നോർത്ത് കാരോലൈന∙ അൺബോംബർ എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ ഭീകരവാദി ടെഡ് കാസിൻസ്കി കഴിഞ്ഞ ദിവസം പുലർച്ചെ ജയിലിൽ വച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 81 കാരനായ അദ്ദേഹത്തെ സ്വന്തം സെല്ലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും ഔദ്യോഗികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 നോർത്ത് കാരോലൈന∙  അൺബോംബർ എന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ ഭീകരവാദി ടെഡ് കാസിൻസ്കിയെ കഴിഞ്ഞ ദിവസം പുലർച്ചെ ജയിലിൽ വച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 81 കാരനായ അദ്ദേഹത്തെ സ്വന്തം സെല്ലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും ഔദ്യോഗികമായി സ്ഥികരീച്ചിട്ടില്ല. 

Read Also:  യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി...

‘‘ശനിയാഴ്ച്ച പുലർച്ചെ 12:30ന് കാസിൻസ്‌കിയെ അദ്ദേഹത്തിന്റെ സെല്ലിൽ അബോധാവസ്ഥയിൽ  കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ’’ – ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് അറിയിച്ചു. 

ADVERTISEMENT

കാസിൻസ്‌കി മുമ്പ് കൊളറാഡോയിൽ പരമാവധി സുരക്ഷാ സംവിധാനത്തിലായിരുന്നുവെങ്കിലും ആരോഗ്യനില മോശമായതിനാൽ 2021 ഡിസംബറിൽ നോർത്ത് കാരോലൈനയിലെ ബട്ട്‌നറിലെ ഫെഡറൽ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. 

1996 ലാണ് കാസിൻസ്‌കി പിടിയിലായത്. 20 വര്‍ഷത്തോളം പൊലീസിന് വെട്ടിച്ച് നടന്ന കാസിൻസ്കി അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധ ബോംബർ ആയിട്ടാണ് അറിയപ്പെടുന്നത്

1978 നും 1995 നും ഇടയിൽ കാസിൻസ്കി 16 ബോംബുകൾ സ്ഥാപിക്കുകയോ സന്ദേശമായി അയ്ക്കുകയോ ചെയ്തു. ഇതേതുടർന്നുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് അധികൃതർ പറയുന്നത്. 

1995 സെപ്റ്റംബറിൽ ഇൻഡസ്ട്രിയൽ സൊസൈറ്റി ആൻഡ് ഇറ്റ്‌സ് ഫ്യൂച്ചർ എന്ന പേരിൽ വാഷിംഗ്ടൺ പോസ്റ്റിനെയും ന്യൂയോർക്ക് ടൈംസിനെയും താൻ എഴുതിയ ഒരു നീണ്ട കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ചു. അല്ലാത്ത പക്ഷം കൊലപാതകങ്ങൾ തുടരുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യു.എസ് അറ്റോർണി ജനറലിന്റെയും എഫ്.ബി.ഐ ഡയറക്ടറുടെയും ശുപാർശ പ്രകാരം ന്യൂയോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും ആ വർഷം അവസാനം 35,000 വാക്കുകളുള്ള പത്രിക പ്രസിദ്ധീകരിച്ചു. ഇതോടെയാണ് കാസിൻസ്കിയുടെ കുറ്റകൃത്യങ്ങളുടെ ആഴം വെളിപ്പെട്ടത്. 

ADVERTISEMENT

അതേസമയം,  അൺബോംബർ എന്ന പേരിൽ മാത്രം അത്രയും കാലം അറിയപ്പെട്ടിരുന്ന കാസിൻസ്കിയെ പത്രങ്ങൾ വായിച്ചതിനുശേഷം സഹോദരനും സഹോദരിയും തിരിച്ചറിഞ്ഞു. ഇതോടെ യുഎസിലെ ഏറ്റവും വലിയ മനുഷ്യവേട്ട നടത്തിയതിന് എഫ്ബിഐ തിരിയുന്ന കുറ്റവാളിയെ അവർ പൊലീസിന് കാട്ടികൊടുത്തു. ഇതോടെയാണ് കാസിൻസ്കി പിടിയിലാകുന്നത്. 

English Summary: Unabomber Ted Kaczynski found dead in US prison cell

ADVERTISEMENT