സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസി യുഎസ്എയുടെ ആദരം
ഹൂസ്റ്റൺ∙ സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച കെൻ മാത്യുവിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ആദരിച്ചു. ഒഐസിസിയുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ്

ഹൂസ്റ്റൺ∙ സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച കെൻ മാത്യുവിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ആദരിച്ചു.
Read also:
ഒഐസിസിയുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ നടന്ന സമ്മേളനത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു.സതേൺ റീജനൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി സ്വാഗതമാശംസിച്ചു.
ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ മൂവർണ ഷാളും പ്രസിഡന്‍റ് ബേബി മണക്കുന്നേൽ പൊന്നാടയും കെൻ മാത്യുവിനെ അണിയിച്ചു ആശംസകൾ അറിയിച്ചു. കെൻ മാത്യുവിന്റെ ക്യാംപെയിൻ കൺവീനറായിരുന്ന അനിൽ ആറന്മുള, ഒഐസിസി യൂഎസ്‍എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ഷീല ചെറു, അലക്സ് തെക്കേതിൽ ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ്, മൈസൂർ തമ്പി, എബ്രഹാം തോമസ്, ഫിന്നി രാജു, സൈമൺ വാളച്ചേരിൽ, ജോയ് എൻ.ശാമുവേൽ, ബിജു ചാലക്കൽ, തോമസ് എബ്രഹാം, ഡാനിയേൽ ചാക്കോ, ബാബു ചാക്കോ, ജോർജ് ജോസഫ്, സാം ജോസഫ്,എ.സി ജോർജ്, രാജീവ് അർണോൾഡ്, ജോർജ് കൊച്ചുമ്മൻ, വർഗീസ് ചെറു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
മേയർ കെൻ മാത്യു സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. തന്റെ പഴയകാല ജീവിതാനുഭവങ്ങൾ പങ്കിട്ട മേയർ അമേരിക്കയിലേക്ക് വരുന്നതിനു മുമ്പുള്ള ബോംബെ അനുഭവങ്ങളും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായിരുന്ന അനുഭവവും പങ്കിട്ടു. ചാപ്റ്റർ ട്രഷറർ മൈസൂർ തമ്പി നന്ദി പ്രകാശിപ്പിച്ചു.
English Summary: OICC USA congratulates Stafford City Mayor Ken Matthews