സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് വ്യാഴാഴ്ച കേരളാ ഹൗസിൽ ഹൂസ്റ്റൺ പൗരാവലിയുടെ സ്വീകരണം
ഹൂസ്റ്റൺ∙ സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച കെൻ മാത്യുവിന് ഊക്ഷ്മള സ്വീകരണ നൽകാൻ ഒരുങ്ങി ഹൂസ്റ്റൺ മലയാളികൾ. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാളി പ്രതിനിധികളും സാമൂഹ്യ

ഹൂസ്റ്റൺ∙ സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച കെൻ മാത്യുവിന് ഊക്ഷ്മള സ്വീകരണ നൽകാൻ ഒരുങ്ങി ഹൂസ്റ്റൺ മലയാളികൾ.
Read also: സ്റ്റാഫോർഡ് സിറ്റി മേയറായി കെൻ മാത്യുവിന് ഉജ്ജ്വല വിജയം...
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാളി പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. മാഗ് പ്രസിഡന്റ് ജോജി ജോസഫ് അധ്യക്ഷത വഹിയ്ക്കും.
മാഗിന്റെ ആസ്ഥാന കേന്ദ്രമായ 'കേരളാ ഹൗസിൽ' (1415 Packer Ln, Stafford, TX 77477) ജൂൺ 15 ന് വ്യാഴാഴ്ച വൈകുന്നേരം 6.30 നു ചടങ്ങ് ആരംഭിക്കും. കേരളാ ഹൗസ് സ്ഥിതി ചെയ്യുന്ന സ്റ്റാഫ്‌ഫോർഡ് നഗരത്തിലെ മേയറാണ് കെൻ മാത്യുവെന്നത് ഇരട്ടി മധുരം നൽകുന്നു. മാഗിന്റെ മുൻ ഡയറക്ടർ ബോർഡ് അംഗവും സ്റ്റാഫ്‌ഫോർഡ് ഏരിയ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനും കൂടിയാണ് കെൻ മാത്യൂ.
അത്യന്തം ആവേശം നിറഞ്ഞു നിന്ന, ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് മേയർ തിരഞ്ഞെടുപ്പിൽ കായംകുളംകാരൻ കെൻ മാത്യു നിലവിലെ മേയർ സെസിൽ വില്ലിസിനെ പരാജയപ്പെടുത്തിയത്. സമീപ നഗരമായ മിസോറി സിറ്റിയിലും മേയർ മലയാളിയാണ്, മേയർ റോബിൻ ഇലക്കാട്ട്. ഹൂസ്റ്റണിൽ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോട്ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യൂ എന്നിവരോടൊപ്പം മേയർ കെൻ മാത്യുവും മലയാളിപ്പെരുമയുടെ ഭാഗമായി മാറും.
അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സിറ്റി കൗൺസിലംഗമായി പ്രവർത്തിച്ച മലയാളി എന്ന പദവി അലങ്കരിക്കുന്ന കെൻ മാത്യു നിരവധി തവണ സിറ്റി പ്രോടെം മേയറായും പ്രവർത്തിച്ചു. തുടർച്ചയായി 17 വർഷങ്ങൾ സ്റ്റാഫോർഡ് സിറ്റി കൌൺസിൽ അംഗമാണ് കെൻ മാത്യു. ഏവരെയും ഈ സമ്മേളനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
English Summary: Grand reception for Stafford city mayor Ken Mathew in Houston