനിടെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്ക് കാരണമായത്.
English Summary: AI Takes Control: US Air Force Drones Act Like Terminator, 'Execute' Human Operator In Simulation; US Rejects Reports