വീട്ടുവളപ്പിൽ അന്യഗ്രഹജീവികൾ ?; അവകാശവാദവുമായി അമേരിക്കൻ കുടുംബം
ലാസ് വേഗസ്∙ അന്യഗ്രഹ ജീവികൾ തങ്ങളുടെ വീട്ടുവളപ്പിൽ എത്തിയെന്ന അവകാശവാദവുമായി അമേരിക്കയിലെ ലാസ് വേഗസിലെ ഒരു കുടുംബം. ആകാശത്ത് ഒരു പച്ച വെളിച്ചം കണ്ടു. അതിന് ശേഷം മനുഷ്യരല്ലാത്ത ആളുകൾ തങ്ങളുടെ വീട്ടുവളപ്പിൽ പ്രവേശിച്ചുവെന്ന് അവകാശപ്പെട്ടാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്. 911 എന്ന നമ്പറിൽ പൊലീസിനെ

ലാസ് വേഗസ്∙ അന്യഗ്രഹ ജീവികൾ തങ്ങളുടെ വീട്ടുവളപ്പിൽ എത്തിയെന്ന അവകാശവാദവുമായി അമേരിക്കയിലെ ലാസ് വേഗസിലെ ഒരു കുടുംബം. ആകാശത്ത് ഒരു പച്ച വെളിച്ചം കണ്ടു. അതിന് ശേഷം മനുഷ്യരല്ലാത്ത ആളുകൾ തങ്ങളുടെ വീട്ടുവളപ്പിൽ പ്രവേശിച്ചുവെന്ന് അവകാശപ്പെട്ടാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്. 911 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിച്ചു.
Read Also: കുപ്രസിദ്ധ ഭീകരവാദി ടെഡ് കാസിൻസ്കി ജയിലിൽ ആത്മഹത്യചെയ്ത നിലയിൽ കുപ്രസ...
‘‘ആകാശത്ത് നിന്ന് എന്തോ താഴേക്ക് വീഴുന്നത് കണ്ടു. അതിന് പ്രകാശമുണ്ടായിരുന്നു. അത് താഴേക്ക് പതിച്ചപ്പോൾ ഒരു വലിയ ആഘാതം ഉണ്ടായി. തങ്ങൾക്ക് കുടൂതൽ ഊർജം അനുഭവപ്പെട്ടു. പിന്നെ ഒരുപാട് കാൽപ്പാടുകൾ കേട്ടു. എട്ടടി വലിപ്പമുള്ള ആളെ കണ്ടു. അതിന് വലിയ കണ്ണുകളുണ്ട്. അത് ഞങ്ങളെ നോക്കി. അത് സത്യമായും മനുഷ്യരല്ല. നൂറുശതമാനം, അവർ മനുഷ്യരല്ല.’’ കുടുംബം വ്യക്തമാക്കി
ഈ സംഭവം നടന്നത് മേയ് ഒന്നിന് ആണെങ്കിലും ലാസ് വേഗസ് പൊലീസ് ഓഫീസർമാരുടെ ബോഡി ക്യാമറ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വിട്ടത്. ആകാശത്ത് നിന്ന് എന്തോ വീഴുന്നത് കണ്ടുവെന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും പറഞ്ഞുവെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.
കിഴക്കൻ കലിഫോർണിയ, നെവാഡ, യൂട്ട എന്നിവിടങ്ങളിലെ നിരവധി ആളുകൾ ഇത്തരത്തിൽ വെളിച്ചം കണ്ടതായി അവകാശപ്പെടുന്നുവെന്ന് അമേരിക്കൻ മെറ്റിയർ സൊസൈറ്റി അറിയിച്ചു. എന്നാൽ, വീട്ടുമുറ്റത്ത് തിരച്ചിൽ നടത്തിയ ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താനായില്ല. സംഭവത്തെ 'അടിസ്ഥാനരഹിതം' എന്ന് വിളിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചു.
English Summary: US Family Claims ''Non-Human'' Creatures Crashed In Their Backyard, Cops Investigate